For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനും അമ്മയും വേര്‍പിരിഞ്ഞത് ഒരു ഷോക്ക് ആയിരുന്നു! എന്നാല്‍ അതെല്ലാം മാറിയെന്ന് മകൾ കല്യാണി

  |

  പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസി ലക്ഷ്മിയുടെയും മകളാണ് കല്യാണി പ്രിയദര്‍ശന്‍. മാതാപിതാക്കന്മാരെ പോലെ തന്നെ കല്യാണിയും സിനിമയിലേക്ക് തന്നെ എത്തിയിരുന്നു. ശിവകാര്‍ത്തികേയന്റെ നായികയായി വെള്ളിത്തിരയിലെത്തിയ കല്യാണി ഇപ്പോള്‍ മലയാളത്തിലും അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

  പിതാവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിച്ചതിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായിട്ടെത്തുന്ന ചിത്രത്തിലും കല്യാണിയാണ് നായിക. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ മാതാപിതാക്കന്മാരുടെ വേര്‍പിരിയലിനെ കുറിച്ച് താരപുത്രി മനസ് തുറന്നിരിക്കുകയാണ്.

  ഇതൊരു പിരിയല്‍ മാത്രമാണ്. അതൊരിക്കലും ഡിവോര്‍സ് പോലെ ആരെയും ബാധിക്കുന്നതായിരുന്നില്ല. എന്റെ മാതാപിതാക്കള്‍ ഞങ്ങളെ ഒരിക്കലുമൊരു നരകത്തില്‍ നിര്‍ത്താത്തില്‍ ഞാന്‍ അവരെ അഭിനന്ദിക്കുകയാണ്. എന്നിരുന്നാലും വിഷമത്തോടെയാണ് ഇത് പോവുന്നത്. ഇക്കാര്യങ്ങളൊക്കെ വീടിന് പുറത്ത് പോവരുതെന്ന കാര്യം അവര്‍ തന്നെ ഉറപ്പിച്ചിരുന്നു.

  രക്ഷിതാക്കളുടെ വേര്‍പിരിയല്‍ തീര്‍ച്ചയായും എനിക്കൊരു ഷോക്ക് ആയിരുന്നെന്നും കല്യാണി പ്രിയദര്‍ശന്‍ പറയുന്നു. എന്നാല്‍ ഞങ്ങളെല്ലാവരും ഇന്ന് സന്തുഷ്ടരായിട്ടാണ് കഴിയുന്നത്. അതിനൊപ്പം ഞങ്ങക്കിപ്പോഴും സമാധാനത്തിലാണ് കഴിയുന്നത്. മാതാപിതാക്കന്മാരുമായിട്ടുള്ള എന്റെ ബന്ധം ഇപ്പോഴാണ് കൂടുതല്‍ ശക്തമായതായി എനിക്ക് തോന്നുന്നത്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും താരപുത്രി വ്യക്തമാക്കുന്നു.

  ഞാന്‍ ജനിച്ചത് ഒരു സിനിമ കുടുംബത്തിലായിരുന്നു. ബാല്യകാലത്തുള്ള അവധിക്കാലം മുഴുവന്‍ ചിലവിട്ടത് സിനിമാ ലൊക്കേഷനുകളിലായിരുന്നു. ഇതൊക്കെയാണ് അവസാനം അഭിനയത്തിലേക്ക് എത്താനുള്ള കാരണം. എന്നാല്‍ കഴിഞ്ഞ മൂന്നോ നാലോ വര്‍ഷത്തിനിടയില്‍ ഒരു മാറ്റം സംഭവിക്കുന്നതായി ഞാന്‍ ശ്രദ്ധിച്ച് തുടങ്ങി. പ്രത്യേകിച്ചും നസ്രിയ നസീം സിനിമയിലേക്ക് എത്തിയതിന് ശേഷം. അപ്പോഴാണ് ആളുകള്‍ എന്നെ സ്വീകരിക്കുമെന്ന ആത്മവിശ്വാസം എനിക്ക് ലഭിച്ചത്. നായകനൊപ്പം എന്നത് ഒരു സ്വപ്‌നം സഫലമായതായിരുന്നു.

  സ്‌ക്രീനില്‍ എത്ര സമയം എന്ന് നോക്കാതെ കിട്ടുന്ന നല്ല സിനിമകളുടെ ഭാഗമാവണമെന്നാണ് അച്ഛന്‍ ഉപദേശിച്ച് തന്നിട്ടുള്ളത്. അതിനാല്‍ സംവിധായകര്‍ അടുത്ത് വന്ന് റോള്‍ വിവരിക്കണോ എന്ന് ചോദിക്കുമ്പോള്‍ വേണ്ട, കഥ മുഴുവന്‍ അറിയാന്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. അതെനിക്ക് മികച്ചൊരു ആശയമായി തോന്നി. ജീവിതത്തില്‍ പിന്നീട് തിരിഞ്ഞ് നോക്കുമ്പോള്‍ എത്ര സമയം ഞാന്‍ സ്‌ക്രീനിന് മുന്നില്‍ ഉണ്ടായിരുന്നു എന്നത് ആരും ഓര്‍മ്മിക്കാന്‍ പോവുന്നില്ല. കഥയ്ക്ക് ഒരു പ്രധാന്യമവുമില്ലാത്ത സിനിമയില്‍ ഇരുപത് മിനുറ്റോളം അഭിനയിക്കുന്നതിനെക്കാള്‍ നല്ലത് രണ്ട് മിനിറ്റുള്ള നല്ല കഥയില്‍ അഭിനയിക്കുന്നതാണ്.

  തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയിലൂടെയായിരുന്നു കല്യാണിയുടെ അരങ്ങേറ്റം. അഖില്‍ അക്കിനേനി നായകനായി അഭിനയിച്ച ഹലോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരപുത്രി അരങ്ങേറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും സൈമ അവാര്‍ഡും കല്യാണിയ്ക്ക് ലഭിച്ചിരുന്നു. കല്യാണി അഭിനയിച്ച ആദ്യ മൂന്ന് സിനിമകളും തെലുങ്കിലായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് മലയാളത്തിലെ ആദ്യ ചിത്രം. നിലവില്‍ ദുല്‍ഖറിന്റെ നായികയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് കല്യാണി.

  മഞ്ജു വാര്യരുടെ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച പുരുഷന്‍! വെളിപ്പെടുത്തലുകളുമായി നടി

  English summary
  Kalyani Priyadarshan Talks About Her Parents Priyadarshan and Lissy's divorce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X