കല്യാണിയ്ക്ക് ആശംസയുമായി മോഹൻ ലാൽ!! താങ്ക്യൂ ലാലു മാമാ... താരത്തിന്റെ പ്രതികരണം ഇങ്ങനെ, കാണാം
കല്യാണിയ്ക്ക് ഫിലിംഫെയർ പുരസ്കാരം ലഭിച്ചപ്പോൾ അഭിന്ദവുമായി മോഹൽലാൽ രംഗത്തെത്തിയിരുന്നു.
ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം സ്വന്തമാക്കിയ താരമാണ് സംവിധായകൻ പ്രിയദർശന്റേയും ലിസിയുടേയും മകൾ കല്യാണി. തെലുങ്ക് സൂപ്പർ താരം നാഗാർജ്ജുനയുടേയും അമലയുടേയും മകൻ അഖിൽ അക്കിനോനി നായകനായി ഹലോ എന്ന ചിത്രമാണ് കല്യാണിയ്ക്ക് അവർഡ് നേടി കൊടുത്തത്. ആദ്യ ചിത്രത്തിൽ തന്നെ ഫിലിംഫെയർ പുരസ്കാരം ലഭിച്ചത് ഒരു പുതുമുഖ നടിയ്ക്ക് ലഭിക്കുന്ന ഒരു ഏറ്റവും വലിയ ഭാഗ്യം തന്നെയാണ്.
തെലുങ്കിൽ ഏറെ പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു ഹലോ. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിനോടൊപ്പം കല്യാണിയേയും തെലുങ്ക് പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.. കല്യാണിയ്ക്ക് ഫിലിംഫെയർ പുരസ്കാരം ലഭിച്ചപ്പോൾ അഭിന്ദവുമായി മോഹൽലാൽ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രതികരണം. പ്രിയദർശന്റേയും ലിസിയുടേയും ഏറ്റവും അടുത്ത സുഹൃത്താണ് മോഹൻലാൽ. ഇരു കുടുംബംഗങ്ങളും തമ്മിൽ നല്ല ബന്ധമാണ്.

മോഹൻലാലിന് നന്ദി
കല്യാണിയ്ക്കുള്ള അഭിന്ദനം ട്വിറ്ററിലൂടെയാണ് മോഹൻലാൽ അറിയിച്ചത്. കല്യാണി, എല്ലാ ആശംസകളും, മോഹൻലാൽ കുറിച്ചിരുന്നു. ഇപ്പോൾ മോഹൻലാലിന് മറുപടിയുമായി കല്യാണി രംഗത്തെത്തിയിരുന്നു. താങ്ക്യൂ ലാലൂ മാമാ, താങ്കൾ ഈ സിനിമ കണ്ടത് തന്നെ വലിയ സന്തോഷം തരുന്ന കാര്യമാണെന്നു കല്യാണി ട്വീറ്റ് ചെയ്തു. കല്യാണിയുടെ സിനിമ ജീവിത്തിലെ ആദ്യ പുരസ്കാരമായിരുന്നു ഇത്. അമ്മ ലിസിയോടൊപ്പമാണ് ഫിലിംഫെയർ പുരസ്കാരം വങ്ങാൻ താരം എത്തിയത്.

എല്ലാം കല്യാണിയുടെ ഇഷ്ടത്തിന്
കല്യാണി സിനിമ മേഖല തിരഞ്ഞെടുത്തതിൽ വളരെ സന്തോഷമുണ്ട്. അവൾക്കും അവളുടെ കരിയറിൽ ആവശ്യമായ ഉപദേശങ്ങൾ കൊടുക്കാറുണ്ട്. കൂടാതെ ഏതു സിനിമ ചെയ്യണമെന്നുള്ള കാര്യത്തിൽ ഇപ്പോൾ താനുമായി ചർച്ച ചെയ്യാറുണ്ട്. എങ്കിലും എല്ലാത്തിനും അവൾക്ക് അവളുടെതായ തീരുമാനങ്ങളുണ്ട്. ഏതൊരു അമ്മയേയും പോലെ അവൾ ആഗ്രഹിക്കുന്ന വഴിയിൽ നന്നായി പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ലിസി പറഞ്ഞു. അതിനു വേണ്ടി എല്ലാവിധ പിന്തുണയുമായി താൻ ഒപ്പമുണ്ടാകുമെന്നും ലിസി പറഞ്ഞു

ഭക്ഷണം കഴിക്കാൻ പോകുന്നത് ലാൽ അങ്കിളിന്റെ വീട്ടിൽ
മോഹൻലാൽ വളരെ തമാശക്കാരനാണ്. അദ്ദേഹം ഞങ്ങൾക്ക് വേണ്ടി മാജിക്കൊക്കെ കാണിക്കും. അദ്ദേഹത്തിന്റെ മാജിക് തനിയ്ക്ക് വലിയ ഇഷ്ടമാണെന്നു കല്യാണി പറഞ്ഞിരുന്നു. കൂടാതെ നല്ല ഭക്ഷണം കഴിക്കാൻ ലാൽ അങ്കിളിന്റെ വീട്ടിൽ പോകാറുണ്ട്, അദ്ദേഹത്തിന്റെ കുടുംബം നല്ല ഭക്ഷണപ്രിയരാണ്. കുടാതെ ലാൽ അങ്കിൾ നല്ല കുക്കാണെന്നും കല്യാണി പറഞ്ഞിരുന്നു

പ്രണവുമായുള്ള ബന്ധം
മോഹൻലാലും കുടുംബവുമായി വളരെ നല്ല ബന്ധമാണ് ഇവർക്കുളളത്. മോഹൻ ലാലിന്റെ മകൻ പ്രണവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ചെറുപ്പം മുതലെ ഒന്നിച്ച് കളിച്ചു വളർന്നവരാണ് ഞങ്ങൾ. അതിനാൽ തന്നെ സഹോദരനെ പോലെയാണ് പ്രണവെന്നും
കല്യാണി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടാതെ സ്വന്തം അനുജൻ ചന്തുവിനെക്കാലും കൂടുതൽ ഫോട്ടോ എടുത്തിട്ടുള്ളതും അപ്പുവിനോടൊപ്പമാണെന്നും കല്യാണി പറഞ്ഞിരുന്നു.

പുതിയ സിനിമ
ഇനി ഷർവാനന്ദ് നായകനാകുന്ന ഗ്യാങ്സ്റ്റാറാണ് കല്യാണിയുടെ അടുത്ത ചിത്രം സുധീർ കെ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരുന്നുണ്ട്. മലയാള സിനിമയിൽ ഇപ്പോൾ ഇല്ലെന്നും മലയാളത്തിനോട് താൽപര്യമുണ്ടെന്നും താരപുത്രി പറഞ്ഞു. തെലുങ്കിൽ ചുവട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കല്യാണി


Click it and Unblock the Notifications