twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിൽ അഭിനയിക്കാൻ പേടിയായിരുന്നു; ഭാഷയിലെ പ്രശ്നങ്ങളെക്കുറിച്ച് കല്യാണി

    |

    മലയാളത്തിൽ യുവ നിരയിൽ ശ്രദ്ധേയയായിക്കൊണ്ടിരിക്കുകയാണ് നടി കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെ മകൾ എന്ന ലേബലിൽ നിന്ന് മാറി നല്ല നടിയെന്ന നിലയിൽ കല്യാണി ഇൻഡസ്ട്രിയിൽ ചുവടുറപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം ഇറങ്ങിയ തല്ലുമാല എന്ന സിനിമയിലും കല്യാണി ആണ് നായിക.

    മികച്ച പ്രേക്ഷക പ്രതികരമാണ് തല്ലുമാലയ്ക്ക് ലഭിക്കുന്നത്. മലയാളത്തിൽ കല്യാണി ചെയ്ത സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. വരനെ ആവശ്യമുണ്ട്, ബ്രോ ഡാഡി, ഹൃദയം എന്നീ സിനിമകൾക്ക് ശേഷമാണ് കല്യാണി തല്ലുമാലയിലും വിജയം ആവർത്തിച്ചത്. നടിയുടെ കരിയർ ​ഗ്രാഫ് നല്ല രീതിയിലാണ് മുന്നോട്ട് പോവുന്നതെന്നാണ് സിനിമാ ലോകം പറയുന്നത്.

    kalyani

    ഇപ്പോഴിതാ മലയാള സിനിമയിൽ അഭിനയിക്കുമ്പോഴുള്ള വെല്ലുവിളികളെ പറ്റി സംസാരിക്കുകയാണ് കല്യാണി. മലയാളം നല്ല വശമില്ലാത്ത തനിക്ക് ഇതിലെപ്പോഴും ആശങ്കയുണ്ടെന്നും അതിനാൽ കുറച്ചധികം എഫർട്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ തനിക്കുണ്ടെന്നും കല്യാണി പറയുന്നു.

    'ഞാനൊരു അധിക എഫർട്ട് ഇടാറുണ്ട്. കാരണം എന്റെ വിശ്വാസം മലയാളി പ്രേക്ഷകർ മറ്റു ഭാഷകളിലെ ഓഡിയൻസിനേക്കാൽ കൂടുതൽ ക്രിറ്റിക്കലാണെന്നാണ്. പ്രിയദർശന്റെ മോൾക്ക് മലയാളം വരില്ല എന്ന് അവർക്ക് തോന്നുന്നത് തന്നെ സംബന്ധിച്ച് വലിയ ഡീൽ ആണ്. എന്റെ ആദ്യ സിനിമ തമിഴിലും തെലുങ്കിലുമാണ് ചെയ്തത്. മലയാളം ഇൻഡസ്ട്രിയിലേക്ക് വരാൻ എനിക്ക് പേടി ആയിരുന്നു. ഒരു എക്സ്ട്രാ പെർഫോമൻസ് മലയാളത്തിൽ കാണിക്കണം എന്നുണ്ട്,' കല്യാണി പറഞ്ഞു.

    thallumala

    കല്യാണി പ്രിയദർശൻ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, എന്നിവരാണ് തല്ലുമാലയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഓ​ഗസ്റ്റ് 12 നാണ് ചിത്രം റിലീസ് ചെയ്തത്. ഖാലിദ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധായകൻ. ചെമ്പൻ വിനോദ്, ലുക്മാൻ, ബിനു പാപ്പൻ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    Read more about: kalyani priyadarshan
    English summary
    kalyani priydarshan about why she fear to do malayalam films at the beginning
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X