'അങ്ങനെ പ്രൊപ്പോസ് ചെയ്യുന്നത് എനിക്കിഷ്ടമല്ല; കീർത്തിയെ പോലൊരാളെ കണ്ടിട്ടില്ല; അവാർഡ് നെെറ്റിന് പോയപ്പോൾ'

സിനിമാ രം​ഗത്ത് തിരക്കേറി വരികയാണ് താരപുത്രി കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളായ കല്യാണി വളരെ പെട്ടെന്ന് തന്നെ സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെട്ടു. മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടിയിപ്പോൾ. മലയാള സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടണമെന്ന് ആ​ഗ്രഹിക്കുന്നുണ്ടെങ്കിലും മലയാള ഭാഷ വഴങ്ങാത്തത് കല്യാണിക്ക് വെല്ലുവിളിയാകുന്നുണ്ട്. നടിയുടെ മുൻ സിനിമകൾക്ക് ഇതിന്റെ പേരിൽ വിമർശനവും വന്നിട്ടുണ്ട്.

ഓരോ സിനിമകളിലൂടെയും തന്റെ പരിമിതികൾ മറിക‌ടക്കുകയാണെന്നാണ് കല്യാണി പറയുന്നത്. തന്റെ കരിയർ ​ഗ്രാഫിനെ പറ്റിയും സിനിമാ രം​ഗത്തേക്കുള്ള കടന്ന് വരവിനെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ കല്യാണി. പേളി മാണിയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

Kalyani Priydarshan

ന്യൂയോർക്കിൽ ആർകി‌ടെക്ചറാണ് പഠിച്ചത്. നാട്ടിലെത്തിയ ശേഷം ചില സിനിമകളിൽ ആർട്ട് അസിസ്റ്റന്റായി വർക് ചെയ്തു. പക്ഷെ എവിടെയോ എന്റെ മനസ് അഭിനയത്തിലായിരുന്നു. തനിക്കത് തിരിച്ചറിയാൻ അന്ന് കഴിഞ്ഞില്ലെങ്കിലും അമ്മയ്ക്ക് അറിയാമായിരുന്നെന്നും കല്യാണി പ്രിയദർശൻ വ്യക്തമാക്കി. അച്ഛനും അമ്മയും ഉപദേശം തന്നിട്ടില്ല. അച്ഛനാണ് എന്നെ സ്വാധീനിച്ച സംവിധായകൻ. അതിന് ശേഷം അനൂപ് സത്യൻ. എന്നെ ഒരുപാട് പഠിപ്പിച്ചത് അദ്ദേഹമാണെന്നും കല്യാണി വ്യക്തമാക്കി.

കീർത്തി സുരേഷുമായുള്ള സൗഹൃദത്തെക്കുറിച്ചും കല്യാണി സംസാരിച്ചു. കീർത്തി വളരെ ഡൗൺ ടു എർത്ത് ആണ്. ഇതുവരെ അങ്ങനെയൊരാളെ ഞാൻ കണ്ടിട്ടില്ല. ഒരു ഇൻസ്പിരേഷൻ ആണ്. അവൾ എത്ര വലിയ ആളാണെന്ന് അവൾക്കറിയാം എന്നെനിക്ക് തോന്നുന്നില്ല. അത്രയും ഹംപിൾ ആണ്. സൈമ അവാർഡ്സിൽ എല്ലാവരോടും ഹായ് പറഞ്ഞു. എനിക്കതിനൊക്കെ ചമ്മലാണ്. പക്ഷെ കീർത്തി അങ്ങനെയല്ല. കീർത്തി തനിക്ക് മാതൃകയാണെന്നും കല്യാണി പ്രിയദർശൻ വ്യക്തമാക്കി.

Kalyani Priydarshan

ഹൃദയത്തിൽ അഭിനയിക്കുമ്പോൾ വർക്കിന് പോയ പോലെ തോന്നിയില്ല. വീട്ടിലിരുന്ന് ചെയ്ത പോലെയാണ് തോന്നിയത്. ജീവിതത്തിൽ ഓഫ് ഡേയ്ക്ക് ഞാൻ സെറ്റിൽ പോയിട്ടില്ല. ഹൃദയത്തിൽ മാത്രമേ അത് ചെയ്തിട്ടുള്ളൂയെന്നും കല്യാണി പ്രിയദർശൻ വ്യക്തമാക്കി. എങ്ങനെ പ്രൊപ്പോസ് ചെയ്യുന്നതാണ് ഇഷ്ടമെന്ന ചോദ്യത്തിനും കല്യാണി മറുപടി നൽകി. എനിക്ക് ​ഗ്രാന്റ് പ്രൊപ്പോസലുകളൊന്നും ഇഷ്ടമല്ല. മധുരമുള്ള ശാന്തമായ സമയമാണെങ്കിൽ കൊള്ളാമെന്നും നടി തുറന്ന് പറഞ്ഞു.

ശേഷം മൈക്കിൽ ഫാത്തിമ ആണ് കല്യാണിയുടെ പുതിയ സിനിമ. ടൈറ്റിൽ റോളിലെത്തുന്ന സിനിമയിൽ കല്യാണിക്ക് പ്രതീക്ഷകളേറെയാണ്. മലപ്പുറംകാരിയായ പെൺകുട്ടിയെയാണ് ചിത്രത്തിൽ കല്യാണി അവതരിപ്പിക്കുന്നത്. നവാ​ഗതനായ മനു സി കുമാറാണ് ശേഷം മൈക്കിൽ ഫാത്തിമ സംവിധാനം ചെയ്തത്. ഫെമിന, സുധീഷ്, സാബുമോൻ, ഷാജു ശ്രീധർ, മാല പാർവതി തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു. ഈ ചിത്രത്തിന് ശേഷം ആന്റണി, വർഷങ്ങൾക്ക് ശേഷം എന്നിവയാണ് കല്യാണിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.

സിനിമാ കുടുംബമാണെങ്കിലും സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അച്ഛന്റെയും അമ്മയുടേയോ ഉപദേശം സ്വീകരിക്കാറില്ലെന്നാണ് കല്യാണി പറയുന്നത്. അവർക്കതൊരു ഭാരമാകുമെന്നതാണ് നടി ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അഭിനയ രം​ഗത്ത് കല്യാണിയുടെ അമ്മ ലിസിയിപ്പോൾ സജീവമല്ല. അതേസമയം പിതാവ് പ്രിയദർശന്റെ ഒന്നിലേറെ സിനിമകൾ അടുത്ത കാലത്ത് പുറത്തിറങ്ങി. ഉർവശിയെ നായികയാക്കി പ്രിയദർശൻ സംവിധാനം ചെയ്ത അപ്പാത്ത എന്ന തമിഴ് ചിത്രം ഏറെ പ്രശംസ നേടുകയുകയുണ്ടായി.

Read more about: keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X