ബിന്ദു പണിക്കറിനും സായ് കുമാറിനുമൊപ്പം കല്യാണിയുമുണ്ട്! താരപുത്രിയുടെ സെല്‍ഫി വൈറലാവുന്നു! കാണൂ!

കുഞ്ചാക്കോ ബോബന്റെ മകനായ ഇസഹാക്കിന്റെ മാമോദീസ ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. പള്ളിയില്‍ നടന്ന ചടങ്ങിലും ഹോട്ടലിലെ വിരുന്നിലുമൊക്കെയായി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയത്. ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം കല്യാണിയും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു കല്യാണി ചിത്രങ്ങള്‍ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു താരപുത്രിയുടെ സെല്‍ഫിയും വൈറലായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ കല്യാണി വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് എത്താറുണ്ട്.

മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് കല്യാണിയും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്. ടിക് ടോക്കിലൂടെ ഇടയ്ക്കിടയ്ക്ക് താരപുത്രി ഞെട്ടിച്ചിരുന്നു. സിനിമയില്‍ ഭാവിയുണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. എന്നാല്‍ അഭിനയത്തോടല്ല പഠനത്തോടാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു കല്യാണി പറഞ്ഞത്. പ്രിയനായകനായ ദുല്‍ഖര്‍ സല്‍മാനെയും കല്യാണി കഴിഞ്ഞ ദിവസം കണ്ടുമുട്ടിയിരുന്നു.

Kalyani

കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ ചടങ്ങിനായി എത്തിയപ്പോളായിരുന്നു മമ്മൂട്ടിയേയും ദുല്‍ഖര്‍ സല്‍മാനേയും കല്യാണി കണ്ടത്. കല്യാണിയോട് വിശേഷം തിരക്കുന്ന മമ്മൂട്ടിക്ക് അരികില്‍ ദുല്‍ഖര്‍ സല്‍മാനുമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രവും വൈറലായി മാറിയിരുന്നു. നാളുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച താരങ്ങളെല്ലാം ആഘോഷമാക്കി മാറ്റിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X