മഞ്ജു വാര്യര്‍ക്കൊപ്പം ചുവടുവെച്ചവരില്‍ ബിന്ദുപണിക്കരുടെ മകളും! കല്യാണിയെ ചേര്‍ത്തുപിടിച്ച് താരം!
Recommended Video
മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ ഈ താരത്തിന് തുടക്കം മുതലേ മികച്ച പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. മോഡേണായാലും നാടന്‍ കഥാപാത്രങ്ങളായാലും അത് തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. രണ്ടാംവരവിലും ആരാധകര്‍ താരത്തിനൊപ്പമായിരുന്നു. നൃത്തത്തെ ഏറെ ഇഷ്ടപ്പെടുന്ന താരം മികച്ചൊരു നര്‍ത്തകിയാണ് താനെന്ന് ഇതിനകം തന്നെ തെളിയിച്ചിരുന്നു. അടുത്തിടെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചുവടുവെച്ച് താരം വിസ്മയിപ്പിച്ചിരുന്നു.
തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മഞ്ജു വാര്യര്‍ ചുവടുവെച്ചത്. റേഞ്ച് റോവറിലുള്ള വരവും വേദിയിലെ നൃത്തച്ചുവടുകളുമൊക്കെ നേരത്തെ തന്നെ വൈറലായി മാറിക്കഴിഞ്ഞതാണ്. പ്രണയവര്‍ണങ്ങള്‍ എന്ന ചിത്രത്തിലെ കണ്ണാടിക്കൂടും കൂട്ടി എന്ന ഗാനത്തിനൊപ്പമായാണ് താരം ചുവടുവെച്ചത്. അന്ന് താരത്തിനൊപ്പം ചുവടുവെച്ചവരില്‍ താരപുത്രിയായ കല്യാണിയുമുണ്ടായിരുന്നു. ബിന്ദു പണിക്കരുടെ മകളായ കല്യാണിയെ പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

കോളേജിലെ നൃത്തഗ്രൂപ്പിലെ പ്രധാനികളിലൊരാളാണ് കല്യാണി. നൃത്തം കഴിഞ്ഞതിന് പിന്നാലെയായി മഞ്ജു വാര്യര്‍ കല്യാണിയെ കെട്ടിപ്പിടിച്ചിരുന്നു. നൃത്തത്തിന്റെ മുഴുനീള വീഡിയോ പുറത്തുവന്നതിന് പിന്നാലെയായാണ് പ്രേക്ഷകര്‍ കല്യാണിയെ തിരിച്ചറിഞ്ഞത്. ഡബ്‌സ്മാഷ് വീഡിയോയും നൃത്തവുമൊക്കെയായി നേരത്തെയും കല്യാണി വിസ്മയിപ്പിച്ചിരുന്നു.


Click it and Unblock the Notifications