അമ്മ ഉണ്ടെങ്കില്‍ ഞാന്‍ ഉമ്മ വയ്ക്കില്ല, കാവ്യയുടെ നിബന്ധനയെ കുറിച്ച് സംവിധായകൻ കമൽ

യൂത്തും കുടുംബപ്രേക്ഷകരും ഒരു പോലെ ആരാധിക്കുന്ന താരമാണ് കാവ്യമാധവൻ. ബാലതാരമായിട്ടാണ് കാവ്യ സിനിമയിൽ എത്തുന്നത്. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയിൽ എത്തുന്നത്. പിന്നീട് നിരവധി സിനിമകൾ നടിയെ തേടി എത്തുകയായിരുന്നു. 1999ൽ പുറത്ത് ഇറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. ദിലീപിന്റെ നായികയായിട്ടായിരുന്നു കാവ്യയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ കാവ്യ- ദിലീപ് ജോഡി പ്രേക്ഷകരുടെ ഇടയിൽ ഹിറ്റാവുകയായിരുന്നു.

kavya madhvan

ഇന്ന് കാവ്യയുടെ 37ാം പിറന്നാളാണ്. പ്രിയപ്പെട്ട താരത്തിന് പിറന്നാൾ ആശംസയുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. സഹപ്രവർത്തകരുമായി വളരെ അടുത്ത ബന്ധമാണ് കാവ്യയ്ക്കുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടിയെ കുറിച്ച് കമൽ പറഞ്ഞ വാക്കുകളാണ്. കാവ്യ ആദ്യമായി അഭിനയിക്കാൻ വന്ന ദിവസത്തെ കുറിച്ചാണ് സംവിധായകൻ പറയുന്നത്. കമലാണ് പൂക്കാലം വരവായി സംവിധാനം ചെയ്തത്.

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ... നൂറിലധികം കുട്ടികളുടെ കൂട്ടത്തില്‍ നിന്നാണ് പൂക്കാലം വരവായി എന്ന ചിത്രത്തിന് വേണ്ടി കാവ്യയെ തിരഞ്ഞെടുത്തത്. അച്ഛനും അമ്മയ്ക്കും ഒപ്പം നിന്ന കാവ്യയെ ഞാന്‍ കാവ്യേ എന്ന് വിളിച്ചു. അപ്പോള്‍ കാവ്യ എന്നെ തിരുത്തി, കാവ്യ അല്ല കാവ്യ മാധവന്‍ ആണ് എന്ന് പറഞ്ഞു. മുഖത്ത് നോക്കാന്‍ പറഞ്ഞപ്പോള്‍ കാവ്യയ്ക്ക് ഭയങ്കര നാണം. ആ നാണം കാരണമാണ് പൂക്കാലം വരവായി എന്ന ചിത്രത്തിലേക്ക് കാവ്യയെ തിരഞ്ഞെടുത്തത് - കമല്‍ പറയുന്നു

കാവ്യയെ അഭിനയിപ്പിച്ചു കൊണ്ടിരിയ്ക്കുമ്പോള്‍, ഒരുപാട് ടേക്ക് പോയ ഒരു രംഗത്തെ കുറിച്ചും കമല്‍ വെളിപ്പെടുത്തി. ഒരു കുട്ടിയ്ക്ക് കാവ്യ വാട്ടര്‍ ബോട്ടിലില്‍ നിന്ന് വെള്ളം ഒഴിച്ചു കൊടുക്കുന്നതാണ് സീന്‍. വെള്ളം ഒഴിച്ചു കൊടുത്തു കൊണ്ടിരിക്കുമ്പോള്‍ കാവ്യ എന്നെ നോക്കും. ഇങ്ങോട്ടോ നോക്കല്ലേ, ആ കുട്ടിയെ നോക്കി ചെയ്യൂ എന്ന് എത്ര പറഞ്ഞിട്ടും കാവ്യ അനുസരിച്ചില്ല. വെള്ളം ഒഴിച്ചു കൊടുത്തുകൊണ്ടിരിക്കുമ്പോള്‍, ശരിയായോ എന്ന ചോദ്യാര്‍ത്ഥം കാവ്യ എന്നെ നോക്കും. അവസാനം ആരോ തല്ലും എന്ന് പറഞ്ഞപ്പോഴാണ് കാവ്യ ആ രംഗം ഓകെ ആക്കിയത്; കമൽ പറയുന്നു.

കാവ്യയുടെ കരിയർ മാറ്റിയ ചിത്രമായിരുന്നു കമൻ സംവിധാനം ചെയ്ത അഴകിയ രാവണൻ. ഭാനുപ്രിയയുടെ കുട്ടിക്കാലമായിരുന്നു ചിത്രത്തിൽ നടി അവതരിപ്പിച്ചത്. ചിത്രത്തിലെ ഒരും രംഗത്തെ കുറിച്ചും കമൽ അഭിമുഖത്തിൽ പറയുന്നുണ്ട്. 'വെണ്ണിലാ ചന്ദനകിണ്ണം' എന്ന ഗാനരംഗത്ത് മമ്മൂട്ടിയുടെ ചെറുപ്പകാലം ചെയ്യുന്ന കുട്ടിയ്ക്ക് കാവ്യ കുളക്കടവില്‍ വച്ച് ഉമ്മ കൊടുക്കുന്ന ഒരു രംഗമുണ്ടായിരുന്നു. കാവ്യയോട് പറഞ്ഞപ്പോള്‍ ഒരു കണക്കിനും കാവ്യ സമ്മതിക്കില്ല.

പിന്നീട് ലാല്‍ ജോസ് ഒരു വിധം പറഞ്ഞ് സമാധാനിപ്പിച്ച് ആ രംഗം എടുക്കുകയായിരുന്നു. നിബന്ധവെച്ചാണ് ആ രംഗം നടി അഭിനയിച്ചത്. ഉമ്മ വയ്ക്കുന്ന രംഗം എടുക്കുമ്പോള്‍ ആരും അവിടെ ഉണ്ടാവാന്‍ പാടില്ല എന്നായിരുന്നു കാവ്യയുടെ ആദ്യത്തെ ആവശ്യം. അത് പറ്റില്ലല്ലോ മോളെ, ഞാനും ക്യാമറ മാനും ഒക്കെ വേണ്ടേ എന്ന് പറഞ്ഞു. അമ്മയെയും അച്ഛനെയും നിര്‍ത്താം എന്ന് പറഞ്ഞു. അതും കാവ്യ സമ്മതിച്ചില്ല. അമ്മ ഉണ്ടെങ്കില്‍ ചെയ്യില്ല എന്ന് പറഞ്ഞു. ഒടുവില്‍ അമ്മയെ മാറ്റി നിർത്തിയിട്ടാണ് ആ സീൻ എടുക്കുന്നത്, കമൽ പറയുന്നു.. ഒന്നാം ക്ലാസില്‍ പടിക്കുമ്പോഴാണ് പൂക്കാലം വരവായി എന്ന സിനിമയിൽ അഭിനയിക്കുന്നത്.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X