»   » മലയാള സിനിമയില്‍ ഏറ്റവും അച്ചടക്കമുള്ള താരം ആരാണ് ?? സംവിധായകന്‍ കമല്‍ പറയുന്നു !!

മലയാള സിനിമയില്‍ ഏറ്റവും അച്ചടക്കമുള്ള താരം ആരാണ് ?? സംവിധായകന്‍ കമല്‍ പറയുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മുന്‍നിര സംവിധായകരിലൊരാളാണ് കമല്‍. കഥ, തിരക്കഥ, സംവിധാനം തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലയില്‍ കഴിവു തെളിയിച്ചിട്ടുള്ള സംവിധായകന് മുന്‍നിര നായകര്‍ക്കൊപ്പമെല്ലാ ംപ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. 1986 ല്‍ പുറത്തിറങ്ങിയ മിഴിനീര്‍പ്പൂവുകളിലൂടെയാണ് കമല്‍ സംവിധായകനായത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചില്ല് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായി കമല്‍ പ്രവര്‍ത്തിച്ചിരുന്നു.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രമായ ആമിയുടെ പണിപ്പുരയിലാണ് സംവിധായകന്‍ ഇപ്പോള്‍. ആദ്യ ഘട്ട ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ ചിത്രം തുടക്കത്തില്‍ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. മലയാള സിനിമയിലെ മുന്‍നിര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയവരില്‍ അച്ചടക്കമുള്ള താരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ വ്യത്യസ്തമായൊരു ഉത്തരമാണ് സംവിധായകന്‍ നല്‍കിയത്.

മലയാള സിനിമയിലെ അച്ചടക്കമുള്ള സൂപ്പര്‍താരം

മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയ താരങ്ങളോടൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച സംവിധായകനോട് അച്ചടക്കമുള്ള താരം ആരാണെന്ന് ചോദിച്ചപ്പോള്‍ സംവിധായകന്‍ മറുപടിയും ഏറെ വ്യത്യസ്തമായിരുന്നു.

കമല്‍ നല്‍കിയ ഉത്തരം

കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് രഞ്ജിനി ഹരിദാസ് സംവിധായകനോട് ഇത്തരത്തിലൊരു ചോദ്യം ചോദിച്ചത്. വളരെ വ്യത്യസ്തമായൊരു ഉത്തരമാണ് സംവിധായകന്‍ നല്‍കിയത്. ജയറാം കൂടെയിരിക്കുമ്പോഴാണ് കമല്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.

മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്

ഉണ്ണികളെ ഒരു കഥ പറയാം സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് പുലര്‍ച്ചെ നാല് മണിക്ക് മോഹന്‍ലാല്‍ ലൊക്കേഷനിലെത്തുമായിരുന്നു. കൊചൈക്കനാലില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. ചിത്രത്തിലെ കുട്ടികളെ കൊണ്ടുപോവാനും അഭിനയിപ്പിക്കാനുമൊക്കെ മോഹന്‍ലാല്‍ സഹായിക്കുമായിരുന്നു. ലൊക്കേഷനില്‍ ആദ്യമെത്തിയിരുന്നത് മോഹന്‍ലാലായിരുന്നു.

പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ക്കിടയിലെ അനുഭവം

പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ ഷൂട്ടിങ്ങിനിടയില്‍ ജയറാമിന്റെ കൃത്യതയെക്കുറിച്ചാണ് കമല്‍ പറയുന്നത്. ജയറാമിന് വല്ലപ്പോഴുമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ രാവിലെ മുതല്‍ ലൊക്കേഷനിലെത്താറുണ്ട് ജയറാമെന്ന് കമല്‍ പറയുന്നു.

മമ്മൂട്ടി കൃത്യ സമയത്ത് വരാറുണ്ട്

മമ്മൂട്ടി എന്ന താരത്തെക്കുറിച്ച് മറ്റ് സംവിധായകര്‍ ഉന്നയിച്ചിരുന്ന യാതൊരു പരാതിയും തനിക്കില്ലെന്ന് കമല്‍ പറഞ്ഞു. ഇതുവരെ ഒരു തരത്തിലുള്ള പ്രശ്‌നവും മമ്മുക്ക ഉണ്ടാക്കിയിട്ടില്ല. എല്ലാ സിനിമകളിലും കൃത്യസമയത്ത് തന്നെ അദ്ദേഹം എത്തിയിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.

ദിലീപ് കൃത്യനിഷ്ഠ പാലിച്ച് തുടങ്ങി

ദിലീപ് എല്ലാ സെറ്റിലും വൈകി വരുന്നയാളാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ആദ്യത്തെ രണ്ടു ദിവസം വൈകി വന്നപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായി എത്താന്‍ തുടങ്ങിയെന്നും കമല്‍ പറഞ്ഞു. മുന്‍പ് തന്റെ സെറ്റില്‍ ആദ്യം എത്തിയിരുന്ന ദിലീപിനെയാണ് തനിക്ക് വേണ്ടെന്ന് പറഞ്ഞതിനു ശേഷം ദിലീപ് വൈകി വന്നിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു.

നമ്മള്‍ എങ്ങനെ ഇടപെടുന്നുവെന്ന് ആശ്രയിച്ചിരിക്കും

മൊത്തത്തില്‍ ഡിപ്ലോമസിയായ ഉത്തരമാണല്ലോയെന്ന് ചോദിച്ചപ്പോള്‍ നമ്മള്‍ ഇടപെടുന്നതിന് അനുസരിച്ചാണ് താരങ്ങള്‍ ഇങ്ങോട്ടും ഇടപഴകുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കി. ഒരു താരത്തിനെ മാ്ത്രമായി പറയാന്‍ കഴിയില്ലെന്നും കമല്‍ പറഞ്ഞു.

English summary
Kamal gives an interesting reply about punctuality of stars

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam