ഇനി അവരെ ഒരുമിച്ച് കാണുക പോലുമില്ല, ​നടന്നതെല്ലാം പറഞ്ഞാണ് ​ഗൗതമി ഇറങ്ങിയത്; കമലുമായി അകന്നപ്പോൾ

സിനിമാ ലോകത്ത് വലിയ ചർച്ചയായതാണ്. 13 വർഷം ഒരുമിച്ച് ജീവിച്ചവരാണ് ഇരുവരും. ആദ്യ രണ്ട് വിവാഹ ബന്ധങ്ങളും പിരിഞ്ഞ ശേഷമാണ് കമൽ ഹാസന്റെ ജീവിതത്തിലേക്ക് ഗൗതമി വരുന്നത്. ഗൗതമിയുടെയും ആദ്യ വിവാഹബന്ധം പിരിഞ്ഞതായിരുന്നു. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. പരസ്പരം അടുത്തെങ്കിലും വിവാഹബന്ധത്തിൽ രണ്ട് പേർക്കും താൽപര്യമില്ലായിരുന്നു. ഇതുകൊണ്ടാണ് ലിവിംഗ് ടുഗെദറിന് ഇവർ തയ്യാറായത്. സന്തോഷകരമായിരുന്നു ഒരുമിച്ചുള്ള ജീവിതത്തിന്റെ ആദ്യ വർഷങ്ങൾ.

എന്നാൽ പതിയെ പ്രശ്നങ്ങൾ വന്നു. കമലിന് കമ്മിറ്റ്മെന്റിനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് താൻ ബന്ധം പിരിയുന്നതെന്ന് ഗൗതമി വ്യക്തമാക്കിയതാണ്. പിരിഞ്ഞതിന് കാരണമായി പല അഭ്യൂഹങ്ങളും വന്നപ്പോഴായിരുന്നു പ്രതികരണം. പിരിഞ്ഞതിന് കാരണം എന്തെന്ന് കമൽ ഹാസൻ വ്യക്തമാക്കിയിട്ടില്ല. കമലിനോട് ഗൗതമിക്ക് അന്ന് പ്രൊഫഷണലായും എതിർപ്പുകളുണ്ട്. കമലിന്റെ സിനിമകളിൽ കോസ്റ്റ്യൂം ഡിസെെനറായി ഗൗതമി പ്രവർത്തിച്ചിട്ടുണ്ട്. ജോലി ചെയ്തതിന്റെ പ്രതിഫലം തനിക്ക് ലഭിച്ചില്ലെന്നാണ് ഗൗതമി ആരോപിച്ചത്.

Kamal Haasan  Gautami

ബന്ധം പിരിഞ്ഞ ശേഷം കമലുമായി സൗഹൃദം തുടരാൻ ഗൗതമി തയ്യാറായിട്ടില്ല. മകൾക്കൊപ്പം തന്റേതായ ജീവിതത്തിലേക്ക് ഗൗതമി കടന്നു. കമലും ഗൗതമിയും ഇനി ഒരുമിച്ചേക്കുമോ എന്ന ചോദ്യം ആരാധകർക്കുണ്ട്. ഇതേക്കുറിച്ച് നടനും ഫിലിം ജേർണലിസ്റ്റുമായ ചിത്ര ലക്ഷ്മണൻ നടത്തിയ പരാമർശമാണിപ്പോൾ ശ്രദ്ധ നേടുന്നത്. കമലും ഗൗതമിയും ജീവിതത്തിലെന്നല്ല സിനിമകളിൽ പോലും ഇനി ഒരുമിച്ചെത്താനുള്ള സാധ്യതയില്ലെന്നാണ് തോന്നുന്നതെന്ന് ചിത്ര ലക്ഷ്മണൻ പറഞ്ഞു.

ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശം ആണ് കമലും ഗൗതമിയും അവസാനമായി ഒരുമിച്ച് അഭിനയിച്ച സിനിമ. ദൃശ്യത്തിനും ദൃശ്യത്തിന്റെ മറ്റ് ഭാഷകളിലെ റീമേക്കുകൾക്കും രണ്ടാം ഭാഗം വന്നു. എന്നാൽ അപ്പോഴേക്കും ഗൗതമിയും കമൽ ഹാസനും പിരിഞ്ഞിരുന്നു. പാപനാശം 2 നടക്കാതെ പോയതിൽ ചെറിയൊരു കാരണം മാത്രമാണിത്. കമൽ ഹാസൻ മറ്റ് സിനിമകളുടെ തിരക്കിലായതാണ് പാപനാശം 2 നടക്കാതെ പോയതിന് കാരണം.

Kamal Haasan  Gautami

കമലുമായി രമ്യമായല്ല ഗൗതമി പിരിഞ്ഞത്. അകൽച്ചയുണ്ടായതിന്റെ കാരണങ്ങൾ 2016 ൽ പുറത്ത് വിട്ട പ്രസ്താവനയിൽ ഗൗതമി വ്യക്തമാക്കിയതാണ്. ബന്ധത്തിൽ കമൽ ഹാസനുണ്ടായിരുന്ന കമ്മിറ്റ്മെന്റിൽ വലിയ മാറ്റം വന്നു, പരസ്പര ബഹുമാനവും സത്യസന്ധയും ഇല്ലാതായി തുടങ്ങിയ കാരണങ്ങളാണ് ഗൗതമി പറഞ്ഞത്.

കമൽ ഹാസനുമായുള്ള വേർപിരിയൽ ഹൃദയഭേദകമായിരുന്നെന്നും ​ഗൗതമി അന്ന് പുറത്ത് വിട്ട പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. 13 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം തങ്ങളുടെ വഴികൾ തിരിച്ചെടുക്കാനാകാത്ത വിധം വ്യതിചലിച്ചെന്ന് അം​ഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു.ഹൃദയഭേദകമായ ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കുറച്ച് വർഷങ്ങൾ വേണ്ടി വന്നെന്നും അന്ന് ​ഗൗതമി വ്യക്തമാക്കി.

കമൽ ഹാസനെ സംബന്ധിച്ച് വേർപിരിയൽ പുതിയ കാര്യമല്ല. ഒന്നിലേറെ പ്രണയ ബന്ധങ്ങളും വിവാഹ ബന്ധങ്ങളും കമൽ ഹാസന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. നടി ശ്രീവിദ്യയുമായുണ്ടായ അടുപ്പം ഏറെ ചർച്ചയായതാണ്. ഈ പ്രണയ ബന്ധം പിരിഞ്ഞാണ് നർത്തകി വാണി ​ഗണപതിയെ വിവാഹം ചെയ്തത്. 1978 ലായിരുന്നു വിവാഹം. എന്നാൽ പത്ത് വർഷത്തിന് ശേഷം ഈ ബന്ധം അവസാനിച്ചു.

ഇതിനിടെ നടി സരികയുമായി കമൽ ഒരുമിച്ച് ജീവിതം തുടങ്ങി. പിന്നീട് വിവാഹവും ചെയ്തു. ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നിവരാണ് കമലിനും സരികയ്ക്കും പിറന്ന മക്കൾ. ശ്രുതി ഹാസൻ സിനിമാരംഗത്ത് സജീവമാണ്. 2004 ലാണ് സരികയും കമൽ ഹാസനും പിരിയുന്നത്. ഇതിന് ശേഷമാണ് ​ഗൗതമിയുടെ കടന്ന് വരവ്. ത​ഗ് ലെെഫാണ് കമൽ ഹാസന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X