സിമ്രാൻ പ്രതിഫലം കമൽ ഹാസന് കൊടുത്തു; കമലിന് അന്ന് തുണയായത് ​ഗൗതമി; ചെയ്യാറു ബാലു

തെന്നിന്ത്യൻ സിനിമാ രം​ഗത്തിന്റെ അഭിമാനമായി പ്രേക്ഷകർ കാണുന്ന നടനാണ് കമൽ ഹാസൻ. നടൻ, ഫിലിം മേക്കർ തുടങ്ങി പല മേഖലകളിൽ ശോഭിക്കാൻ കഴിഞ്ഞ കമൽ ഹാസൻ എപ്പോഴും വ്യത്യസ്തമായ സിനിമകളുമായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. കരിയറിനൊപ്പം കമൽ ഹാസന്റെ വ്യക്തിജീവിതവും പലപ്പോഴും വാർത്തകളിൽ ഇ‌ടം പിടിച്ചിട്ടുണ്ട്. രണ്ട് വിവാഹങ്ങളാണ് കമലിന്റെ ജീവിതത്തിലുണ്ടായത്. ഭാര്യയായില്ലെങ്കിലും നടി ​ഗൗതമി ഏറെക്കാലം കമൽ ഹാസന്റെ പങ്കാളിയായിരുന്നു.

13 വർഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് രണ്ട് പേരും പിരിഞ്ഞത്. ആദ്യ വിവാ​ഹബന്ധത്തിലെ മകൾക്ക് വേണ്ടിയാണ് തീരുമാനമെന്ന് അന്ന് ​ഗൗതമി വ്യക്തമാക്കി. ​​ഗൗതമി-കമൽ ഹാസൻ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. പല സിനിമാ ന‌ടിമാരു‌ടെ ജീവിതത്തിലെ ദുഖം ഒരു പ്രശ്നം വരുമ്പോൾ ചുറ്റുമുള്ളവരെല്ലാം വി‌ട്ട് പോകുന്നതാണ്.

Kamal Haasan, Gauthami

അർബുദം ബാധിച്ച ഘ‌ട്ടത്തിൽ ​ഗൗതമിക്കൊപ്പമുണ്ടായവർ കൈയൊഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കമൽ ഹാസന്റെ സാമീപ്യവും ബഹുമാനവും ലഭിക്കുന്നത്. അവർ ഒരുവീട്ടിലാണ് കഴിയുന്നതെന്ന് അക്കാലത്ത് വിമർശനം വന്നു. എന്നാൽ ഇതൊന്നും രണ്ട് പേരും കാര്യമാക്കിയില്ല. പൊതുവേദികളിൽ ​ഗൗതമിക്കൊപ്പം കമൽ ഹാസൻ എത്തിത്തുടങ്ങിയെന്നും ചെയ്യാറു ബാലു ഓർത്തു.

സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുന്ന കാലത്ത് തന്നെ കമലും ​ഗൗതമിയും കമലും പ്രണയത്തിലാണെന്നും നടന്റെ വിവാഹബന്ധം നിലനിൽക്കെയാണ് ഈ ബന്ധമുണ്ടായതെന്നും ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. എന്നാൽ അതേക്കുറിച്ച് കൃത്യമായി അറിയില്ലെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. കമൽ ഹാസൻ കാലിന് പരുക്ക് പറ്റിയ സമയത്ത് ​ഗൗതമിയാണ് ന‌ടനെ ശുശ്രൂഷിച്ചത്. പിന്നീ‌ട് എന്താണ് ഇരുവരും അകലാൻ കാരണമായതെന്ന് വ്യക്തമല്ലെന്നും ഫിലിം ജേർണലിസ്റ്റ് വ്യക്തമാക്കി. ന‌‌ടി സിമ്രാനെയും കമൽ ഹാസനെയും ചേർത്ത് വന്ന ​ഗോസിപ്പുകളെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു.

Kamal Haasan, Gauthami

സിമ്രാനെയാണ് കമൽ വിവാഹം ചെയ്യുന്നതെന്ന് ഒരു ഘട്ടത്തിൽ കടുത്ത അഭ്യൂഹങ്ങൾ വന്നിരുന്നു. സിനിമയിൽ നിന്നുള്ള തന്റെ പ്രതിഫലമെല്ലാം കമലിനാണ് നൽകാറെന്ന് സിമ്രാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ അത് സത്യമാണോ എന്നറിയില്ല. കാരണം സിമ്രാന്റെ ശമ്പളം വാങ്ങി ജീവിക്കേണ്ട ആവശ്യം കമലിന് ഇല്ല. പക്ഷെ ഇത്തരം അഭ്യൂ​ഹങ്ങൾ ശക്തമായിരുന്നെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.

ക്ലാസിക്കൽ ഡാൻസറായിരുന്ന വാണി ​ഗണപതിയാണ് കമലിന്റെ ആദ്യ ഭാര്യ. 1978 ലായിരുന്നു വിവാഹം. എന്നാൽ പത്ത് വർഷത്തിന് ശേഷം ഈ ബന്ധം അവസാനിച്ചു. ഇതിനിടെ നടി സരികയുമായി കമൽ അടുത്തിരുന്നു. വിവാഹമോചനത്തിന് ശേഷം കമൽ സരികയ്ക്കൊപ്പം ജീവിച്ചു. ഇരുവർക്കും മകളും ജനിച്ചു. ഇതിന് ശേഷമാണ് കമലും സരികയും വിവാഹിതരായത്. എന്നാൽ ഈ വിവാഹ ബന്ധവും നീണ്ടുനിന്നില്ല.

2004 ൽ സരികയും കമലും വേർപിരിഞ്ഞു. അക്ഷര ഹാസൻ, ശ്രുതി ഹാസൻ എന്നിവരാണ് കമലിന്റെയും സരിതയുടെയും മക്കൾ. ശ്രുതി ഹാസൻ സിനിമാരം​ഗത്ത് സജീവമാണ്. വ്യക്തി ജീവിതത്തെക്കുറിച്ച് പല തവണ ​ഗോസിപ്പുകൾ വന്നെങ്കിലും ഇതേക്കുറിച്ച് പ്രതികരിക്കാൻ കമൽ ഹാസൻ ഒരിക്കലും തയ്യാറായിട്ടില്ല. സിനിമകളും രാഷ്ട്രീയവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഇപ്പോൾ ന‌ടൻ.

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X