ഇന്ത്യൻ 2 മോശം സിനിമ, പരസ്യമായി തള്ളിപറഞ്ഞ് കമൽ ഹാസൻ: ശങ്കർ ചിത്രത്തിന്റെ മൂന്നാം ഭാഗം ഉപേക്ഷിച്ചു?

തഗ് ലൈഫ് എന്ന മണി രത്നം ചിത്രവുമായി തീയറ്ററുകളിലേക്ക് മടങ്ങിവരാൻ ഒരുങ്ങുകയാണ് കമൽ ഹാസൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഇന്ത്യൻ 2ന്റെ ദയനീയ പരാജയത്തിന് ശേഷം, ഉലഗനായകന്റെ വാൻ തിരിച്ചു വരവാകും തഗ് ലൈഫ് എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഒരുപാട് പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഇന്ത്യൻ ചിത്രത്തിന്റെ രണ്ടാം ഭാഗം, കമൽ ഹാസന്റെ ഏറ്റവും മോശം ചിത്രം എന്ന ദുഷ്‌പേര് മാത്രമാണ് നേടിയത്. ഇപ്പോൾ, പ്രേക്ഷകരുടെ ഈ വാദം ശരി വച്ചിരിക്കുകയാണ് നായകൻ.

അടുത്തിടെ നടന്ന തഗ് ലൈഫ് പ്രൊമോഷണൽ പരിപാടിയിൽ, ഒരു മോശം ചിത്രത്തിന് ശേഷം, ഒരു നല്ല ചിത്രം ഞാൻ നിങ്ങൾക്കായി കൊണ്ടുവരികയാണെന്നാണ് കമൽ ഹാസൻ പ്രേക്ഷകരോട് പറഞ്ഞത്. ഇന്ത്യൻ 2 ഒരു മോശം ചിത്രമാണെന്ന് സമ്മതിച്ചതിലൂടെ, സ്വന്തം സിനിമകളെ എന്നും ന്യായീകരിക്കുന്ന സൂപ്പർസ്റ്റാറുകളിൽ നിന്ന് വ്യത്യസ്തനായിരിക്കുകയാണ് ലെജൻഡറി നടൻ.

ഇന്ത്യൻ 2 മോശം സിനിമ, പരസ്യമായി തള്ളിപറഞ്ഞ് കമൽ ഹാസൻ

Shankar and Kamal Haasan  Indian 2 poster
Photo Credit: Lyca Productions / X

അടുത്തിടെ വിശാഖപട്ടണത്തിൽ നടന്ന തഗ് ലൈഫിന്റെ ഗംഭീര പ്രീ-റിലീസ് പരിപാടിയിൽ, പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പ്രസ്താവനയാണ് കമൽ ഹാസൻ നടത്തിയത്. "ഇതിന് മുൻപ് ഞാനൊരു മോശം സിനിമ (ഇന്ത്യൻ 2) ചെയ്തു. ഇപ്പോൾ, അതിനു പരിഹാരമായി ഞാനൊരു നല്ല സിനിമ (തഗ് ലൈഫ്) ചെയ്തിരിക്കുകയാണ്," സീനിയർ നടൻ പറഞ്ഞു നിർത്തി. എത്ര മോശമാണെങ്കിലും സ്വന്തം സിനിമകളെ എന്ത് വിലകൊടുത്തും ന്യായീകരിക്കുന്നതാണ് ഇന്ത്യൻ സൂപ്പർതാരങ്ങളുടെ രീതി. എന്നാൽ, താൻ അതിൽ നിന്നും വ്യത്യസ്തമാണെന്ന് തെളിയിച്ചിരിക്കുകയാണ് കമൽ ഹാസൻ ഇപ്പോൾ.

എന്നാൽ, സംവിധായകൻ ശങ്കറിന്റെ ആരാധകർക്ക് ഈ പ്രസ്താവന ഒട്ടും തന്നെ അംഗീകരിക്കനായിട്ടില്ല. ഇന്ത്യൻ എന്ന 1996ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ, സേനാപതി എന്ന ലെജൻഡറി കഥാപാത്രവും, ദേശീയ അവാർഡ് അടക്കമുള്ള ബഹുമതിയും സ്വന്തമാക്കിയ കമൽ ഹാസൻ, ആ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ തള്ളി പറഞ്ഞത് ശരിയായില്ലെന്ന അഭിപ്രായമാണ് അവർക്ക്. എന്നാൽ, ഇന്ത്യൻ 2 അടുത്തിടെ തമിഴ് സിനിമ കണ്ട ഏറ്റവും മോശം ചിത്രമാണെന്നും, അത് നായകനായ കമൽ തന്നെ സമ്മതിച്ചത് ധീരതയാണെന്നുമാണ് സിനിമാപ്രേമികളുടെ അഭിപ്രായം.

പാഠം പഠിക്കാതെ ശങ്കർ; ഇന്ത്യൻ 3 ഉപേക്ഷിച്ചു

Shankar and Kamal Haasan
Photo Credit: Lyca Productions / X

ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, ഇന്ത്യൻ പരമ്പരയിലെ ഇനിയും പുറത്തിറങ്ങാത്ത മൂന്നാം ഭാഗം ഉപേക്ഷിച്ചിരിക്കുകയാണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. ഇന്ത്യൻ 2ന്റെ വൻ പരാജയത്തോടെ കടക്കെണിയിലേക്ക് കൂപ്പു കുത്തിയ കമ്പനി, ഇന്ത്യൻ 3 ഒ.ടി.ടി. റിലീസായി ഇറക്കാൻ ആലോചിച്ചിരുന്നു. എന്നാൽ, രണ്ടാം ഭാഗത്തിന്റെ പരാജയത്തിന് ശേഷം, മൂന്നാം ഭാഗത്തിനായി പണവും സമയവും ചിലവിടാൻ ഒ.ടി.ടി. പാർട്ണർ ആയ നെറ്റ്ഫ്ലിസ് തയ്യാറായില്ല.

സംവിധായകൻ ശങ്കറാവട്ടെ, പരാജയത്തിൽ നിന്ന് പാഠം പേടിക്കാതെ, ഇന്ത്യൻ 3 റീഷൂട്ട് ചെയ്യാനുള്ള പ്ലാനുകൾ തയ്യാറാക്കുകയായിരുന്നു. ചില ഭാഗങ്ങൾ മാറ്റി ചിത്രീകരിക്കണമെന്നും, കുറഞ്ഞത് 6 മാസമെങ്കിലും അതിന്റെ ഷൂട്ടിങ്ങിന് മാത്രം വേണമെന്നും സംവിധായകൻ വാശി പിടിച്ചുവെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ രണ്ടാം ഭാഗത്തിന്റെ ഭീമമായ ചിലവും, കനത്ത നഷ്ടവും താങ്ങാനാവാത്ത ലൈക്ക പ്രൊഡക്ഷൻസ് ശങ്കറിന്റെ ഈ ആവശ്യം തള്ളിക്കളഞ്ഞു. നായകൻ കമൽ ഹാസനും ഇനി മൂന്നാം ഭാഗത്തിൽ ഒരിക്കൽ കൂടി അഭിനയിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചുവെന്നാണ് സൂചന.

More from Filmibeat

Read more about: kamal haasan indian 2 shankar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X