'ശരീരഭാരം കൂടി മുഖവും വീർത്തു....'; നടി കമാലിനി മുഖർജിയുടെ രൂപമാറ്റം കണ്ട് അമ്പരന്ന് ആരാധകർ!
പുലിമുരുകനിലെ മൈനയെ മലയാളികൾ മറക്കാൻ സാധ്യതയില്ല. ചിത്രത്തിലെ മൈനയുടെ ഓരോ ഡയലോഗുകളും ഇപ്പോഴും റീൽസിൽ വൈറലായി ഓടുന്നുണ്ട്. ബോക്സ് ഓഫീസ് ഹിറ്റായിരുന്ന മോഹൻലാൽ ചിത്രം പുലിമുരുകനിൽ മൈനയായി അഭിനയിച്ചത് തെന്നിന്ത്യൻ സുന്ദരി കമാലിനി മുഖർജിയായിരുന്നു.
കൊൽക്കത്ത സ്വദേശിയായ കമാലിനി പുലിമുരുകനിൽ മാത്രമല്ല നത്തോലി ഒരു ചെറിയ മീനല്ല, കുട്ടി സ്രാങ്ക്, കസിൻസ് തുടങ്ങിയ മലയാള സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ കമാലിനിയെ കാണുമ്പോൾ മുരുകനിലെ മൈനയുടെ മുഖമാണ് സിനിമാപ്രേമികൾക്ക് ആദ്യം ഓർമ വരുന്നതെന്ന് മാത്രം.
മുപ്പത്തിയൊമ്പതുകാരിയായ കമാലിനി തെന്നിന്ത്യയിലെ നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പം നായിക വേഷം ചെയ്തിട്ടുണ്ട്. വേട്ടയാട് വിളയാട് എന്ന എക്കാലത്തെയും ത്രില്ലർ ചിത്രത്തിൽ കമൽഹാസന്റെ നായിക കമാലിനി ആയിരുന്നു. ചിത്രത്തിലെ താരത്തിന്റെ റൊമാന്റിങ് സോങ് അടക്കം ഇന്നും ഹിറ്റാണ്. തെലുങ്ക്, ഹിന്ദി, കന്ന തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിളും കമാലിനി അഭിനയിച്ചിട്ടുണ്ട്.

കൊൽക്കത്തയിലെ ലോറെറ്റോ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയശേഷമാണ് മുംബൈയിൽ നാടകാഭിനയത്തിൽ ഒരു കോഴ്സ് കമാലിനി ചെയ്തത്. തുടർന്ന് നാടകങ്ങളിലും പരസ്യങ്ങളിലും അഭിനയിക്കാൻ തുടങ്ങി.
രേവതി സംവിധാനം ചെയ്ത ഫിർ മിലേംഗേ എന്ന ഹിന്ദി ചലച്ചിത്രത്തിലാണ് കമാലിനി ആദ്യമായി അഭിനയിച്ചത്. ഒരു പരസ്യത്തിലെ നടിയുടെ അഭിനയം കണ്ടാണ് രേവതി കമാലിനിയെ അഭിനയിക്കാൻ ക്ഷണിച്ചത്. പിന്നീട് തെലുങ്ക് ചിത്രമായ ആനന്ദിലെ നായികാവേഷം കമാലിനിയെ പ്രശസ്തയാക്കി. തെലുങ്കിലാണ് കമാലിനി കൂടുതലായും സിനിമകൾ ചെയ്തിട്ടുള്ളത്.
സോഷ്യൽമീഡിയയിൽ ഒന്നും അധികം സജീവമല്ലാത്ത താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ചർച്ചയാകുന്നത്. പൊതുവെ നായിക നടിമാർ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നവരാണ്. എത്ര വയസായാലും ശരീരഭാരവും സൗന്ദര്യവും സംരക്ഷിച്ചാൽ മാത്രമെ ലൈം ലൈറ്റിൽ പിടിച്ച് നിൽക്കാൻ സാധിക്കൂ.
തെലുങ്ക്, തമിഴ്, കന്നഡ, ബോളിവുഡ് സിനിമകളിൽ അവസരം ലഭിക്കണമെങ്കിൽ ഫിറ്റ്നസും സൗന്ദര്യവും അത്യാവശ്യ ഘടകമാണ്. എപ്പോഴും ഫിറ്റ്നസിന് പ്രാധാന്യം കൊടുക്കാറുള്ള കമാലിനിയുടെ പുതിയ ഫോട്ടോകളിൽ ശരീരഭാരം വർധിച്ചതായി കാണാം. കവിളുകൾ പോലും വീർത്ത് തിരിച്ചറിയാൻ സാധിക്കാത്ത തരത്തിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അമേരിക്കയിൽ നടന്ന ഒരു പരിപാടിയിൽ താരം പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. നീല നിറത്തിലുള്ള ഷിമറി ഷോട്ട് ഡ്രസ് ധരിച്ചാണ് നടി വേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഒന്നിൽ കൂടുതൽ തവണ സൂക്ഷിച്ച് നോക്കിയാൽ മാത്രമെ നടിയെ തിരിച്ചറിയാൻ സാധിക്കു. ചിത്രങ്ങൾ വൈറലായതോടെ നടിയുടെ പെട്ടന്നുള്ള രൂപമാറ്റത്തിന് പിന്നിലെ കാരണമാണ് ആരാധകർ തിരക്കുന്നത്.
ഹാപ്പി ഡെയ്സ് മലയാളത്തിലേക്ക് മൊഴിമാറ്റി എത്തിയപ്പോൾ കമാലിനിക്ക് കേരളത്തിൽ നിന്നും ആരാധകരെ ലഭിച്ചിരുന്നു. കേരളത്തെ കുറിച്ച് സംസാരിക്കുമ്പോൾ കമാലിനിക്കും നൂറ് നാവാണ്. മലയാള ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ വീട്ടിലേക്കെത്തിയ പ്രതീതിയാണ് തനിക്ക് അനുഭവപ്പെടുന്നതെന്നാണ് താരം മുമ്പൊരിക്കൽ പറഞ്ഞത്.
ബംഗാളിലെയും കേരളത്തിലെയും ഫിലിം ഇന്‍ഡസ്ട്രി ഒരുപോലെയാണെന്നും കമാലിനി പറഞ്ഞിരുന്നു. പുലിമുരുകന് ശേഷം കമാലിനി സിനിമാ മേഖലയിൽ നിന്നും അപ്രത്യക്ഷമായി.


Click it and Unblock the Notifications











