നടിമാര്‍ക്ക് വസ്ത്രം മാറാന്‍ ഞങ്ങള്‍ മുണ്ടും പിടിച്ച് നിന്നു, സോമനോടൊപ്പമുള്ള അനുഭവം പങ്കുവെച്ച് കമല്‍ ഹാസന്‍

ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് കമല്‍ ഹാസന്‍. മലയാള സിനിമയുമായി വളരെ അടുത്ത ബന്ധമാണ് ഉലകനായകനുള്ളത്. കമല്‍ ചിത്രങ്ങളില്‍ മിക്കപ്പോഴും മോളിവുഡ് താരങ്ങളുടെ സാന്നിധ്യം ഉണ്ടാവാറുണ്ട്. വിക്രമാണ് ഇനി പുറത്ത് വരാനുള്ള കമല്‍ ചിത്രം. ജൂണ്‍ 3 ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. മലയാളി താരങ്ങളായ ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, ഹരീഷ് പേരടി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കോളിവുഡ് പ്രേക്ഷകരെ പോലെ മലയാളി പ്രേക്ഷകരും സിനിമയ്ക്കായി കാത്തിരിക്കുകയാണ്.

കമല്‍ ഹാസന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു നടന്‍ എംജി സോമന്‍. ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത എംജി സോമനുമായുള്ള ഓര്‍മ പങ്കുവെങ്കുയ്ക്കുകയാണ് നടന്‍. ഫ്ലവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്ത സ്‌പെഷ്യല്‍ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് എംജി സോമനുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞത്. നടന്റെ മകന്‍ സജിയുടെ സാന്നിധ്യത്തിലായിരുന്നു കമല്‍ ഹാസന്‍ മനസ് തുറന്നത്.

സഹായം

നിരവധി തവണ സോമന്റെ വസതിയില്‍ പോയിട്ടുണ്ടെന്നാണ് ഉലകനായകന്‍
പറയുന്നത്. എന്നാല്‍ ഇപ്പോള്‍ പോയിട്ട് കുറെ വര്‍ഷമായി എന്നും കൂട്ടിച്ചേര്‍ത്തു.

അച്ഛന്‍ സുഖമില്ലാതിരുന്ന സമയത്ത് കമല്‍ ഹാസന്‍ സഹായിച്ചതിനെ കുറിച്ചും മകന്‍ സജി ഈ അവസരത്തില്‍ പറഞ്ഞു. സഹായിക്കുക മാത്രമല്ല ഹോസ്പിറ്റലിലേയ്ക്ക് നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോമനുമായുളള സൌഹൃദം

ഇപ്പോഴും കമല്‍ ഹാസന്റെ മനസ്സില്‍ സോമന്‍ ജീവിക്കുന്നുണ്ട്. നടനോടുള്ള ആത്മബന്ധത്തിന്റെ ഭാഗമായിട്ടാണ് കമല്‍ ചിത്രങ്ങളില്‍ സോമന്‍ എന്ന കഥാപാത്രങ്ങള്‍ ഉണ്ടാവുന്നത്. നടന്‍ തന്നെയാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്.

കൂടാതെ സോമനുമായി എടാ പോടാ ബന്ധമായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രായം അറിഞ്ഞപ്പോള്‍ ബഹുമാനം നല്‍കാതിരുന്നതില്‍ വിഷമം തോന്നിയെന്നും കമലല്‍ ഹാസന്‍ ഫ്ളവേഴ് വേദിയില്‍ മകനെ സാക്ഷിയാക്കി പറഞ്ഞു.

ഒപ്പം സോമനുമായിട്ടുള്ള നല്ല നിമിഷങ്ങളും
നടന്‍ പങ്കുവെച്ചു. വളരെ നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു സോമന്‍. ആദ്യകാലത്ത് സ്ത്രീ സഹപ്രവര്‍ത്തകര്‍ത്ത് വസ്ത്രം മാറാന്‍ വേണ്ടി മുണ്ടും പിടിച്ച് നിന്നിട്ടുണ്ടെന്നും ആദ്യകാലത്തെ സിനിമ ഓര്‍മകള്‍ വെളിപ്പെടുത്തി. ഒപ്പം തന്നെ സുഹൃത്തിന്റെ മകനെ കണ്ടതിലുള്ള സന്തോഷവും കമല്‍ ഹാസന്‍ പ്രകടിപ്പിച്ചു.

നല്ല നിമിഷം

ഒപ്പം സോമനുമായിട്ടുള്ള നല്ല നിമിഷങ്ങളും
നടന്‍ പങ്കുവെച്ചു. വളരെ നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു സോമന്‍. ആദ്യകാലത്ത് സ്ത്രീ സഹപ്രവര്‍ത്തകര്‍ത്ത് വസ്ത്രം മാറാന്‍ വേണ്ടി മുണ്ടും പിടിച്ച് നിന്നിട്ടുണ്ടെന്നും ആദ്യകാലത്തെ സിനിമ ഓര്‍മകള്‍ വെളിപ്പെടുത്തി. ഒപ്പം തന്നെ സുഹൃത്തിന്റെ മകനെ കണ്ടതിലുള്ള സന്തോഷവും കമല്‍ ഹാസന്‍ പ്രകടിപ്പിച്ചു.

എംജി സോമന്‍.

മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ് എംജി സോമന്‍. 1973 ല്‍ ഗായത്രി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥാനയ നടന്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് സജീവമാകുന്നത്. നടകത്തിലൂടെയായിരുന്നു തുടക്കമെങ്കിലും വളരെ പെട്ടെന്ന് തന്നെ സിനിമയില്‍ സ്ഥാനം
ഉറപ്പിക്കാന്‍ നടന് കഴിഞ്ഞിരുന്നു. 56ാം വയസ്സിലാണ് സോമന്‍ അന്തരിക്കുന്നത്.

Recommended Video

പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview
കുടുംബം

സുജാതയാണ് എംജി സോമന്റെ ഭാര്യ.15ാം വയസ്സിലായിരുന്നു ഇവര്‍ നടന്റെ ജീവിത സഖിയാവുന്നത്.

തനിക്ക് പൂര്‍ണ്ണ സ്വതന്ത്ര്യം നല്‍കിയിരുന്ന ഭര്‍ത്താവായിരുന്നു എംജി സോമനെന്ന് മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നല്ലൊരു ഭര്‍ത്താവ് മാത്രമായിരുന്നില്ല സോമന്‍ മികച്ച അച്ഛന്‍ കൂടിയായിരുന്നു സോമനെന്ന് മകള്‍ സിന്ധുവും അന്ന് വെളിപ്പെടുത്തി. അച്ഛനെ കുറിച്ചുള്ള മനോഹരമായ ഓര്‍മകള്‍ മകള്‍ സിന്ധുവും പങ്കുവെച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X