ഹോട്ടൽ മുറിയിൽ ആ നടിക്കൊപ്പം കമൽ ഹാസൻ, കയ്യോടെ പിടിച്ച് ഭാര്യ വാണി ​ഗണപതി; ഹോട്ടലിലുണ്ടായ പ്രശ്നം

കമൽ ഹാസനെ പോലെ സ്വകാര്യ ജീവിതം ചർച്ചയായ നടൻമാർ സിനിമാ ലോകത്ത് കുറവാണ്. ഒന്നിലേറെ ബന്ധങ്ങൾ കമൽ ഹാസന്റെ ജീവിതത്തിലുണ്ടായി. കമ്മിറ്റ്മെന്റ് ഇഷ്യുവുള്ള വ്യക്തിയാണ് കമൽ ഹാസനെന്ന പ്രതിച്ഛായ ഇതിനോടകം വന്നിട്ടുണ്ട്. അത്രമാത്രം പങ്കാളികളാണ് നടന്റെ ജീവിതത്തിൽ വന്ന് പോയത്. നർത്തകി വാണി ​ഗണപതിയെയാണ് കമൽ ആദ്യമായി വിവാഹം ചെയ്തത്. സിനിമാ ലോകത്തെ നിരവധി പേർ പങ്കെടുത്ത വിവാഹമായിരുന്നു ഇത്. കമൽ ഹാസന്റെ കുടുംബത്തിന് വാണി പ്രിയങ്കരിയായി. കമലിന്റെ സഹോദരൻ ചാരു ഹാസന്റെ മകളാണ് നടി സുഹാസിനി. വാണി സുഹാസിനിയുടെ അടുത്ത കൂട്ടുകാരിയായി മാറി.

1978 ലായിരുന്നു കമൽഹാസൻ-വാണി വിവാഹം. എന്നാൽ പത്ത് വർഷത്തിന് ശേഷം ഈ ബന്ധം അവസാനിച്ചു. വാണിയുടെ ഭർത്താവ് ആയിരിക്കെ സരികയുമായി കമൽ ഹാസൻ അടുത്തു. കാരണം അപ്പോഴേക്കും ഈ ബന്ധത്തിൽ വിള്ളലുകൾ വന്നിരുന്നു. കമൽ ഹാസൻ രേഖയുമായി സൗഹൃദത്തിലായിരുന്ന കാലത്ത് വാണിയുടെ ഭർത്താവാണ്. അക്കാലത്ത് ഇവരെക്കുറിച്ച് പല ​ഗോസിപ്പുകളും വന്നിരുന്നു. ഒരിക്കൽ ഹോട്ടൽ സ്റ്റാഫ് പറഞ്ഞ വാക്കുകളെന്ന പേരിൽ ഒരു ​ഗോസിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു.

Kamal Haasan  Vani Ganapathi

1979 ൽ ചെന്നെെയിലെ ഹോട്ടലിൽ വർക്ക് ചെയ്യുകയായിരുന്നു ഞാൻ. ഒരു ദിവസം രാത്രി ഞാൻ വർക്കിന് റിപ്പോർട്ട് ചെയ്തപ്പോൾ അവിടെ തിരക്ക് കണ്ടു. റിസപ്ഷനിലുള്ള പെൺകുട്ടികൾ എന്നോട് സംഭവം പറഞ്ഞു. കമൽ ഹാസന്റെ ഹോട്ടൽ മുറിയിൽ കമലിനൊപ്പം രേഖയുണ്ടായിരുന്നു. ഈ സമയത്ത് കമലിന്റെ ഭാര്യ വാണി ​ഗണപതി ഹോട്ടൽ മുറിയിലേക്ക് വന്നു. വാണി കമലിനെ വഴക്ക് പറഞ്ഞ് പ്രശ്നമാക്കിയെന്നാണ് അവർ പറഞ്ഞതെന്നായിരുന്നു ​ഗോസിപ്പ്.

ഈ പ്രശ്നം കാരണമാണ് മീണ്ടും കോകില എന്ന സിനിമയിൽ നിന്നും രേഖയെ നായികാ സ്ഥാനത്ത് നിന്ന് മാറ്റി നടി ഉണ്ണി മേരി പകരമെത്തിയതെന്നും അക്കാലത്ത് ​ഗോസിപ്പുകൾ വന്നു. നടി സരികയുമായി കമൽ അടുത്തതോടെ വാണി ​ഗണപതി ബന്ധം പിരിഞ്ഞു. സരിക ഹിന്ദി സിനിമകളിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് കമലുമായി അടുക്കുന്നത്. മുംബെെയിൽ നിന്നും ചെന്നെെയിലേക്ക് മാറിയ സരിക കമലിനൊപ്പം വിവാഹ ജീവിതം നയിച്ചു.

Kamal Haasan  Vani Ganapathi

ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നീ രണ്ട് മക്കളും ഇവർക്ക് പിറന്നു. 2004 ൽ സരികയും കമൽ ഹാസനും വേർപിരിഞ്ഞു. ഇതിന് ശേഷമാണ് ​ഗൗതമി കമലിന്റെ ജീവിതത്തിലേക്ക് വരുന്നത്. എന്നാൽ ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നില്ല. 13 വർഷത്തോളം ഇരുവരും ലിവ് ഇൻ റിലേഷനിൽ തു‌ടർന്നു. ആദ്യ വിവാഹ ബന്ധത്തിൽ ​ഗൗതമിക്ക് ഒരു മകളുണ്ട്. ഒരു ഘട്ടത്തിൽ കമലുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ​ഗൗതമി തീരുമാനിച്ചു. സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായത് കമൽ ഹാസനും അന്തരിച്ച നടി ശ്രീവിദ്യയും തമ്മിലുള്ള പ്രണയ ബന്ധമായിരുന്നു. ശ്രീവിദ്യയുമായുള്ള പ്രണയം തകർന്ന ശേഷമാണ് വാണി ​ഗണപതിയെ കമൽ വിവാഹം ചെയ്തത്.

ത​ഗ് ലെെഫാണ് കമൽ ഹാസന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കമൽ ഹാസൻ-മണിരത്നം കൂ‌ട്ടുകെട്ടിൽ വന്ന ത​ഗ് ലെെഫ് ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. കമൽ ഹാസന് പുറമെ സിമ്പു, തൃഷ തുടങ്ങി വലിയ താരനിര അണിനിരന്ന സിനിമയാണ് ത​ഗ് ലെെഫ്. പൊന്നിയിൻ സെൽവന് ശേഷം മണിരത്നം സംവിധാനം ചെയ്ത സിനിമയായതിനാൽ ത​ഗ് ലെെഫിൽ ഏവർക്കും പ്രതീക്ഷയുണ്ടായിരുന്നു.

More from Filmibeat

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X