നീയൊരു കാമുകനെ കണ്ടുപിടിക്കണം, എങ്കിൽ സമ്മതിക്കാം; ചിറ്റപ്പനായ കമൽ എന്നോട് പറഞ്ഞത്: സുഹാസിനി
തെന്നിന്ത്യൻ സിനിമാ രംഗത്ത് ബഹുമാന്യ സ്ഥാനമുള്ള നടിയാണ് സുഹാസിനി. ഫിലിം മേക്കിംഗിലും സുഹാസിനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എൺപതുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ സുഹാസിനിയെ തേടി തുടരെ വന്നു. സംവിധായകൻ മണിരത്നത്തെയാണ് സുഹാസിനി വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുണ്ട്. കമൽ ഹാസന്റെ ചേട്ടൻ ചാരു ഹാസന്റെ മകളാണ് സുഹാസിനി. നടിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് കമൽ ഹാസൻ.
നടനും മുത്തശ്ശിക്കുമൊപ്പമാണ് സുഹാസിനിയുടെ കുട്ടിക്കാലത്ത് കഴിഞ്ഞിരുന്നത്. ഇതേക്കുറിച്ച് ഒരിക്കൽ സുഹാസിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മദ്രാസിലേക്ക് എന്നെ കൊണ്ട് വന്നത് ചിറ്റപ്പൻ കമൽ ഹാസനാണ്. എന്റെ അച്ഛന് ഒരു വാഹനാപകടമുണ്ടായി. ആംബുലൻസിൽ കൊണ്ട് പോകവെ ആബുലൻസും ആക്സിഡന്റായി. അമ്മയ്ക്കും മുത്തശ്ശനും പരിക്ക് പറ്റി. എന്റെ പാട്ടി എന്നെ കമൽ ഹാസനൊപ്പം വിട്ടു.

ഒരു ദിവസം രാവിലെ കെെയിൽ ഒന്നുമില്ലാതെ 12 വയസുകാരിയായ ഞാൻ ചെന്നെെയിലേക്ക് വന്നു. പോണ്ടി ബസാറിൽ നായിഡു ഹാളിൽ പോയി. അവിടെ നിന്നും എനിക്കുള്ള വസ്ത്രങ്ങൾ വാങ്ങി. എനിക്ക് ദോശയൊക്കെ ഉണ്ടാക്കി തന്നു. എന്നാൽ അദ്ദേഹത്തിന് ഒതുക്കാൻ പറ്റാത്ത കാര്യം എന്റെ മുടിയായിരുന്നു. വേറെ വഴിയില്ലാതായതോടെ എനിക്ക് മൂടി ചീകി.
നിന്റെ പാട്ടി വരും അതിന് ശേഷം നിന്നെ സ്കൂളിൽ വിടുമെന്ന് പറഞ്ഞു. അവിടെ വെച്ച് സ്കൂളിൽ പോയി. ജീവിതത്തിൽ എല്ലാം ഞങ്ങൾക്ക് തമാശയായിരുന്നു. ഒന്നും വലിയ ഗൗരവത്തിൽ എടുക്കില്ല. സ്കൂളിൽ പഠിക്കുമ്പോൾ ഒരു ഇന്റർസ്റ്റേറ്റ് കോംപറ്റീഷൻ വന്നു. മധ്യപ്രദേശിൽ പോകണം. അച്ഛനോടും അമ്മയോടും ചോദിച്ചപ്പോൾ ആ പ്രായത്തിൽ എന്നെ അവിടേക്ക് അയക്കാമോ എന്നവർക്ക് അറിയില്ല.

കമലിനോട് പോയി ചോദിച്ചപ്പോൾ നീ ഒരു ബോയ്ഫ്രണ്ടിനെ കണ്ടുപിടിക്കും എന്ന് പ്രോമിസ് ചെയ്യൂ, എന്നാൽ വിടാമെന്ന് പറഞ്ഞു. 13 വയസിൽ ബോയ്ഫ്രണ്ടോ. അക്കാലത്ത് ബോയ് എന്ന് പോലും പറയാൻ പറ്റില്ല. ബോയ്ഫ്രണ്ടിനെ കണ്ടെത്താമെന്ന് പറഞ്ഞേക്കെന്ന് ചേച്ചി പറഞ്ഞു. ഞാൻ കമലിനോട് സമ്മതം പറഞ്ഞു. ഒരു നാല് വയസുള്ള പയ്യനെ കൂട്ടി വന്ന് ഇവനാണ് എന്റെ ബോയ്ഫ്രണ്ടെന്ന് പറഞ്ഞു. എല്ലാം തങ്ങൾക്ക് തമാശയായിരുന്നെന്നും സുഹാസിനി ഓർത്തു.
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലും സുഹാസിനി സഹോദരനെ പരാമർശിച്ചു. കമൽ ഹാസന് ഏറ്റവും പ്രിയപ്പെട്ട നടൻമാരിലൊരാൾ മോഹൻലാലെന്നാണ് സുഹാസിനി പറഞ്ഞത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ആവേശത്തോടെ പറഞ്ഞപ്പോൾ മോഹൻലാലിനൊപ്പം അഭിനയിച്ചോയെന്നാണ് കമൽ ചോദിച്ചത്. മോഹൻലാലിന്റെ അഭിനയം കാണേണ്ടതാണെന്ന് കമൽ പറഞ്ഞു. അന്ന് എനിക്ക് 20 വയസും കമലിന് 27 വയസുമായിരുന്നെന്നും സുഹാസിനി പറഞ്ഞു. സിനിമകളും ഷോകളുമായി കരിയറിലെ തിരക്കുകളിലാണ് സുഹാസിനി.


Click it and Unblock the Notifications