ഗ്ലാമര്‍ പെണ്‍കുട്ടി എന്ന് കരുതി ആദ്യം; തുണയായി വരും എന്ന് കരുതിയവളല്ല; കമല്‍ ഹാസന്‍

കമല്‍ഹാസന്‍ തെന്നിന്ത്യയിലെ ഉലക നായകനാണ് കമല്‍ഹാസന്‍. മലയാളത്തിലും നിറയെ ആരാധകരുള്ള താരം ഒരു കാലത്ത് മലയാളത്തിലും സജീവമായിരുന്നു. കമല്‍ ഹാസന്റെ സിനിമാ ജീവിതം പോലെ തന്നെ വ്യക്തി ജീവിതവും പ്രണയവും വിവാഹവുമെല്ലാം വിവാദമായിരുന്നു. ഒപ്പം അഭിനയിച്ച നിരവധി നടിമാരുമായി ഗോസിപ്പുകളും വന്നിരുന്നു.

നടിയും നര്‍ത്തകിയുമായ വാണി ഗണപതിയെയായിരുന്നു കമല്‍ ആദ്യം വിവാഹം കഴിച്ചത്. വിവാഹത്തിന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തി. തുടര്‍ന്ന് നടി ശാരികയുമായി ഒരുമിച്ച് ജീവിക്കുകയും ആദ്യത്തെ കുഞ്ഞ് ശ്രുതി ഹാസ്സന്‍ ജനിച്ചതിന് ശേഷം ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവര്‍ക്കും അക്ഷര എന്ന രണ്ടാമതൊരു മകള്‍ കൂടിയുണ്ടായി. 2002ല്‍ ഇരുവരും വിവാഹം ബന്ധം വേര്‍പെടുത്തി.

kamal

അതിന് ശേഷമാണ് നടി ഗൗതമി കമല്‍ ഹാസന്റെ ജീവിതത്തിലേക്ക് വരുന്നത്. 90 കളില്‍ ഇരുവരും തേവര്‍മകന്‍ അടക്കം നിരവധി സനിമകളില്‍ അഭിനയിച്ചിരുന്നു. ഇരുവരും കുറെ കാലം വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ചു. എന്നാല്‍ 2016ല്‍ ഇരുവരും ബന്ധം വേര്‍പെടുത്തി. ശ്രീവിദ്യയുമായി കമല്‍ ഹാസനുണ്ടായിരുന്ന പ്രണയവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കമല്‍ഹാസന്റെ കരിയറിന്റെ തുടക്ക കാലത്താണ് ഇരുവരും തമ്മില്‍ പ്രണയമുണ്ടായത്.

ഇപ്പോഴിതാ നടി ഗൗതമിയെക്കുറിച്ച് കമല്‍ ഹാസന്‍ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുളാണ് ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തിലേക്ക് കടന്നുവരും എന്ന് ഒരിക്കലും കരുതിയിരുന്ന നടിയല്ല ഗൗതമി എന്ന് പറയുകയാണ് കമല്‍ഹാസന്‍.

'പ്രണയത്തിന് വെവ്വേറെ രൂപങ്ങളുണ്ട്. ഗൗതമി അതുപോലെയാണ്. ഇവര്‍ ജീവിതത്തില്‍ എന്റെ തുണയായി വരും എന്ന് ഒരിക്കലും കരുതിയിരുന്നവരല്ല. ആദ്യം കാണുമ്പോള്‍ ഒരു ഗ്ലാമര്‍ പെണ്‍കുട്ടി എന്ന് മാത്രമാണ് ചിന്തിച്ചത്. പക്ഷെ ഇവരോട് ഒരുമിച്ച് ഇടപഴകുമ്പോഴാണ് ഇവരെ മനസിലാകുന്നത്. അവരുടെ ഉള്ളിലുള്ള ചിന്തകളെന്താണെന്ന് അവര്‍ പുറത്ത് കാണിക്കില്ല. സാധാരണമായി ഇരിക്കും. അതിന് ശേഷം ഞങ്ങള്‍ തമ്മില്‍ ഒരു സൗഹൃദവും ഇന്ന് അത് ഒരു ബന്ധമായും വളര്‍ന്നു,' കമല്‍ഹാസന്‍ പറഞ്ഞു.

kamal

അതേ അഭിമുഖത്തില്‍ ശ്രീവിദ്യയെക്കുറിച്ചും കമല്‍ഹാസന്‍ പറഞ്ഞു. ശ്രീവിദ്യയുമായുള്ള സിനിമ എടുക്കുമ്പോള്‍ തനിക്ക് 19 വയസാണ് പ്രായം. തന്റെ കഴിവുകളെ മനസിലാക്കി തന്നെ പ്രണയിനി എന്ന് തന്നെ പറയാം എന്നാണ് കമല്‍ഹാസന്‍ പറയുന്നത്. അഭിനയത്തിനിടയില്‍ അത് പ്രണയമായി മാറിയതാണോ എന്നൊന്നും അറിയില്ല.

പക്ഷെ ഒരിക്കലും മറക്കാന്‍ പറ്റാത്ത തരത്തില്‍ അത് അവസാനം വരെ രണ്ട് പേര്‍ക്കിടയിലും ഉണ്ടായിരുന്നു എന്നാണ് കമല്‍ ഹാസന്‍ ശ്രീവിദ്യയെക്കുറിച്ച് പറഞ്ഞത്. തനിക്ക് വളരെ പ്രധാനപ്പെട്ട പ്രണയാണതെന്നും അത് കല്യാണത്തിലൊന്നും അവസാനിക്കേണ്ട ആവശ്യമില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. നേരത്തെ ശ്രീവിദ്യയുടെ മരണക്കിടക്കയില്‍ കമല്‍ ഹാസന്‍ കാണാന്‍ പോയതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

More from Filmibeat

Read more about: kamal hassan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X