ഇത്രയും വർഗീയമായി ചിന്തിക്കുന്ന മനുഷ്യൻ..., അമിയിൽ നിന്ന് വിദ്യ ബാലൻ പിന്മാറാൻ കാരണം: കമലിനെതിരെ ശാന്തിവിള
സംവിധായകൻ കമലിനെതിരെ രൂക്ഷമായ വിമർശനനവുമായി ശാന്തിവിള ദിനേശ്. ആമി എന്ന സിനിമയെടുത്ത് എഴുത്തുകാരി മാധവിക്കുട്ടിയെ പ്രണയിച്ച് വഞ്ചിച്ചയാളെ വെള്ള പൂശാനാണെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. മാധവിക്കുട്ടിയുടെ ജീവിത കഥ എന്ന് പറഞ്ഞ് ഒരു രാഷ്ട്രീയ നേതാവിനെ വെള്ളപൂശാനെടുത്ത ആമിയിലേക്ക് വിദ്യ ബാലനെയായിരുന്നു നായികയായി നിശ്ചയിച്ചത്. മാധവിക്കുട്ടിയുടെ ജീവിതത്തിലേക്ക് കടന്ന് ചെന്ന് കെട്ടിക്കോളാം എന്ന് കള്ള വാഗ്ദാനം കൊടുത്ത് അവരെ ഉപയോഗിച്ച് ചതിച്ച് കറിവേപ്പില പോലെ തുപ്പിക്കളഞ്ഞ രാഷ്ട്രീയ നേതാവ് കേരളത്തിലുണ്ടല്ലോ.
അയാളെ വെള്ള പൂശാനായിട്ടെടുത്ത സിനിമയാണ്. സംവിധാനം ചെയ്യുന്നത് കമൽ ആണ്. കമ്മ്യൂണിസം പറയുമെങ്കിലും ഇത്രയും വർഗീയമായി ചിന്തിക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. അയാളുടെ സമുദായത്തിൽ ജനിച്ച ഈ രാഷ്ട്രീയ നേതാവിനെ ഒന്ന് വെള്ള പൂശിയെടുക്കണം. അതിന് കാശ് മുടക്കാനും ആളുണ്ട്. അങ്ങനെയാണ് ആമി എന്ന സിനിമയെടുക്കുന്നത്. അവസാന നിമിഷം വിദ്യ ബാലൻ ആമിയുടെ വേഷത്തിൽ നിന്ന് പിന്മാറി. കാരണം ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന പടമാണെന്ന് അവർക്ക് മനസിലായി. കൂതറ സിനിമയായിരുന്നു. വിദ്യ ബാലൻ മാറിയത് നന്നായെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.



Click it and Unblock the Notifications















