For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സിനിമയിലെ പോലെ ഇനി മോഹൻലാലിനെ ഉപയോ​ഗിക്കാൻ പറ്റില്ല; നടനെക്കുറിച്ച് കമൽ പറഞ്ഞത്

  |

  മലയാള സിനിമയിലെ സമാനതകളില്ലാത്ത നടനാണ് മോഹൻലാൽ. വ്യത്യസ്തമായ ഒട്ടനലധി കഥാപാത്രങ്ങളെ ബി​ഗ് സ്ക്രീനിലെത്തിച്ച മോഹൻലാലിന്റെ അഭിനയ മികവ് ദേശീയ തലത്തിൽ ചർച്ചയായിട്ടുണ്ട്. കരിയറിന്റെ തുടക്ക കാലത്താണ് മോഹൻലാൽ ഇമേജ് നോക്കാതെയുള്ള ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്തതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. സൂപ്പർ സ്റ്റാർ ആയ ശേഷം താരപ്രഭയുള്ള കഥാപാത്രങ്ങളാണ് ഒരു കാലത്ത് നടൻ തുടരെ ചെയ്തിരുന്നത്.

  ഇത്തരത്തിൽ 1986 ലിറങ്ങിയ മോഹൻലാൽ സിനിമ ആയിരുന്നു മിഴിനീർ പൂക്കൾ. കമൽ സംവിധാനം ചെയ്ത ആദ്യ സിനിമയുമായിരുന്നു ഇത്. മോഹൻലാൽ, ലിസി, ഉർവശി തുടങ്ങിയ താരങ്ങളായിരുന്നു സിനിമയിൽ അഭിനയിച്ചത്. റിച്ചാർഡ് എന്നായിരുന്നു മിഴിനീർപൂക്കളിൽ മോഹൻലാൽ ചെയ്ത കഥാപാത്രത്തിന്റെ പേര്.

  സ്ത്രീകളെ വശീകരിച്ച് പീഡനത്തിനിരയാക്കുന്ന ഒരു കഥാപാത്രം ആയിരുന്നു ഇത്. സിനിമയെ പറ്റി മുമ്പൊരിക്കൽ സംവിധായകൻ കമൽ‌ ജെബി ജം​ഗ്ഷനിൽ സംസാരിച്ചിരുന്നു. ഈ സിനിമ വീണ്ടുമെടുത്താൽ മോഹൻലാലിന്റെ ആരാധകർ സ്വീകരിക്കുമെന്ന് തോന്നുന്നില്ലെന്നും മോഹൻലാലിന്റെ ഇമേജ് മാറിയെന്നും കമൽ അന്ന് വ്യക്തമാക്കി.

  Also Read: ആളുകള്‍ക്ക് എന്നെ വലിയ ഇഷ്ടമൊന്നുമില്ല എന്ന ബോധ്യം എനിക്ക് എപ്പോഴുമുണ്ട്; ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല!

  'എന്നെ സിനിമയിലേക്ക് അടുപ്പിച്ചത് യേശുദാസിന്റെ ശബ്ദമാണ്. എന്റെ കുട്ടിക്കാലത്ത് റേഡിയോയിൽ കേൾക്കുന്ന ആ ശബ്ദമാണ് എന്നെ സിനിമയിലേക്ക് ആകർ‌ഷിച്ചത്. ഈ ശബ്ദം എനിക്കൊരു അഡിക്ഷൻ ഉണ്ടാക്കിയിരുന്നു. മദ്രാസിൽ ആദ്യം ചെന്നപ്പോൾ എന്റെ ആദ്യത്തെ ഉദ്ദേശ്യം ദാസേട്ടന്റെ റെക്കോഡിം​ഗ് കാണുക എന്നായിരുന്നു'

  'ആദ്യത്തെ സിനിമയിൽ ദാസേട്ടൻ പാടി എന്നതാണ് ഈ സിനിമയിൽ എന്നെ സംബന്ധിച്ചടത്തോളം അവിസ്മരണീയമാക്കുന്ന ഒരു ഘടകം. സിനിമയിൽ നല്ല സങ്കൽപ്പം എനിക്കുണ്ടാവാൻ കാരണം ജോൺ പോൾ ആണ്. പ്രതിഭാധനരായ സംവിധായകരുടെ ഒപ്പം സഹസംവിധായകനായി വർക്ക് ചെയ്യാനുള്ള അവസരം ഉണ്ടാക്കിത്തന്നത് ഇദ്ദേഹമാണ്'

  'ആ സിനിമ കുറച്ച് വലിച്ചു നീട്ടി എന്ന അഭിപ്രായം എനിക്കുണ്ട്. മോഹൻലാൽ എന്ന നടനെ ആ സിനിമയിൽ ഉപയോ​ഗിച്ച പോലെ ഇനി ഉപയോ​ഗിക്കാൻ കഴിയില്ല. കാരണം അത്രമാത്രം പ്രേക്ഷക പ്രിയനായി കഴിഞ്ഞു. ഇത്രയും ക്രൂരനായ, സ്ത്രീലമ്പടനായ കഥാപാത്രമായി അവതരിപ്പിക്കാൻ ഇനി ബുദ്ധിമുട്ടായിരിക്കും. ഒരു പക്ഷെ മോഹൻലാലും അത് സ്വീകരിക്കണം എന്നില്ല, മോഹൻലാലിന്റെ പ്രേക്ഷകർ എന്തായാലും സ്വീകരിക്കില്ല'

  'അതിന്റെ അവസാനം ആ കഥാപാത്രം പശ്ചാത്തപിച്ച് ജീവനൊടുക്കുകയാണ്. അങ്ങനത്തെ ഇനി മോഹൻലാലിന്റെ പ്രേക്ഷകർ സ്വീകരിച്ചെന്ന് വരില്ല. ഒരുപക്ഷെ പുനസൃഷ്ടിക്കുമ്പോൾ മോഹൻലാൽ ഇല്ലാത്ത ആ സിനിമ എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല,' കമൽ പറഞ്ഞു.

  Also Read: സിനിമ വിടുന്നതിന് മുമ്പ് സംവിധായകനാകും, മറ്റു സിനിമകളിൽനിന്ന് വ്യത്യസ്തമായ ഒന്നായിരിക്കും; മമ്മൂട്ടി പറഞ്ഞത്

  കമലും മോഹൻലാലും പിന്നീട് നിരവധി സിനിമകളിൽ ഒരുമിച്ചിട്ടുണ്ട്. ഈ പുഴയും കടന്ന്, രാപ്പകൽ, ​ഗ്രാമഫോൺ, നമ്മൾ, മേഘമൽഹാർ, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, വിഷ്ണുലോകം, ഉള്ളടക്കം, മഴയെത്തും മുൻപേ, തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച കമലിന് പിന്നീട് നിരവധി പരാജയ ചിത്രങ്ങളും കരിയറിൽ ഉണ്ടായി. ഉട്ടോപ്യയിലെ രാജാവ്, പ്രണയ മീനുകളുടെ കടൽ, ആമി തുടങ്ങിയ സിനിമകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

  Read more about: mohanlal
  English summary
  Kamal Once Talked About Mohanlal's Stardom; Director's Words Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X