വിദ്യ ബാലൻ പിന്മാറിയതിന് മറ്റൊരു കാരണവും കാണുന്നില്ല; ഷൂട്ട് തുടങ്ങാനിരിക്കെയായിരുന്നു തീരുമാനം; കമൽ

സംവിധാന രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള കമൽ നിരവധി ശ്രദ്ധേയ സിനിമകൾ പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ചിട്ടുണ്ട്. പുരസ്കാരങ്ങളും സാമ്പത്തിക വിജയവും ഒരുപോലെ ലഭിച്ച കമൽ സിനിമകൾ ഏറെയാണ്. കരിയറിൽ പലപ്പോഴും വിവാദങ്ങളിലും കമൽ അകപ്പെട്ടിട്ടുണ്ട്. 2018 ൽ പുറത്തിറങ്ങിയ ആമി എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾ ഇതിനുദാഹരണമാണ്. കമൽ സിനിമകളിൽ വലിയ വാർത്താ പ്രാധാന്യം നേടിയ ചിത്രമാണ് ആമി. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയിൽ മഞ്ജു വാര്യരാണ് നായികാ വേഷം ചെയ്തത്.

മഞ്‍ജുവിന് മുൻപ് വിദ്യ ബാലനെയാണ് ആമിയിൽ ആദ്യം നായികയായി പരി​ഗണിച്ചത്. എന്നാൽ നടി പിന്മാറിയതോടെ പകരം മഞ്ജു വാര്യർ എത്തുകയായിരുന്നു. അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. വിദ്യ ബാലൻ പിന്മാറിയതിന് പിന്നിൽ രാഷ്ട്രീമുണ്ടെന്ന് ​കമൽ പറയുന്നു. മനോരമ ഓൺലൈനിനോടാണ് പ്രതികരണം. രാഷ്ട്രീയ അഭിപ്രായങ്ങൾ തന്റെ സിനിമകളെയും വ്യക്തിപരമായും ബാധിച്ചിട്ടുണ്ടെന്ന് കമൽ വ്യക്തമാക്കി.

Kamal, Vidya Balan

എനിക്ക് എന്റേതായ നിലപാടുണ്ട്. അത് തുറന്ന് പറയേണ്ട സ്ഥലത്ത് തുറന്ന് പറയും. പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കും. പിന്നെ അതിൽ പശ്ചാത്തപിക്കാറില്ല. അതിന്റേതായ ഭവിഷത്ത് സിനിമയിലും വ്യക്തി ജീവിതത്തിലും ഉണ്ടായി‌ട്ടുണ്ട്. ആമി എന്ന സിനിമയിൽ വിദ്യ ബാലനായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അവസാന നിമിഷം വിദ്യ ബാലൻ മാറി. മാറാൻ മറ്റൊരു കാരണവും ഞാൻ കാണുന്നില്ല.

കാരണം വിദ്യയുമായി അത്രമാത്രം പേഴ്സണൽ അ‌ടുപ്പമുണ്ട്. ആദ്യം വിദ്യ ബാലനെ ക്യാമറയ്ക്ക് മുന്നിൽ കൊണ്ട് വന്നത് ഞാനാണ്. ചക്രം എന്ന സിനിമയിലാണ് വിദ്യ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം ഹിന്ദിയിലെ വലിയ ന‌ടിയായപ്പോഴും ഞാൻ വിളിക്കാറുണ്ടായിരുന്നു. ഈ കഥാപാത്രം ചെയ്യാൻ വിളിച്ചപ്പോൾ അവരതിനെ സ്വാ​ഗതം ചെയ്തു. സ്ക്രിപ്റ്റ് വായിക്കുകയൊക്കെ ചെയ്തു. ഷൂട്ട് തുടങ്ങുന്നതിന്റെ നാലഞ്ച് ദിവസത്തിനുള്ളിൽ വിദ്യ ബാലൻ സിനിമയിൽ നിന്ന് മാറി. അതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരു കുഴപ്പമായി ഞാനതിനെ കാണുന്നില്ല. കാരണം അവർക്കവരുടേതായ കാര്യങ്ങൾ ഉണ്ടാകും.

Kamal, Vidya Balan

പിന്നീട് മഞ്ജു വാര്യരെ വെച്ച് ആ കഥാപാത്രം ചെയ്തു. വേറൊരു സിനിമ ചെയ്യുമ്പോൾ ഇത് പോലുള്ള പ്രശ്നങ്ങൾ വന്നേക്കാം. നമ്മളതിനെ ബോൾ‍ഡായി നേരിടുക എന്നതാണ്. അതിനെ ഭയപ്പെട്ടിട്ട് കാര്യമില്ല. സിനിമയിൽ പലരും പലതിനെയും ഭയപ്പെടുന്നുണ്ടെന്നും കമൽ വ്യക്തമാക്കി.
നമ്മൾ എന്ന സിനിമയിലേക്ക് ഭാവനയെ തെരഞ്ഞെടുത്തതിനെക്കുറിച്ചും കമൽ സംസാരിച്ചു.

നമ്മളിൽ നായികയായി അഭിനയിക്കാൻ ഓഡിഷന് വേണ്ടി വന്നതാണ് ഭാവന. കുറേ കുട്ടികൾ വന്നു. ഭാവന കലപില വർത്തമാനം പറയുന്നുണ്ട്. നായിക അധികം സംസാരിക്കാൻ പാടില്ല. കുറച്ച് ​ഗർവ് തോന്നുന്ന കുട്ടിയാണ്. കുറേ നേരം എന്നോട് വർത്തമാനം പറഞ്ഞ് ഭാവന പോയി. ഞാനാരാണെന്ന് പോലും കൃത്യമായി ഭാവനയ്ക്ക് അറിയില്ലായിരുന്നു.

സംവിധായകനാണെന്ന് അറിയാം. പോയി കുറച്ച് കഴിഞ്ഞപ്പോൾ അവർ പോയോ എന്ന് നോക്കാൻ പറഞ്ഞു. നോക്കുമ്പോൾ ഭാവന താഴെ റിസപ്ഷനിൽ നിന്ന് ആരോടോ വർത്തമാനം പറഞ്ഞ് നിൽക്കുകയാണ്. ഭാവനയെ തിരിച്ച് വിളിച്ചു. പിറ്റേന്ന് പരിമളം എന്ന കഥാപാത്രത്തിനായി ഫോട്ടോ ഷൂട്ട് ചെയ്യുകയായിരുന്നെന്ന് കമൽ ഓർത്തു.

Read more about: kamal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X