ശാലിനിയുടേതല്ല തീരുമാനം അജിത്തിന്റേത്, ദിലീപ് പറഞ്ഞാൽ തെറിവിളി, പ്രശാന്തിന് ഈ​ഗോയും വൈര്യവും; കമൽ പറഞ്ഞത്!

മലയാളത്തിൽ നിരവധി ബാലതാരങ്ങൾ വന്നിട്ടുണ്ടെങ്കിലും ബേബി ശാലിനിക്ക് ലഭിച്ച അത്രത്തോളം ആരാധക വൃന്ദം മറ്റേതെങ്കിലും ഒരു ബാലതാരത്തിന് ലഭിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. അത്ര മനോഹരമായാണ് ഡബിൾ റോളുകൾ പോലും ചെറിയ പ്രായത്തിൽ ശാലിനി ചെയ്തി​രുന്നത്. കുടുംബപ്രേക്ഷകരെ ഒരു കാലത്ത് തിയേറ്ററിലേക്ക് എത്തിച്ചിരുന്നതും ബേബി ശാലിനി സിനിമകളായിരുന്നു. 1983 മുതലാണ് ശാലിനി ബാലതാരമായി അഭിനയിച്ച് തുടങ്ങിയത്.

എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ആയിരുന്നു ആദ്യ സിനിമ. പിന്നീട് 1991വരെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ബാലതാരമായി അഭിനയിച്ചു. പിന്നീട് ഇടവേളയെടുത്ത ശാലിനി 1997ൽ അനിയത്തിപ്രാവ് എന്ന സിനിമയിൽ നായിക വേഷം ചെയ്ത് രണ്ടാം വരവ് നടത്തി. ബേബി ശാലിനിക്ക് ലഭിച്ച അതേ സ്നേഹവും സ്വീകാര്യതയും നായികയായ ശാലിനിക്കും ലഭിച്ചു.

Shalini Ajith

നടി നായികയായ സിനിമകളെല്ലാം ഹിറ്റായിരുന്നു. ഫാഷൻ, സ്റ്റൈൽ എന്നിവയെല്ലാം കൊണ്ട് ഒരു കാലത്തെ ട്രെന്റ് സെറ്ററായിരുന്നു. വെറും ഏഴ് മലയാള സിനിമകളിൽ മാത്രമെ ശാലിനി നായികയായി അഭിനയിച്ചിട്ടുള്ളു. പക്ഷെ നൂറ് സിനിമ ചെയ്തതിന്റെ ഇംപാക്ട് സൃഷ്ടിക്കാൻ ചുരുങ്ങിയ കാലയളവിൽ നടിക്ക് സാധിച്ചു.

തമിഴ് നടൻ അജിത്തുമായുള്ള വിവാഹശേഷമാണ് അഭിനയത്തിൽ നിന്നും സിനിമയിൽ നിന്നും ശാലിനി വിട്ട് നിന്നത്. സിനിമ ഉപേക്ഷിച്ച് അജിത്തിന്റെ ഭാര്യ ജീവിതം ആരംഭിക്കുമ്പോൾ വെറും ഇരുപത്തിയൊന്ന് വയസ് മാത്രമായിരുന്നു നടിയുടെ പ്രായം. വിവാഹശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് തന്നെ വിളിച്ച് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തുകയാണിപ്പോൾ സംവിധായകൻ കമൽ.

അതുകൊണ്ട് തന്നെ കമലിന്റെ സംവിധാനത്തിൽ ശാലിനി അഭിനയിച്ച അവസാന സിനിമ പിരിയാത വരം വേണ്ടുമിന്റെ ഷൂട്ടിങ് സമയത്ത് ഒരുപാട് പ്രഷർ അനുഭവിച്ചിരുന്നുവെന്നുമാണ് മുമ്പൊരു അഭിമുഖത്തിൽ കമൽ പറഞ്ഞത്. അജിത്ത് നേരിട്ട് വിളിച്ച് എന്നോട് ആവശ്യപ്പെട്ട കാര്യമാണ്... കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്നത്. വ്യക്തിപരമായി പുള്ളിക്ക് ചില പ്രശ്നങ്ങളുണ്ടെന്നാണ് പറഞ്ഞത്. അതുകൊണ്ട് ഒന്നും തോന്നരുത്. അതിന് മുമ്പ് ഷൂട്ടിങ് തീർക്കണം എന്നാണ് പറഞ്ഞത്.

പക്ഷെ ഞങ്ങളുടെ ആ പടത്തിലെ ഹീറോ പ്രശാന്ത്... അവർ തമ്മിലുള്ള ഈ​ഗോ ​ക്ലാഷായിരിക്കാം. അല്ലെങ്കിൽ പ്രൊഫഷണലി ഉള്ള വൈര്യമായിരിക്കാം... പ്രശാന്ത് മനപൂർവം ഡേറ്റ് തരാതെ ഞങ്ങളെ ഇട്ട് പ്രശ്നമാക്കി. വിവാഹശേഷം ശാലിനിയെ അഭിനയിപ്പിക്കണമെന്ന വാശി പ്രശാന്തിന് ഉള്ളതുപോലെ എനിക്ക് തോന്നിയിരുന്നു എന്നാണ് കമൽ പറഞ്ഞത്. കമലിന്റെ വെളിപ്പെടുത്തൽ വൈറലായതോടെ അജിത്തിന് ഇങ്ങനൊരു മുഖമുണ്ടെന്ന് അറിയില്ലായിരുന്നുവെന്നാണ് കമന്റുകൾ.

Shalini Ajith

വിവാഹശേഷം അഭിനയിക്കുന്നില്ലെന്നത് അജിത്തിന്റെ തീരുമാനം ആയിരുന്നുവല്ലേ... ശാലിനി സ്വമേധയ എടുത്തതാണെന്നാണ് കരുതിയത്, കരിയർ തുടരുന്നതിൽ നിന്ന് ശാലിനിയെ വിലക്കിയത് അജിത്താണെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. അഭിനയം തുടർന്നിരുന്നെങ്കിൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ശാലിനി മനോഹരമായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയുമായിരുന്നു, അജിത്തിന്റെ കറുത്ത മുഖം ആരും പുറത്ത് വെളിപ്പെടുത്താതിരുന്നതുകൊണ്ടാണ് അദ്ദേഹം വിജയിച്ച് നിൽക്കുന്നത്,

അജിത്ത് പറഞ്ഞത് ​ദിലീപായിരുന്നു പറഞ്ഞതെങ്കിൽ സോഷ്യൽമീഡിയ നടനെ വലിച്ച് കീറുമായിരുന്നു. പക്ഷെ അജിത്തായതുകൊണ്ട് എല്ലാവരും ഇതൊക്കെ സൗകര്യപൂർവം മറക്കുന്നു. നല്ല ഒരു നടിയായിരുന്നു. അജിത്തിനെ വിവാഹം ചെയ്തതോടെ വീട്ടുതടങ്കലിലായി. അമല പോളും ഇത് തന്നെയാകും അനുഭവിച്ചത് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

ഇന്ന് നല്ല കുടുംബിനിയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ശാലിനി. അജിത്ത് അഭിനയത്തിൽ സജീവമല്ല. കാർ റേസിങ്, യാത്രകൾ എന്നിവയ്ക്കാണ് താരമിപ്പോൾ മുൻതൂക്കം കൊടുക്കുന്നത്. ഭർത്താവിന്റെ സ്വപ്നങ്ങൾക്ക് പൂർണ പിന്തുണയാണ് ശാലിനി നൽകുന്നത്.

More from Filmibeat

Read more about: shalini ajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X