ആദ്യ സിനിമ റിലീസ് ചെയ്തില്ല! അപ്പോഴേക്കും അടുത്ത പടത്തിന് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയെന്ന് കമല്‍!
കമലും മോഹന്‍ലാലും ഒരുമിച്ചെത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ അവര്‍ക്കൊപ്പമായിരുന്നു. ഇരുവരും തമ്മില്‍ വീണ്ടും ഒരുമിക്കുന്നതിനായി ഓരോ തവണയും ആരാധകര്‍ കാത്തിരിക്കാറുണ്ട്. മോഹന്‍ലാലിനെക്കുറിച്ച് വാചാലനായി രംഗത്തെത്തിയിരിക്കുകയാണ് കമല്‍. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. തന്റെ ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്നേതന്നെ അദ്ദേഹം തനിക്ക് ഡേറ്റ് തന്നിരുന്നതായി കമല്‍ പറയുന്നു. അന്ന് തന്നെക്കുറിച്ച് വളരെ പോസിറ്റീവായാണ് മോഹന്‍ലാല്‍ നിര്‍മ്മാതാവിനോട് സംസാരിച്ചത്. സെഞ്ച്വിറി ഫിലിംസ് വെര വരാന്‍ പറ്റുമോയെന്നും അന്നദ്ദേഹം ചോദിച്ചിരുന്നു.
ഊണ് കഴിച്ചിരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് തന്നോട് പറഞ്ഞത്. കമലേ നമുക്ക് അടുത്ത പണം ചെയ്യണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്നെ സംബന്ധിച്ച് കിട്ടാവുന്നതില്‍ വലിയൊരു അംഗീകാരമായിരുന്നു അതെന്നും കമല്‍ പറയുന്നു. ആദ്യ പടം റിലീസ് ചെയ്യുന്നതിന് മുന്‍പായിരുന്നു ഈ സംഭവം. ആദ്യ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരുന്നതിനിടയിലായിരുന്നു അടുത്ത സിനിമ തനിക്കൊപ്പമാവാമെന്ന് മോഹന്‍ലാല്‍ പറഞ്ഞത്.

നവാഗതരെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് മോഹന്‍ലാല്‍. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചും പിന്തുണയെക്കുറിച്ചുമൊക്കെ വാചാലരായി നിരവധി പേരെത്തിയിരുന്നു. ഏത് തരത്തിലുള്ള സിനിമ ചെയ്യണമെന്ന് അന്ന് മോഹന്‍ലാല്‍ തന്നോട് പറഞ്ഞിരുന്നില്ലെന്നും കമല്‍ പറയുന്നു. കമലിന് ഇഷ്ടമുള്ള സിനിമ ചെയ്‌തോളൂവെന്നായിരുന്നു പറഞ്ഞത്.


Click it and Unblock the Notifications