ഞാന്‍ തന്നെ മുമ്പ് ചെയ്ത അപരാധം, നിരവധി പഴികേട്ടു; അത് തിരുത്തിയത് സെല്ലുലോയ്ഡില്‍: കമല്‍
മലയാളത്തില്‍ എല്ലാവരും എപ്പോഴും ഉയരുന്ന വിമര്‍ശനമാണ് വെളുത്ത നായികമാര്‍ മാത്രമാണ് നമുക്ക് ഉണ്ടാവാറ്. ചിലപ്പോള്‍ ഇരുണ്ട നിറമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും വെളുത്ത നടിമാരെ പെയിന്റ് അടിപ്പിച്ചാണ് ചെയ്യിക്കുന്നത് എന്ന്. നമ്മള്‍ സിനിമയില്‍ ഭാവനയെ അത്തരത്തില്‍ നിറം മാറ്റിയത് ഒരു കാലത്ത് വലിയ ചര്‍ച്ചയായിരുന്നു.
കമല്‍ അതുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇതേ കമല്‍ തന്നെ സെല്ലുലോയ്ഡ് എന്ന സിനിമയില്‍ പി കെ റോസിയായി അതിനോട് രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയെ തന്നെ കണ്ടു പിടിച്ചതിനെക്കുറിച്ച് മനസു തുറക്കുകയാണ്. കൗമുദി മൂവീസിന്റെ യൂട്യൂബ് ചാനലിലാണ് കമല്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

സെല്ലുലോയ്ഡില്‍ പല കഥപാത്രങ്ങളെയും രൂപസാദൃശ്യം ഒക്കെ നോക്കി തെരഞ്ഞെടുക്കാന്‍ കാസ്റ്റിംഗിന് ഒരു ടീമിനെ തന്നെ തയ്യാറാക്കിയിരുന്നു. ഏറ്റവും പ്രധാനം ആര് പി.കെ റോസി ആ വുമെന്നതാണ്. അതിന് കുറേ പേരെ ഓഡീഷന്‍ ഒക്കെ നടത്തി കുറേ പേരെ നോക്കിയിരുന്നു. ഒരു ദളിത് പെണ്‍കുട്ടിയാണ് പികെ റോസി.
അവരുടെ കൃത്യമായ ഒരു ഫോട്ടോ പോലും എവിടെയുമില്ല. ഇന്ന് നമ്മള്‍ എല്ലാവരും കാണുന്ന ഫോട്ടോഗ്രാഫ് ചേലങ്ങാട് ഗോപാലകൃഷ്ണന്റെ മകന്‍ കണ്ടെടുത്ത ഫോട്ടോഗ്രാഫ് ആണ്. അത് ചിത്രഭൂമിയില്‍ ഒക്കെ പ്രസിദ്ധീകരിച്ച് വന്നതാണ്. ഇതാണ് പികെ റോസി എന്നാണ് എല്ലാവരും പറയുന്നതും വിശ്വസിക്കുന്നതും.
എന്നാല്‍ ആധികാരികമായി ഇതാണ് എന്ന് പറായന്‍ ഈ ഫോട്ടോ കൊണ്ട് കഴിയില്ല. ഈ ഫോട്ടോഗ്രാഫിന്റെ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി വേണം എന്നുള്ളത് എന്റെ നിര്‍ബന്ധം കൂടിയായിരുന്നു. പല പെണ്‍കുട്ടികളെയും നോക്കുന്നതിനിടയില്‍ ഒരു റിയാലിറ്റി ഷോയില്‍ യാദൃച്ഛികമായി റിയാലിറ്റി ഷോയില്‍ പാട്ട് പാടിക്കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ എനിക്ക് സ്‌ട്രൈക്ക് ചെയ്തു.
അങ്ങനെ ആ കുട്ടിയെ ആണ് പികെ റോസിയായി തെരഞ്ഞെടുത്തത്. റിയാലിറ്റി ഷോ നടത്തുന്നവരെ കണ്ട് അഡ്രസ് വാങ്ങിയാണ് ആ കുട്ടിയെ കണ്ട് പിടിക്കുന്നത്. ആ കുട്ടി ഇതുവരെ സിനിമയില്‍ അഭിനയിച്ചിട്ടില്ല. സിനിമയെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത കുട്ടിയാണ്. അവരെക്കൊണ്ട് അഭിനയിപ്പിക്കാന്‍ പറ്റും എന്ന കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു.
സിനിമയില്‍ അവര്‍ നന്നായി ആ കഥാപാത്രത്തെ ചെയ്യുകയും ചെയ്തു. അതില്‍ ഏറ്റവും സന്തോഷമുള്ള കാര്യം, സാധാരണ സിനിമയില്‍ പലപ്പോഴും ഞാന്‍ അടക്കമുള്ള ആളുകള്‍ ചെയ്യുന്ന അപരാധമാണ് അത്. നമ്മളില്‍ ഭാവന വന്നപ്പോള്‍ വെളുത്ത് സുന്ദരിയായ ഭാവനയെ കറുപ്പടിപ്പിച്ച് വേഷം കെട്ടിച്ചാണ് അഭിനയിപ്പിച്ചത്.

അതിന് ഒരു പഴിയും ട്രോളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. സെല്ലുലോയിഡില്‍ പക്ഷെ റിയല്‍ ആയി തോന്നിയ, പെണ്‍കുട്ടിയാണ് പികെ റോസിയായി അഭിനയിച്ചത്. അത് സന്തോഷമുള്ള കാര്യമായിരുന്നെന്നും കമല്‍ പറയുന്നു.
മലയാള സിനിമയുടെ പിതാവായി അറിയപ്പെടുന്ന ജെ സി ഡാനിയേലിന്റെ കഥ പറഞ്ഞ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമലിന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രം കൂടിയാണ് സെല്ലുലോയ്ഡ്. പൃഥ്വിരാജാണ് ചിത്രത്തില്‍ ജെ സി ഡാനിയേല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഭാര്യയായ ജാനറ്റ് എന്ന കഥാപാത്രത്തെ മംമ്ത മോഹന്‍ ദാസും ഓണ്‍ സ്‌ക്രീനില്‍ മനോഹരമാക്കിയിരുന്നു.


Click it and Unblock the Notifications