സാഗര്‍ കോട്ടപ്പുറത്തിനെ മോഹന്‍ലാല്‍ ഏറ്റെടുത്ത രീതിയാണ് ശരി! മനസ് തുറന്ന് കമല്‍

മോഹന്‍ലാലിന് ഏറ്റവുമധികം ജനപ്രീതി നേടി കൊടുത്ത കഥാപാത്രങ്ങളിലൊന്നായിരുന്നു അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയിലെ സാഗര്‍ കോട്ടപ്പുറം. വിദ്യസാഗര്‍ എന്ന പ്രവാസിയില്‍ നിന്നും സാഗര്‍ കോട്ടപ്പുറം എന്ന നോവലിസ്റ്റിലേക്കുള്ള രസകരമായ യാത്ര പ്രേക്ഷകരെ ഇന്നും ത്രില്ലടിപ്പിക്കുന്നതാണ്. ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി കമല്‍ സംവിധാനം ചെയ്ത് 1998 ല്‍ ഒരു ഓണക്കാലത്താണ് ഈ സിനിമ പുറത്തിറങ്ങുന്നത്. കുടുംബ പ്രേക്ഷകരെയടക്കം പ്രശംസ സ്വന്തമാക്കിയ വിജയ ചിത്രമായിരുന്നു അയാള്‍ കഥയെഴുതുകയാണ്.

മോഹന്‍ലാല്‍ ഷോ എന്ന് വേണമെങ്കില്‍ പറയാവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിറഞ്ഞാടുകയായിരുന്നു. നന്ദിനിയും ശ്രീനിവാസനുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. മദ്യപാനിയായ സാഗര്‍ കോട്ടപ്പുറത്തിന്റെ അഭിനയം ലേശം ഓവറാണോ എന്ന് ആദ്യം സംശയം തോന്നിയിരുന്നെന്നും എന്നാല്‍ കഥാപാത്രത്തെ ഏറ്റെടുത്ത മോഹന്‍ലാലാണ് അതിനെ ഈ രൂപത്തിലാക്കി ഹിറ്റടിച്ചതെന്ന് പറയുകയാണ് കമല്‍.

sagar-kottapuram

'കഥാപാത്രത്തെ വളരെ നന്നായി ഉള്‍കൊള്ളാന്‍ കഴിയുന്ന നടനാണ് മോഹന്‍ലാല്‍. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെ ആദ്യ ചിത്രീകരണ രംഗം തന്നെ അത് തെളിയിച്ചിരുന്നു. ചിത്രത്തിലെ ആദ്യ ഷോട്ട് എടുത്തപ്പോള്‍ മോഹന്‍ലാല്‍ കുറച്ച് ഓവറാണെന്ന് എനിക്ക് തോന്നിയിരുന്നു. ഞാനത് മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

ഞാന്‍ സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രത്തെ ഇങ്ങനെയൊരു ലെവലിലാണ് കണ്‍സീവ് ചെയ്തിരിക്കുന്നത്. കമല്‍ പറഞ്ഞ പോലെ കുറച്ച് കൂടി ഡോസേജ് കുറച്ച് ചെയ്യാം. പക്ഷേ അങ്ങനെ ചെയ്താല്‍ ഈ കഥാപാത്രത്തിന്റെ ടോട്ടാലിറ്റിയെ അത് ബാധിക്കുമോ എന്ന ഭയമുണ്ട്. സാഗര്‍ കോട്ടപ്പുറം എന്റെ മനസിലേക്ക് കയറിയത് ഈ വിധമാണ്. സിനിമ ചിത്രീകരിക്കുന്ന ആദ്യ ദിവസം തന്നെ മോഹന്‍ലാല്‍ സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രത്തെ അത്രയധികം ഉള്‍കൊണ്ടിരുന്നു എന്നും കമല്‍ പറയുന്നു'.

sagar-kottapuram

കൂട്ടുകാരനെ കാണാനെത്തുന്ന സാഗര്‍ കോട്ടപ്പുറത്തിന് പ്രിയദര്‍ശിനി എന്ന തഹസില്‍ദാറുമായിട്ടുണ്ടാവുന്ന പ്രശ്‌നങ്ങളായിരുന്നു സിനിമയുടെ ഇതിവൃത്തം. പ്രിയദര്‍ശിനിയോടുള്ള പ്രതികാരം വീട്ടുന്നതിന് വേണ്ടി ഒരു ഗസറ്റഡ് യക്ഷി എന്നൊരു നോവലും സാഗര്‍ എഴുതുന്നു. കഥകള്‍ക്കൊടുവില്‍ വിദ്യസാഗറിനെ വിവാഹം കഴിക്കാനിരുന്ന പ്രിയദര്‍ശിനിയാണ് ഇതെന്ന് തിരിച്ചറിയുന്നതോടെയാണ് കഥ ട്വിസ്റ്റിലെത്തുന്നത്. ഒടുവില്‍ സാഗറും പ്രിയദര്‍ശിനിയും ഒന്നിക്കുന്നതോടെ കഥ അവസാനിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X