twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വില്ലന് പിന്നാലെ നായകനായും തിളങ്ങി അജു വര്‍ഗീസ്! കമലയുടെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

    By Midhun Raj
    |

    ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് അജു വര്‍ഗീസ്. നൂറിലധികം സിനിമകളിലാണ് നടന്‍ മലയാളത്തില്‍ അഭിനയിച്ചത്. ഹാസ്യ വേഷങ്ങളില്‍ നിന്നും വില്ലനായി അടുത്തിടെ അജു ഞെട്ടിച്ചിരുന്നു. ഹെലന്‍ എന്ന ചിത്രത്തിലായിരുന്നു നെഗറ്റീവ് റോളില്‍ നടന്‍ എത്തിയത്. ഇപ്പോഴിതാ വില്ലന് പിന്നാലെ നായകനായും നടന്‍ എത്തുകയാണ്.

    അജു വര്‍ഗീസ് നായകവേഷത്തില്‍ എത്തുന്ന കമല ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ രഞ്ജിത്ത് ശങ്കറാണ് അജുവിന്റെ ത്രില്ലര്‍ ചിത്രവുമായി എത്തുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ബോളിവുഡ് താരം

    ബോളിവുഡ് താരം റുഹാനി ശര്‍മ്മയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, മൊട്ട രാജേന്ദ്രന്‍,ബിജു സോപാനം,സുനില്‍ സുഗത, അഞ്ജന അപ്പുക്കുട്ടന്‍, ശ്രുതി ജോണ്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

    നൂറിലധികം തിയ്യേറ്ററുകളിലാണ്

    നൂറിലധികം തിയ്യേറ്ററുകളിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. കമലയിലെ സഫര്‍ വിശ്വസ്ഥനാണ്, എന്നാല്‍ അത്യാവശ്യം തരികിടയാണ്, സാമാന്യം നല്ലൊരു കോഴിയാണ് എന്ന് കഥാപാത്രക്കുറിച്ച് രഞ്ജിത്ത് ശങ്കര്‍ നേരത്തെ തുറന്നുപറഞ്ഞിരുന്നു. പ്രേതം 2 എന്ന ചിത്രത്തിന് ശേഷമാണ് അജു വര്‍ഗീസിനെ നായകനാക്കിയുളള കമലയുമായി സംവിധായകന്‍ എത്തിയിരിക്കുന്നത്.

    സിനിമയുടെ

    സിനിമയുടെ ആദ്യ ഷോകള്‍ അവസാനിച്ചതോടെ ചിത്രത്തെക്കുറിച്ചുളള പ്രേക്ഷക പ്രതികരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. അജു വര്‍ഗീസിന്റെ പ്രകടനത്തെക്കുറിച്ചാണ് അധികപേരും അഭിപ്രായപ്പെടുന്നത്. ഹെലന്‍ എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അജു ഇത്തവണയും തന്റെ കഥാപാത്രം മികച്ചതാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും നായകനായി മാറിയപ്പോള്‍ നടന്‍ മോശമാക്കിയില്ല എന്നും അറിയുന്നു.

    സിനിമയുടെ ആദ്യ ഷോകള്‍

    സഫര്‍ എന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിട്ടാണ് ചിത്രത്തില്‍ നടന്‍ എത്തുന്നത്. സഫറിന്റെ ജീവിതത്തിലെ 36 മണിക്കൂര്‍ നേരത്തെ സംഭവങ്ങള്‍ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയത്. അജുവിനൊപ്പം തന്നെ നായികയുടെയും പ്രകടനവും ചിത്രം കണ്ടവര്‍ എടുത്തുപറയുന്നുണ്ട്.

    മമ്മൂട്ടി-മോഹന്‍ലാല്‍ താരപോരാട്ടം വീണ്ടും? അടുത്ത വര്‍ഷം പകുതിയില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍മമ്മൂട്ടി-മോഹന്‍ലാല്‍ താരപോരാട്ടം വീണ്ടും? അടുത്ത വര്‍ഷം പകുതിയില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍

    സഫര്‍ എന്ന റിയല്‍ എസ്റ്റേറ്റ്

    മുന്‍ ചിത്രങ്ങള്‍ പോലെ രഞ്ജിത്ത് ശങ്കര്‍ നല്ല വ്യത്തിയില്‍ സിനിമ ചെയ്തു വെച്ചിട്ടുണ്ടെന്നും അറിയുന്നു. ഫീല്‍ഗുഡ് ചിത്രങ്ങളുമായിട്ടാണ് സംവിധായകന്‍ മിക്കപ്പോഴും എത്താറുളളതെങ്കിലും ഇത്തവണ ട്രാക്ക് മാറ്റിപിടിച്ചാണ് എത്തിയിരിക്കുന്നത്. അജു വര്‍ഗീസിന്റെ പ്രകടനത്തിനൊപ്പം രഞ്ജിത്ത് ശങ്കറിന്റെ സംവിധാനവും എടുത്തു പറയേണ്ടത് തന്നെയാണ്. സിനിമയുടെ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവുമൊല്ലം എല്ലാം മികച്ചുനില്‍ക്കുന്നുണ്ടെന്ന അഭിപ്രായവും പ്രേക്ഷകര്‍ക്കുണ്ട്.

    താരങ്ങളുടെ സ്വഭാവ ദൂഷ്യത്തിന് എതിരാണ് ഞാന്‍,ഷെയ്‌ന്‌റെ സ്വഭാവത്തോട് യോജിക്കാനാവില്ലെന്ന് വിനയന്‍താരങ്ങളുടെ സ്വഭാവ ദൂഷ്യത്തിന് എതിരാണ് ഞാന്‍,ഷെയ്‌ന്‌റെ സ്വഭാവത്തോട് യോജിക്കാനാവില്ലെന്ന് വിനയന്‍

    Read more about: aju varghese ranjith shankar
    English summary
    Kamala Movie Audience Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X