twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന്റെ വില്ലനിസം കണ്ട് ഞെട്ടി മലയാളികള്‍! ക്രിസ്തുമസ് ദിലീപ് സ്വന്തമാക്കിയെന്ന് ട്രോളന്മാര്‍!!

    |

    ഈ വര്‍ഷം ജനപ്രിയ നായകന്‍ ദിലീപ് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ഏക പടമാണ് കമ്മാരസംഭവം. ദിലീപിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായിട്ടായിരുന്നു കമ്മാരസംഭവം വന്നത്. ദിലീപ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെട്ട സിനിമയുടെ പ്രഖ്യാപനം മുതല്‍ ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും ആകാംഷ നല്‍കിയിരുന്നു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ ആയിരുന്നു വന്നത്. ഇത് ചിത്രത്തിന്റെ കളക്ഷനെ സാരമായി ബാധിച്ചിരുന്നു.

    അള്ള് രാമേന്ദ്രനായി കലിപ്പ് ലുക്കില്‍ ചാക്കോച്ചന്‍! ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ പുറത്ത്! കാണൂഅള്ള് രാമേന്ദ്രനായി കലിപ്പ് ലുക്കില്‍ ചാക്കോച്ചന്‍! ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ

    വിഷുവിന് മുന്നോടിയായി റിലീസിനെത്തിയ സിനിമയുടെ ഡിവിഡി ഇനിയും പുറത്ത് വന്നിട്ടില്ല. അതിനാല്‍ സിനിമ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ഒരു കൂട്ടം പ്രേക്ഷകര്‍. ഒടുവില്‍ ഈ ക്രിസ്തുമസിന് ടെലിവിഷനില്‍ കമ്മാരസംഭവം എത്തിയിരുന്നു. സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് പ്രകടിപ്പിച്ചത്. തിയറ്ററില്‍ പോയി സിനിമ കാണാത്തവര്‍ക്ക് കനത്ത നഷ്ടമായിരുന്നു കമ്മാരസംഭവമെന്നാണ് ട്രോളന്മാരും പറയുന്നത്.

    രജനികാന്തിന്റെ പേട്ടയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ആറ് കട്ടും മ്യൂട്ട് ഡയലോഗുംരജനികാന്തിന്റെ പേട്ടയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ആറ് കട്ടും മ്യൂട്ട് ഡയലോഗും

     കമ്മാരസംഭവം

    കമ്മാരസംഭവം

    അരുണ്‍ ഗോപിയുടെ സംവിധാനത്തിലെത്തിയ രാമലീലയുടെ വിജയത്തിന് ശേഷം റിലീസിനെത്തിയ ദിലീപ് ചിത്രമാണ് കമ്മാരസംഭവം. 2018 ല്‍ ദിലീപ് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ചിത്രം കമ്മാരസംഭവമായിരുന്നു. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രം ബിഗ് ബജറ്റില്‍ ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനായിരുന്നു നിര്‍മ്മിച്ചത്. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തിയറ്ററുകളില്‍ നിന്നും മിശ്ര പ്രതികരണമായിരുന്നു സ്വന്തമാക്കിയത്. ദിലീപ് ഒന്നിലധികം ഗെറ്റപ്പുകളിലെത്തിയപ്പോള്‍ നമിത പ്രമോദ് ആയിരുന്നു നായിക.

     വമ്പന്‍ താരനിര

    വമ്പന്‍ താരനിര

    ദിലീപും നമിതയും നായിക നായകന്മാരായി എത്തിയപ്പോള്‍ മലയാളത്തിന് പുറമേ തമിഴില്‍ നിന്നുമടക്കം നിരവധി താരങ്ങളായിരുന്നു കമ്മാരസംഭവത്തില്‍ അണിനിരന്നത്. സിദ്ധാര്‍ത്ഥ് മേനോന്‍, ബോബി സിംഹ, തുടങ്ങിയ തമിഴിലെ മുന്‍നിര താരങ്ങളും മുരളി ഗോപി, ശ്വേത മേനോന്‍, വിനയ് ഫോര്‍ട്ട്, മണിക്കുട്ടന്‍, സിദ്ദിഖ് എന്നിങ്ങനെ നിരവധി താരങ്ങള്‍ കമ്മാരസംഭവത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

     ടെലിവിഷനിലെത്തി

    ടെലിവിഷനിലെത്തി

    റിലീസിനെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും കമ്മാരസംഭവത്തിന്റെ ഡിവിഡി ഇറങ്ങാത്തതില്‍ നിരാശരായിരുന്നു ആരാധകര്‍. എന്നാല്‍ ഇത്തവണത്തെ ക്രിസ്തുമസിന് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ കമ്മാരനും എത്തിയിരുന്നു. ഫഌവേഴ്‌സ് ചാനലിലായിരുന്നു കമ്മാരസംഭവം സംപ്രേക്ഷണം ചെയ്തിരുന്നത്. ചിത്രത്തിന് നല്ല അഭിപ്രായമായിരുന്നു വീണ്ടും ലഭിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ നല്ല അഭിപ്രായവുമായി ട്രോളന്മാരും സജീവമായി എത്തിയിരിക്കുകയാണ്.

    മാസ് ഡയലോഗ്

    മാസ് ഡയലോഗ്

    ബിഗ് ബജറ്റും ബിഗ് റിലീസും മാത്രമല്ല കമ്മാരസംഭവത്തില്‍ ദിലീപിന്റെ കഥാപാത്രത്തിന്റെ ഡയലോഗുകളും ശ്രദ്ധിക്കപ്പെട്ടത് ടെലിവിഷനില്‍ എത്തിയതോടെയാണ്.

     വില്ലന്‍ വേഷങ്ങള്‍

    വില്ലന്‍ വേഷങ്ങള്‍

    ദിലീപ് ജനപ്രിയന്‍ എന്ന് പേര് സ്വന്തമാക്കിയതോടെ അധികം വില്ലന്‍ വേഷങ്ങളൊന്നും ചെയ്യാറില്ല. എന്നാല്‍ അത്തരത്തിലൊന്ന് ചെയ്താല്‍ അത് അഡാറ് വേഷമായിരിക്കുമെന്ന് രണ്ട് സിനിമകളിലൂടെ തെളിയിച്ചിരുന്നു. കമ്മാരസംഭവം അതിന് ഒരു ഉദാഹരണമാണ്.

     നല്ല അഭിപ്രായങ്ങള്‍

    നല്ല അഭിപ്രായങ്ങള്‍

    കമ്മാരനെ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നത് പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. ക്രിസ്തുമസ് ആഘോഷത്തിനിടയിലാണെങ്കിലും സിനിമയുടെ ലെവല്‍ വേറെയാണെന്ന് ഒരു കൂട്ടം ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണ്.

    നെഗറ്റീവ് റിവ്യൂ വന്ന വഴി

    നെഗറ്റീവ് റിവ്യൂ വന്ന വഴി

    ടെലിവിഷനിലെത്തിയ കമ്മാരസംഭവത്തിന്റെ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. അന്ന് പടം റിലീസിനെത്തിയ ദിവസം ആദ്യ ഷോ കണ്ടവരാണ് പടം മോശമാണെന്ന് പറഞ്ഞു നടന്നത്. മോശം അഭിപ്രായം ആയതുകൊണ്ടു തന്നെയാണ് ഭൂരിഭാഗം ആളുകളും അന്ന് സിനിമ കാണാതിരുന്നത്...! അല്ലെങ്കില്‍ കമ്മാരസംഭവം ഒരു ഫ്‌ളോപ്പ് ആകില്ലായിരുന്നു.

    തിയറ്ററിലെ ഫീല്‍

    തിയറ്ററിലെ ഫീല്‍

    കമ്മാരസംഭവം ടെലിവിഷനില്‍ വന്നപ്പോള്‍ കണ്ടവര്‍ക്ക് ഇത്രയധികം ഫീല്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ തിയറ്ററില്‍ പോയി ആദ്യദിനങ്ങളില്‍ കണ്ടവര്‍ക്ക് കിട്ടിയ ഫീല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്രയും കിടുവായിരുന്നു.

     കാത്തിരിപ്പ്

    കാത്തിരിപ്പ്

    റിലീസിനെത്തിയപ്പോള്‍ ഡീഗ്രേഡ് ചെയ്ത് ആഘോഷിച്ചു. പിന്നീട് സിനിമയുടെ ഡിവിഡി ഇറങ്ങുന്നതിന് വേണ്ടി കാത്തിരിപ്പിച്ചു. ഒടുവില്‍ ക്രിസ്തുമസിന് ടിവിയില്‍ കാണാന്‍ പറ്റുമെന്ന് അറിഞ്ഞ് ഒരു കൂട്ടം പ്രേക്ഷകര്‍ സന്തോഷിച്ചിരുന്നു.

    ദിലീപിന്റെ ലെവല്‍

    ദിലീപിന്റെ ലെവല്‍

    ദിലീപ് കമ്മാരനില്‍ കാണിച്ച ശ്രദ്ധേയമായ ചില രംഗങ്ങള്‍ ചെയ്യാന്‍ മറ്റാര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമായിരിക്കും.

     വിജയിക്കുമായിരുന്നു

    വിജയിക്കുമായിരുന്നു

    കമ്മാരസംഭവത്തിലെ ഫസ്റ്റ് ഹാഫില്‍ ചതിന്‍ കമ്മാരന്റെ കഥ തന്നെ പടം മുഴുവന്‍ വന്നിരുന്നെങ്കില്‍ ചിത്രം കേരളം കണ്ട ഏറ്റവും വലിയ വിജയമായി മാറിയേനെ.

     സിദ്ധാര്‍ത്ഥിന്റെ തോല്‍വി

    സിദ്ധാര്‍ത്ഥിന്റെ തോല്‍വി

    സിദ്ധാര്‍ത്ഥ് നായകനായി എത്തിയ മലയാളത്തിലെ രണ്ട് നായകന്മാരുടെ മുന്നിലാണ് പരാജയപ്പെട്ടിരിക്കുന്നത്. ഒന്ന് പൃഥ്വിരാജിന്റെയും പിന്നെ ദിലീപിന്റെയും.

     മേക്കിംഗ് വീഡിയോ

    മേക്കിംഗ് വീഡിയോ

    സിനിമയില്‍ കണ്ടപ്പോള്‍ നിസാരമാണെന്ന് തോന്നിയ പല രംഗങ്ങള്‍ക്കും പിന്നില്‍ വലിയ അധ്വാനമാണ് ഉള്ളത്. സിനിമയുടെ റേഞ്ച് അറിയണമെങ്കില്‍ അതിന്റെ മേക്കിംഗ് വീഡിയോ തന്നെ കാണണം.

    വില്ലന്റെ വിജയം

    വില്ലന്റെ വിജയം

    സാധാരണ വില്ലന്മാര്‍ പരാജയപ്പെടുകയും നായകന്‍ വിജയിക്കുകയുമാണ് സ്ഥിരമായി കണ്ട് വരുന്നത്. എന്നാല്‍ സിനിമയിലുടനീളം വില്ലന്‍ വിജയിക്കുകയും നായകന്‍ പരാജയപ്പെടുകയും ചെയ്ത മലയാളത്തിലെ ആദ്യ സിനിമയായിരിക്കും കമ്മാരസംഭവം.

    മാപ്പ് പറച്ചില്‍

    മാപ്പ് പറച്ചില്‍

    സായിപ്പുമാരോട് മാപ്പ് പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ദിലീപിന് കഴിഞ്ഞിട്ടുണ്ട്. അതൊരു സംഭവമായി തോന്നിയത് ഒന്ന് സ്പാനിഷ് മാസലയിലും മറ്റൊന്ന് കമ്മാരസംഭവത്തിലുമാണ്.

     ശബരിമല കയറുന്ന സ്ത്രീകള്‍ക്ക് നടി ഗായത്രിയുടെ ഉപദേശം ശബരിമല കയറുന്ന സ്ത്രീകള്‍ക്ക് നടി ഗായത്രിയുടെ ഉപദേശം

    English summary
    Kammara Sambhavam television release, Troll viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X