»   » നിവിന്‍ പോളിയും നമിതയും സിദ്ധാര്‍ത്ഥും, കമ്മാരസംഭവം ഓഡിയോ ലോഞ്ചിലെ ചിത്രങ്ങള്‍ വൈറലാവുന്നു!

നിവിന്‍ പോളിയും നമിതയും സിദ്ധാര്‍ത്ഥും, കമ്മാരസംഭവം ഓഡിയോ ലോഞ്ചിലെ ചിത്രങ്ങള്‍ വൈറലാവുന്നു!

Written By:
Subscribe to Filmibeat Malayalam

ദിലീപിന്റെ പുതിയ സിനിമയായ കമ്മാരസംഭവത്തിന്റെ അവസാനഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്. ചിത്രീകരണവും ഡബ്ബിംഗും പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വിഷുവിന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. സെന്‍സറിങ് പൂര്‍ത്തിയാവാതെ ചിത്രത്തിന്റെ കൃത്യമായ ഡേറ്റ് പുറത്തുവിടാനാവില്ലെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വിവാഹ വേദിയില്‍ കിടിലന്‍ ഡാന്‍സുമായി നീരജിന്റെ എന്‍ട്രി, വീഡിയോ വൈറലാവുന്നു, കാണൂ!


കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറായിക്കൊണ്ടിരിക്കുകയാണ്. അയല്‍പക്കത്തെ പയ്യനായി മലയാളി മനസ്സില്‍ ചേക്കേറിയ താരത്തിന് സിനിമാലോകത്തുനിന്നും പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് ഒന്നൂടെ വ്യക്തമായിരിക്കുകയാണ്. സംവിധായകരും താരങ്ങളുമടക്കം നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.


ചിത്രങ്ങള്‍ക്ക് കടപ്പാട്: ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജ്


'അമ്മ'യില്‍ ഒരു പ്രശ്‌നവുമില്ല, അക്കാരണം കൊണ്ടല്ല താന്‍ പിന്‍വാങ്ങുന്നതെന്ന് ഇന്നസെന്‍റ്!


കമ്മാരസംഭവം ഓഡിയോ ലോഞ്ച്

അധികമാരും അറിയാതെ ഏതെങ്കിലും സ്റ്റുഡിയോയില്‍ വെച്ച് ഓഡിയോ പ്രകാശനം ചെയ്തിരിക്കുന്ന കാലമൊക്കെ മാറി. ഇപ്പോള്‍ ഓഡിയോ ലോഞ്ച് പ്രധാന ചടങ്ങായി മാറിയിരിക്കുകയാണ്. നേരത്തെ പുറത്തിറങ്ങിയ ദിലീപ് ചിത്രമായ രാമലീലയുടെ ലോഞ്ച് തേക്കിന്‍കാട് മൈതാനത്തില്‍ വെച്ചായിരുന്നു. ചടങ്ങില്‍ ദിലീപ് നടത്തിയ പ്രസംഗം വൈറലായിരുന്നു. വന്‍ജനാവലിയായിരുന്നു ചടങ്ങിനെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ സിനിമയായ കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തകരെക്കൂടാതെ സംവിധായകരും താരങ്ങളുമൊക്കെയായി വലിയ ചടങ്ങായി മാറുകയായിരുന്നു.


ചടങ്ങിനെത്തിയ പ്രമുഖര്‍

സംവിധായകന്‍ ജോഷി, അരുണ്‍ ഗോപി, ബ്ലസി, ലാല്‍ജോസ്, സിദ്ദിഖ്, താരങ്ങളായ നിവിന്‍ പോളി, സണ്ണി വെയിന്‍, സിദ്ധാര്‍ത്ഥ്, നമിത പ്രമോദ്, ശ്വേത മേനോന്‍, മുരളി ഗോപി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഓഡിയോ ലോഞ്ചിനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദിലീപിന്റെ ആരാധകരാണ് ഈ ചിത്രത്തെ ഇത്രത്തെ ശ്രദ്ധേയമാക്കിയത്. റിലീസിന് മുന്‍പേ തന്നെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.


നമിതയുടെ വാക്കുകള്‍

ഏതൊരു താരവും കൊതിക്കുന്നൊരു അവസരമാണ് കമ്മാരസംഭവത്തിലൂടെ തന്നെത്തേടിയെത്തിയത്. വലിയ സിനിമയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനായതിന്‍രെ ത്രില്ലിലാണ് താരം. ഭാനുമതി എന്ന കഥാപാത്രത്തെ തന്നെ ഏല്‍പ്പിച്ച സംവിധായകനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് താരം പറയുന്നു. ദിലീപിനോടൊപ്പമുള്ള നാലാമത്തെ ചിത്രമാണ്. നല്ലൊരു സുഹൃത്തായും സഹോദരനായും എപ്പോഴും തന്നോടൊപ്പമുള്ള വ്യക്തിയാണ് ദിലീപ്. ബോയ്‌സ് കണ്ടതിന് ശേഷം സിദ്ധാര്‍ത്തിനെ താനും ഏറെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തയാണെന്നും താരം വ്യക്തമാക്കി.


17 വര്‍ഷത്തിന് ശേഷം മലയാള അരങ്ങേറ്റം

ഇതൊരു വന്‍സംഭവമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സിനിമയിലെത്തി 17 വര്‍ഷത്തിന് ശേഷമാണ് താന്‍ ഒരു മലയാള സിനിമയുടെ ഭാഗമാവുന്നതെന്ന് താരം പറയുന്നു. അക്കാര്യത്തില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരോട് നന്ദി പറയുന്നു. മലയാള സിനിമ കണ്ടാണ് താന്‍ വളര്‍ന്നുവന്നത്. ഭരതന്‍, സിബി മലയില്‍ തുടങ്ങിയ സംവിധായകരെയൊക്കെ തനിക്ക് അറിയാമെന്നും താരം പറയുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കടുത്ത ഫാനാണ് താനെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാക്കി.


ചങ്കിടിപ്പോടെ കാത്തിരിക്കുന്നു

സംവിധായകന്‍ രതീഷ് അമ്പാട്ടുമായി വര്‍ഷങ്ങളായി പരിചയമുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ സിനിമയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചപ്പോള്‍ മുതലുള്ള ബന്ധമാണ്. തന്റെ സഹോദരനാണ് രതീഷ് എന്ന തരത്തില്‍ പലരും തെറ്റിദ്ധരിച്ചിരുന്നു. സഹോദര തുല്യമായ ബന്ധമാണ് രതീഷിനോട്. മറ്റൊരു സഹോദരനായ ദിലീപും ഒരുമിച്ചെത്തുമ്പോള്‍ ചങ്കിടിപ്പോടെയാണ് താനും കാത്തിരിക്കുന്നതെന്ന് ലാല്‍ജോസ് പറയുന്നു.


ചിത്രങ്ങള്‍ വൈറലാവുന്നു

കമ്മാരസംഭവം ഓഡിയോ ലോഞ്ചിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായത്. വ്യത്യസ്ത ലുക്കുകളിലായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ദിലീപിനൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രമായി തെന്നിന്ത്യന്‍ താരമായ സിദ്ധാര്‍ത്ഥും പഞ്ചാബി താരമായ സീമര്‍ജീത് സിങ്ങും എത്തുന്നുണ്ട്.


English summary
Kammarasambavam audio launch pics viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X