വിയറ്റ്നാം കോളനിക്കിടെ അമ്മയും കനകയും മന്ത്രവാദിയെ വിളിച്ചു; അവർ ഭയന്നത്; ആലപ്പി അഷ്റഫ്
സിനിമാ രംഗത്ത് നിന്ന് മാറി നിന്നിട്ട് വർഷങ്ങളായെങ്കിലും നടി കനകയെ മറക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. മലയാളത്തിലും തമിഴിലും ഹിറ്റുകളുമായി മുന്നേറിയ നടിയാണ് കനക. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ സിനിമകളിലൂടെയാണ് കനകയെ മലയാളികൾ ഇന്നും ഓർക്കുന്നത്. ജീവിതത്തിൽ നടിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങൾ ആരാധകർക്കറിയാം. അമ്മ ദേവികയുടെ മരണം നടിയെ ഏറെ ബാധിച്ചു. ഇതിന് ശേഷമാണ് നടി ലൈം ലൈറ്റിൽ നിന്നും അകലുന്നത്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ആലപ്പി അഷ്റഫ്.
അറുപതാമത്തെ വയസിലാണ് കനക മരിക്കുന്നത്. ആ മരണം കനകയെ മാനസികമായി തകർത്തു. കനക തികച്ചും അനാഥയായി മാറി. ആരോടും മിണ്ടാതായി. പല ഷൂട്ടിംഗുകളും മുടങ്ങി. വീടടച്ച് ഏകയായി കനക കഴിഞ്ഞു. അമ്മയുടെ ആത്മാവുമായി സംസാരിക്കാൻ വേണ്ടിയാണ് അങ്ങനെ ഇരിക്കുന്നതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതിനിടെ കനകയുടെ അമ്മയുടെ ഒരു സ്നേഹിതൻ വന്ന് കനകയെ കണ്ടു. കനകയ്ക്ക് വേണ്ട ഉപദേശങ്ങൾ കൊടുത്തു.

ഒപ്പം അയാളുടെ മകനെ കാര്യങ്ങൾ നോക്കി നടത്താനും ഷൂട്ടിംഗിൽ സജീവമാക്കാൻ ഒരു മാനേജരെ പോലെ അവിടെ നിർത്തി. രാമചന്ദ്രൻ എന്നായിരുന്നു പേര്. ഇയാളുടെ വരവോടെ കനക കുറച്ച് മെച്ചപ്പെട്ടു. ഇതിനിടെ രാമചന്ദ്രന് കനകയോട് പ്രണയം തോന്നി. ഒരു ദിവസം അയാൾ കനകയോട് പ്രണയം പറഞ്ഞു. എന്നാൽ കനക ദേഷ്യപ്പെട്ടു.
പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞെന്നും സംവിധായകൻ ഓർത്തു. ഇയാൾ ഒരു അപകടത്തിലോ മറ്റോ മരിച്ചു. ഇത് കനകയെ ഏറെ ബാധിച്ചെന്നും ആലപ്പി അഷ്റഫ് പറയുന്നു. പിതാവിനെ കനകയും വേർപിരിഞ്ഞ കനകയുടെ അമ്മയും ഭയന്നിരുന്നു. പിതാവിന്റെ ശല്യത്തിൽ നിന്നും രക്ഷപ്പെടാൻ ആലപ്പുഴയിൽ വിയറ്റ്നാം കോളനിയുടെ ഷൂട്ടിംഗ് സമയത്ത് ഹോട്ടൽ മുറിയിൽ മന്ത്രവാദിയെ വരുത്തി പൂജ നടത്തിയെന്ന് പ്രൊഡക്ഷൻ കൺട്രോളർ കബീർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications











