120 കോടിയുടെ സ്വത്തുണ്ട്, മകൾക്ക് കൊടുക്കാം; വിവാഹം ചെയ്യാൻ പറഞ്ഞതാണ്: കനകയുടെ പിതാവ്

സിനിമാ ലോകത്ത് നിന്നും അകന്ന നടി കനക ഇന്ന് തീർത്തും ഒറ്റപ്പെ‌ട്ട ജീവിതമാണ് നയിക്കുന്നത്. ഒരു കാലത്തെ തിരക്കേറിയ നടിയായിരുന്ന കനക അമ്മ ദേവികയുടെ മരണത്തിന് ശേഷമാണ് എല്ലാത്തിൽ നിന്നും അകന്നത്. പഴയ കാല നടിയായിരുന്നു ദേവിക. ദേവികയുടെ നിഴലിലാണ് കനക വളർന്നത്. അമ്മയുടെ മരണം കനകയ്ക്ക് ഉൾക്കൊള്ളാനായില്ല. അച്ഛൻ ദേവദാസും കനകയും അകൽച്ചയിലാണ്. കനകയുടെ കുട്ടിക്കാലത്ത് അമ്മയും അച്ഛനും തെറ്റിപ്പിരിഞ്ഞതാണ്.

കനക സിനിമാ നടിയാകുന്നതിൽ ദേവദാസിന് കടുത്ത എതിർപ്പായിരുന്നു. കനകയുടെ സിനിമാ പ്രവേശനത്തിനെതിരെ ദേവദാസ് കോടതിയെ സമീപിച്ചതുമാണ്. എന്നാൽ കോടതി വിധി കനകയ്ക്കും ദേവികയ്ക്കും അനുകൂലമായിരുന്നു. കുട്ടിക്കാലത്തേ കനകയെ തന്നിൽ നിന്നും ദേവിക അകറ്റിയെന്നാണ് ദേവദാസ് പറയുന്നത്. മകൾ സാധാരണ ആളുകളെ പോലെ ജീവിക്കണമെന്നാണ് ആ​ഗ്രഹം. എന്നാൽ തന്നോടൊപ്പം വരാനോ സംസാരിക്കാനോ കനക തയ്യാറല്ലെന്ന് ദേവദാസ് പറയുന്നു.

Kanaka

പുതിയ അഭിമുഖത്തിൽ കനകയെക്കുറിച്ച് ദേവദാസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മ ദേവികയുടെ സ്വത്തുക്കൾ നിയമപരമായി കനക സ്വന്തം പേരിലേക്ക് മാറ്റിയിട്ടില്ലെന്ന് ദേവദാസ് പറയുന്നു. കോടതിയിൽ വിധി വന്നതാണ്. എന്നാൽ സ്വത്ത് സ്വന്തം പേരിലേക്ക് അവൾ മാറ്റിയിട്ടില്ല. തനിക്കൊപ്പം വരണമെന്ന് കനക ആ​ഗ്രഹിക്കുന്നില്ല. തന്റെ സ്വത്തുക്കൾക്ക് അവകാശമില്ലെന്നും ദേവദാസ് പറയുന്നു. എന്റെ കൂടെയുണ്ടെങ്കിൽ ഞാൻ കൊടുക്കും. പക്ഷെ എന്നിൽ നിന്നും അകന്നതാണ്. കല്യാണം കഴിച്ച് അനന്തരാവകാശികളെ തരാൻ പറഞ്ഞു.

ഇവിടെ എനിക്ക് മൂന്ന് ​ഗ്രൗണ്ടും ഒരു ചെറിയ സ്വിമ്മിം​ഗ് പൂളുമുണ്ട്. ഫ്ലാറ്റുണ്ട്. അതെല്ലാം അവൾക്ക് കൊടുക്കാം. പക്ഷെ ഒന്നും ചോദിക്കുന്നില്ല. ഇന്ന് അത് 120 കോടിക്കുണ്ടെന്നും ദേവദാസ് പറയുന്നു. കനക വീട് അലങ്കോലമാക്കിയിട്ടിരിക്കുകയാണെന്നാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്നും ദേവദാസ് പറയുന്നു. ദേവികയുടെ സ്വത്ത് സംബന്ധിച്ച് കനകയ്ക്കും ദേവദാസിനും ഇടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കോടതി ഇടപെട്ടാണ് തർക്കം പരിഹരിച്ചതും സ്വത്തുക്കൾ വ്യവസ്ഥ ചെയ്തതും.

Kanaka

പൊതുസമൂഹവുമായി ഇടപെടാൻ കനക ഇന്ന് ആ​ഗ്രഹിക്കുന്നേയില്ല. വീട്ടിൽ ഒറ്റയ്ക്കാണ് കഴിയുന്നത്. അയൽവക്കക്കാരോട് പോലും സംസാരിക്കുന്നില്ലെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ദേവികയുടെ സുഹൃത്തായിരുന്ന നടി കുട്ടി പത്മിനി കഴിഞ്ഞ വർഷം കനകയെ നേരിട്ട് പോയി കണ്ടിരുന്നു. കനകയ്ക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നും പൊതുസമൂഹത്തിലേക്ക് വരാൻ കനക താൽപര്യപ്പെടുന്നില്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നിവയാണ് കനകയുടെ സൂപ്പർഹിറ്റായ മലയാള സിനിമകൾ. സിനിമാ രംഗത്ത് തിരക്കേറവെയാണ് നടിയുടെ അമ്മ മരിക്കുന്നത്. തുടർന്നും ചില സിനിമകൾ ചെയ്തെങ്കിലും പഴയത് പോലെ സജീവമായില്ല. കരിയറിൽ വളരെ കുറച്ച് കാലമേ കനക ഉണ്ടായിരുന്നുള്ളൂ. എന്നാൽ തു‌ടക്കത്തിൽ ചെയ്ത സിനിമകളിൽ ഭൂരിഭാ​ഗവും ഹിറ്റായിരുന്നു. ഇതാണ് നടിയെ തമിഴ്, മലയാളം പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.

വർഷങ്ങൾ പഴക്കമുള്ള വീട്ടിലാണ് കനക ഇന്നും കഴിയുന്നത്. അഭിനയിക്കുന്ന കാലത്തേ കനക ഉൾവലിഞ്ഞ പ്രകതക്കാരിയായിരുന്നു. അമ്മയായിരുന്നു എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. കനകയ്ക്ക് സെറ്റിൽ അമ്മ ഭക്ഷണം വാരിക്കൊടുക്കാറുണ്ടായിരുന്നെന്ന് അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ​ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ രണ്ട് സിനിമകളിലും ശ്രദ്ധേയ വേഷമാണ് നടി ചെയ്തത്.

More from Filmibeat

Read more about: kanaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X