കനകയ്ക്ക് സിനിമാ രം​ഗത്ത് ഒരു ബന്ധുവുണ്ട്!; നടിയെ പുറത്തേക്ക് കൊണ്ടുവരാൻ ആർക്കും കഴിയാത്തതിന് കാരണം

നടി കനകയുടെ ജീവിതം സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് ഇന്നും ഒരു ദുഃഖമാണ്. ശോഭന, ഉർവശി തുടങ്ങിയ നടിമാർക്കൊപ്പം കരിയറിൽ കത്തിക്കയറിയിരുന്നു കനകയുടെ ജീവിതത്തെ അപ്രതീക്ഷിത ദുരന്തങ്ങൾ ബാധിച്ചു. കനകയ്ക്ക് എന്താണ് സംഭവിച്ചത്, നടിയുടെ ഇന്നത്തെ അവസ്ഥയെന്താണെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉയരാറുണ്ട്. നടി ഇതിലൊന്നും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് വ്യക്തത വരുത്താറുമില്ല. മരണപ്പെട്ടെന്ന വ്യാജ പ്രചരിച്ചപ്പോൾ മാത്രമാണ് നടി ഇതിൽ വ്യക്തത വരുത്താൻ മാധ്യമങ്ങൾക്ക് മുന്നിൽ വന്നത്.

തമിഴ്നാട്ടിൽ‌ വർഷങ്ങൾ പഴക്കമുള്ള വീട്ടിൽ അടച്ച് പൂട്ടി കഴിയുകയാണെത്ര കനക. അയൽവാസികളുമായോ പുറംലോകവുമായി വലിയ ബന്ധം കനക വെക്കാറില്ല. അടുത്തിടെ കനകയുടെ വീട്ടിൽ തീ പിടുത്തമുണ്ടായെന്ന വാർത്തയും പുറത്ത് വന്നിരുന്നു. ഫയർഫോഴ്സിനെ പോലും അകത്ത് കയറ്റാൻ കനക മടി കാണിച്ചത്രെ. അമ്മ ദേവികയുടെ മരണമാണ് കനകയെ ബാധിച്ചത്.

കനകയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മയായിരുന്നു. ​ഗോഡ്ഫാദർ സെറ്റിൽ കനകയ്ക്ക് ഭക്ഷണം വാരിക്കൊടുത്തിരുന്നത് പോലും അമ്മയായിരുന്നെന്നാണ് സംവിധായകൻ സിദ്ദിഖ് മുമ്പൊരിക്കൽ പറഞ്ഞത്. അത്രമേൽ നിഴലായിരുന്ന അമ്മയുടെ മരണം കനകയെ സംബന്ധിച്ച് താങ്ങാൻ പറ്റുന്നതായിരുന്നില്ല.

Kanaka

കനകയുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് തമിഴ് സിനിമാ രം​ഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറ് ബാലു പറഞ്ഞ വാക്കുകളാണ് തന്റെ നേടുന്നത്. വീട്ടിന് പുറത്തേക്ക് കൊണ്ട് വന്ന് കനകയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ട് വരാൻ ആർക്കും പറ്റുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാനും കനക തയ്യാറല്ലെന്ന് ഇദ്ദേഹം വെളിപ്പെടുത്തി.

കുറച്ച് നാൾ മുമ്പ് കനകയുടെ വീട്ടിൽ തീപ്പിടുത്തമെന്ന് പറഞ്ഞ് വലിയ സംസാരമായിരുന്നു. മീഡിയകളെല്ലാം പോയപ്പോൾ കനകയുടെ അച്ഛൻ ലാഘവത്തോടെയാണ് പ്രതികരിച്ചത്. കനകയുടെ വീട്ടിൽ‌ പോയപ്പോൾ മീഡിയക്കാർ‌ വരേണ്ട നിങ്ങളെ ആരെങ്കിലും വിളിച്ചോ എന്നാണ് ചോദിച്ചത്.

വീട് കത്തിയാലും ഇല്ലെങ്കിലും എന്താണ്, എന്റെ കാര്യങ്ങളല്ലാതെ നിങ്ങൾക്ക് വേറെ വാർത്തയില്ലേ എന്നൊക്കെ ചോദിച്ച് ഭയങ്കര ദേഷ്യത്തിൽ സംസാരിച്ചു. വീട്ടിന് പുറത്തേ ഇറങ്ങില്ല. ആരെങ്കിലും സഹായിക്കാൻ വന്നാൽ അവരെയും വഴക്ക് പറഞ്ഞ് മടക്കുമെന്നും ചെയ്യാറ് ബാലു പറഞ്ഞു.

'തന്റെ മകൾ സിനിമാ നടിയാവേണ്ട എന്ന് തുടക്കത്തിൽ അമ്മ ദേവികയ്ക്ക് തോന്നിയിരുന്നു. ഒരുപക്ഷെ നടി ആയിരുന്നില്ലെങ്കിൽ ഇന്ന് കല്യാണം കഴിച്ച് ഭർത്താവിനും കുട്ടികൾക്കുമൊപ്പം ജീവിച്ചേനെ. കനകയ്ക്കൊപ്പം സിനിമ ചെയ്ത ചിലർ അവരെ സഹായിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ എനിക്കൊന്നും വേണ്ട എന്നെ വെറുതെ വിട്, ഞാൻ സന്തോഷത്തിലാണെന്ന് കനക പറഞ്ഞു. ഇതിനൊക്കെയപ്പുറം കനകയ്ക്ക് സിനിമാ രം​ഗത്ത് ഒരു ബന്ധുവുണ്ട്'

Kanaka

'മ്യൂസിക് ഡയരക്ടർ ധരൺ കനകയുടെ അമ്മ ദേവിയുടെ ജേഷ്ഠന്റെ മകനാണ്. ധരണിനോട് ചോദിച്ചപ്പോൾ എനിക്കും ആ കുടുംബത്തിനും വലിയ ബന്ധമില്ലെന്നാണ് പറഞ്ഞത്' എന്നും ചെയ്യാറ് ബാലു പറഞ്ഞു. കരകാട്ടക്കാരൻ എന്ന തമിഴ് സിനിമയിലൂടെയാണ് കനക അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. 1989 ലിറങ്ങിയ സിനിമ വൻ ഹിറ്റായിരുന്നു.

മലയാളത്തിൽ ​ഗോഡ്ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാ​ഗമാവാനും കനകയ്ക്ക് കഴിഞ്ഞു. കനകയുടെ അമ്മ ദേവികയും നടിയായിരുന്നു. അച്ഛനുമായി അകൽച്ചയിലാണ് കനക. ദേവികയും കനകയുടെ പിതാവും നേരത്തെ അകന്നതായിരുന്നു. മകൾക്ക് വേണ്ടിയായിരുന്നു ദേവിക പിന്നീട് ജീവിച്ചത്. കനകയെക്കുറിച്ച് പഴയ കാല നടി കുട്ടി പത്മിനിയും മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. അമ്മയുടെ മരണം ഉൾക്കൊള്ളാൻ കനകയ്ക്ക് കഴിഞ്ഞില്ലെന്നാണ് ഇവർ പറഞ്ഞത്.

Read more about: kanaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X