കനകയുടെ പ്രശ്നങ്ങൾ അവസാനിച്ചു; അവൾ സന്തോഷവതി; വീട്ടിൽ പോയി കണ്ട് കുട്ടി പത്മിനി; ഏവരും ആ​ഗ്രഹിച്ച വാർത്ത

ഏറെക്കാലമായി സിനിമാ പ്രേക്ഷകർ കാത്തിരുന്ന സന്തോഷ വാർത്തയെത്തി. നടി കനകയുടെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി. അച്ഛനുമായുള്ള നടിയുടെ സ്വത്ത് തർക്കങ്ങൾ അവസാനിച്ചു. കനകയെ നേരിട്ട് കണ്ട നടി കുട്ടി പത്മിനിയാണ് ഈ വിവരം അറിയിച്ചത്. കനകയ്ക്കൊപ്പമുള്ള ഫോട്ടോയും ഇവർ യൂട്യൂബ് ചാനലിൽ പങ്കുവെച്ചു. കനക ഇപ്പോൾ സന്തോഷത്തോ‌ടെയാണ് കഴിയുന്നതെന്നും തന്നോട് നല്ല രീതിയിൽ സംസാരിച്ചെന്നും കുട്ടി പത്മിനി പറയുന്നു. കനകയുടെ അമ്മ അന്തരിച്ച ന‌ടി ദേവികയുമായി കുട്ടി പത്മിനിക്ക് പരിചയമുണ്ട്.

ഈ പരിചയം വെച്ചാണ് കനകയെ കാണാൻ കുട്ടി പത്മിനി വീട്ടിൽ പോയത്. കനകയെ കണ്ട് ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കുട്ടി പത്മിനിയോട് ഏറെ നാളുകളായി ഇവരുടെ യൂട്യൂബ് സബ് സ്ക്രെെബേഴ്സ് ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യം പരി​ഗണിച്ചാണ് കുട്ടി പത്മിനി കനകയു‌ടെ അടുത്തെത്തിയത്. നടിയെ കണ്ടെത്തിയതിനെക്കുറിച്ച് കുട്ടി പത്മിനി സംസാരിക്കുന്നുണ്ട്.

Kanaka

പഴയ ഓർമ വെച്ചാണ് കനകയുടെ വീട് കണ്ടെത്തിയത്. വീട് ഉള്ളിലും പുറമെയും പൂട്ടിയിട്ടുണ്ട്. ഉള്ളിൽ വെളിച്ചമുണ്ട്. അയൽപ്പക്കത്തുള്ള ആരോട് ചോദിച്ചാലും അവർ എപ്പോൾ വരുമെന്നും പോകുമെന്നും അറിയില്ലെന്നാണ് പറഞ്ഞത്. വിഷമിച്ചിരിക്കവെ ഒരു ഓട്ടോ വന്നു. ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി നോക്കിയപ്പോൾ കനകയാണ്. ഓടിപ്പോയി സംസാരിച്ചു.

നിനക്ക് ഓർമ്മയുണ്ടോ എന്നറിയില്ല, ഞാൻ കുട്ടി പത്മിനി ആന്റിയാണെന്ന് പറഞ്ഞപ്പോൾ നിങ്ങൾ ആന്റിയല്ല അക്കയാണ്, എന്റെ അമ്മയുടെ വയസൊന്നും ഇല്ലല്ലോ എന്ന് കനക. എങ്ങനെ നിങ്ങളെ മറക്കുമെന്ന് ചോദിച്ച് അവൾ റോഡിൽ വെച്ച് തന്നെ സംസാരിച്ച് തുടങ്ങി. പുറത്ത് ഏതെങ്കിലും കോഫി ഷോപ്പിൽ പോയാലോ എന്ന് പറഞ്ഞ് ഞങ്ങൾ എന്റെ കാറിൽ കയറി. വണ്ടി റിപ്പയറിലാണ്. അതുകൊണ്ടാണ് ഓട്ടോയിൽ പോയതെന്ന് പറഞ്ഞു.

Kanaka

വീട്ടിനുള്ളിൽ കനകയുടെ കാറുണ്ട്. പഴയ കാർ കൊടുത്ത് പുതിയ കാർ വാങ്ങണമെന്ന് ഞാനും പറഞ്ഞു. അടുത്തുള്ള ഒരു കോഫി ഷോപ്പിൽ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്നു. അവൾക്ക് ഇഷ്ടമുള്ള കേക്കെല്ലാം വാങ്ങി. അവൾ പേ ചെയ്യാം എന്ന് പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. വളരെ സ്നേഹത്തോ‌ടെയാണ് സംസാരിച്ചത്. ഈ പഴയ വീടെല്ലാം കൊടുത്ത് നല്ല പെന്റ്ഹൗസ് വാങ്ങി റാണിയെ പോലെ കഴിയണം എന്ന് ഞാൻ പറഞ്ഞു. അക്ക, ഇപ്പോൾ അച്ഛനുമായി സമരസത്തിലായി, ഇനി കോടതി പ്രശ്നങ്ങളൊന്നുമില്ലെന്ന് കനക മറുപടി നൽകി.

അത് കേട്ടപ്പോൾ തനിക്ക് വളരെ സന്തോഷമായെന്നും കുട്ടി പത്മിനി വ്യക്തമാക്കി. കനക വളരെ സന്തോഷത്തിലാണ്. പക്ഷെ ഒരുപാട് പേർ അവരെ കബളിപ്പിച്ചതിനാൽ ആരോടെങ്കിലും അടുത്തിടപഴകാൻ അവർ ഭയപ്പെടുന്നു. അമ്മ പൊത്തിവെച്ച് വളർത്തിയതാണ്. സിനിമ വിട്ട ശേഷം കോടതി കേസുകളിൽ ജീവിതം പോയി. ആരെയും വിശ്വസിക്കാൻ പറ്റില്ല അക്ക, എല്ലാവരും നല്ലത് പോലെ പെരുമാറും. എന്നാൽ എന്തെങ്കിലുമൊരു കാര്യത്തിൽ അവർ കബളിപ്പിക്കും.

അതിനാൽ ആരും വേണ്ടെന്ന് തീരുമാനിച്ചതാണെന്ന് കനക പറഞ്ഞെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. കെപിടിവി എന്ന തന്റെ യൂട്യൂബ് ചാനലിലാണ് കനക ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. ദേവദാസ് എന്നാണ് കനകയുടെ പിതാവിന്റെ പേര്. അമ്മ ദേവിക മരിച്ച ശേഷം സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കനകയും അച്ഛനുമായി തർക്കമുണ്ടായിരുന്നു.

Read more about: kanaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X