Don't Miss!
- Technology
സോറി...ഇത് ഞങ്ങളുടെ സ്റ്റേഷൻ പരിധിയല്ല; ട്വിറ്റർ യൂസർക്ക് കിടിലൻ മറുപടിയുമായി പൊലീസ്
- Automobiles
ജിപ്സിക്ക് റിട്ടയര്‍മെന്റ്; പകരക്കാരനായി ജിംനി ഇന്ത്യന്‍ സൈന്യത്തിലേക്ക്!
- News
ബജറ്റ് 2023: സ്വർണവും വെള്ളിയും പൊള്ളും; മൊബൈലിനും ടിവിക്കും വിലകുറയും, അറിയാം വില കൂടുന്നതും കുറയുന്നതും
- Finance
ബജറ്റ് 2023; 7 ലക്ഷം വരെ ആദായ നികുതി നൽകേണ്ട; സാധാരണക്കാർക്കുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ
- Lifestyle
പിടിച്ചുകെട്ടിയ പോലെ തടി കുറയും; കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഈ പച്ചക്കറികള്‍ നല്‍കും ഫലപ്രാപ്തി
- Sports
IND vs AUS: അരങ്ങേറാന്‍ മൂന്ന് പേര്, ശ്രേയസിന്റെ പകരക്കാരന് ആരാവും? നോക്കാം
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
'പൂച്ചകളും നായകളും നിറഞ്ഞ കനകയുടെ വീട്, ദുർഗന്ധം; അമ്മയുടെ ആത്മാവിനെ വിളിച്ച് വരുത്താൻ ശ്രമം'; നടി
നടി കനകയുടെ ജീവിതം എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഒരു കാലത്തെ പ്രശസ്ത നടി ആയിരുന്ന കനക ഇന്ന് വീട്ടിൽ അടച്ചു പൂട്ടി ആരോടും അധികം ഇടപഴകാതെ കഴിയുകയാണ്. ഇപ്പോഴിതാ കനകയെ പറ്റി നടി കുട്ടി പത്മിനി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കനകയുടെ അമ്മ ദേവികയുമായി സൗഹൃദം ഉണ്ടായിരുന്ന നടി ആണ് കുട്ടി പത്മിനി.

'കനക പിറക്കുന്നതിന് മുന്നേ അവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ദേവദാസ് (കനകയുടെ അച്ഛൻ) പൊസസീവ് എന്നതിലപ്പുറം വളരെ ഇൻസെക്യൂർ ആയിരുന്നു. ദേവിക ഒരുപാട് വിട്ട് കൊടുക്കുമായിരുന്നു. എന്നാൽ കുഞ്ഞിന് മൂന്ന് വയസ്സാവുമ്പോഴേക്കും ഇരുവരും വേർപിരിഞ്ഞു. പിന്നീട് ദേവികയുടെ ജീവിതം കനകയ്ക്കായിരുന്നു. ഭർത്താവില്ല, മാതാപിതാക്കളില്ല'
'സഹോദരങ്ങളില്ല ആ എല്ലാ സ്നേഹവും മകൾക്ക് കൊടുത്തു. കനകയ്ക്കും അമ്മയോട് വളരെ സ്നേഹം ആയിരുന്നു. സിനിമയിൽ അഭിനയിക്കുമ്പോൾ എല്ലാം നോക്കിയിരുന്നത് അമ്മയായിരുന്നു. കനക ആരോടും തെറ്റായ രീതിയിൽ സംസാരിച്ചില്ല. അമ്മയോടൊപ്പം വരും പോവും. പെർഫെക്ട് ആയി അഭിനയിച്ച് പോവും. അഭിനയിച്ച സിനിമകൾ എല്ലാം വലിയ ഹിറ്റ്'

'എന്റെ വിവാഹം കഴിഞ്ഞതോടെ താരങ്ങളുമായുള്ള സൗഹൃദം നിലനിർത്താൻ കഴിഞ്ഞില്ല. കുറച്ച് നാളുകൾക്ക് ശേഷം ദേവിക അക്ക മരിച്ചെന്നാണ് അറിയുന്നത്. അമ്മ മരിച്ച ശേഷം കനകയ്ക്ക് ആ ദുഖം സഹിക്കാൻ പറ്റിയില്ല. അമ്മയില്ലാതെ ഒന്നും ചെയ്യാൻ അറിയില്ല. എല്ലാം അമ്മയുടെ ഇഷ്ടപ്രകാര ജീവിച്ച കനകയ്ക്ക് അമ്മ ഇല്ലാതെ ജീവിക്കാനായില്ല'

'എന്റെ വിവാഹം കഴിഞ്ഞതോടെ താരങ്ങളുമായുള്ള സൗഹൃദം നിലനിർത്താൻ കഴിഞ്ഞില്ല. കുറച്ച് നാളുകൾക്ക് ശേഷം ദേവിക അക്ക മരിച്ചെന്നാണ് അറിയുന്നത്. അമ്മ മരിച്ച ശേഷം കനകയ്ക്ക് ആ ദുഖം സഹിക്കാൻ പറ്റിയില്ല. അമ്മയില്ലാതെ ഒന്നും ചെയ്യാൻ അറിയില്ല. എല്ലാം അമ്മയുടെ ഇഷ്ടപ്രകാര ജീവിച്ച കനകയ്ക്ക് അമ്മ ഇല്ലാതെ ജീവിക്കാനായില്ല'

'കനക പുറത്തേക്ക് വരുന്ന് നിർത്തി. ആരോടും സംസാരിക്കാതായി. അപ്പോഴാണ് കനക ജീവിനോടെയുണ്ടോ എന്ന തരത്തിൽ വാർത്തകൾ വരുന്നത്. ഞാനും നടി രോഹിണിയും അവരെ കാണാൻ തീരുമാനിച്ചു. അപ്പോഴാണ് തനിക്കൊന്നും സഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കനക മാധ്യമങ്ങളോട് സംസാരിച്ചത്'
'അത് കഴിഞ്ഞ കുറച്ച് നാളുകൾക്കുള്ളിൽ ഇലക്ഷന് വോട്ട് ചെയ്യാൻ കനക വന്നിരുന്നു. ഞാനും രോഹിണിയും ഓടിപ്പോയി അവരോട് സംസാരിച്ചു. നല്ല രീതിയിലാണ് സംസാരിച്ചത്. ഞാൻ നന്നായി ഇരിക്കുന്നു എന്ന് പറഞ്ഞു'

'കനകയുടെ വീട്ടിൽ ജോലി ചെയ്ത ഒരു ജോലിക്കാരി എന്നോട് പറഞ്ഞിട്ടുണ്ട്. 13 പൂച്ചക്കുട്ടികളും 10 നായ്ക്കുട്ടികളും കനകയുടെ വീട്ടിൽ ഉണ്ട്. വൃത്തികെട്ട മണം വീട്ടിൽ നിന്ന് വരും.യ ഇത്രയും പൂച്ചക്കുട്ടികളും നായ്ക്കുട്ടികളും ഉള്ള വീട് വൃത്തിയാക്കുക വലിയ ബുദ്ധിമുട്ടാണ്'
'പക്ഷെ അവയെല്ലാം തന്റെ കുട്ടികളാണെന്ന് കരുതി വളർത്തുന്നു. ഞാൻ ഈ അഭിമുഖം കൊടുക്കുന്നതിന് മുമ്പ് കനക ഒരിടത്ത് പറയുന്നത് ഞാൻ കേട്ടു, എനിക്ക് വയസ്സായി എന്ന്'
'കനകയ്ക്ക് വയസ്സായെങ്കിൽ എന്നെയൊക്കെ എവിടെ കൊണ്ട് വെക്കണം. നന്നായാണ് അവർ സംസാരിച്ചത്. അവർ പുറത്ത് വരണം. പുറത്തിറങ്ങി നാല് പേരോട് സംസാരിച്ചാൽ മാത്രമേ സന്തോഷത്തോടെ ജീവിക്കാൻ പറ്റൂ. ചിലപ്പോൾ അവർ ഒറ്റയ്ക്ക് കഴിയാം എന്ന് കരുതിക്കാണും. ചിലപ്പോൾ ആരെങ്കിലും അവരെ പറ്റിച്ചിരിക്കാനം. കനക നല്ല രീതിയിൽ ജീവിക്കണം കാരണം ദേവിക നല്ല മനസ്സിനുടമ ആയിരുന്നു'
-
മാൾട്ടി പിതാവ് നിക്കിന്റെ ഫോട്ടോ കോപ്പി, മകളുടെ മുഖം ആദ്യമായി വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര, വീഡിയോ വൈറൽ!
-
'ഞങ്ങളുടെ കല്യാണം ഒരിക്കലും നടക്കില്ലെന്നാണ് ചില സുഹൃത്തുക്കൾ പറഞ്ഞത്, അതിന് കാരണമുണ്ട്!': ശ്രീവിദ്യയുടെ വരൻ
-
'ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് ഒരുപാട് നാളായി, അതിനാൽ ഇത് എനിക്ക് ലക്ഷ്വറിയാണ്'; സീരിയൽ താരം ശാലു കുര്യൻ