കോടികളുടെ സ്വത്ത് കനകയ്ക്ക് കൊടുക്കാം, അവൾ ആരെയും അടുപ്പിക്കുന്നില്ല; നടിയുടെ പിതാവിന്റെ വാക്കുകൾ
നടി കനകയുടെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ ഇപ്പോഴും ജനങ്ങൾക്ക് വേദനയാണ്. ഒരുകാലത്തെ സൂപ്പർഹിറ്റ് നായികയായിരുന്നു കനക. അമ്മ ദേവികയുടെ മരണ ശേഷം എല്ലാവരിൽ നിന്നും അകന്ന് ഒറ്റയ്ക്ക് കഴിയുന്നു. കനകയുടെ അച്ഛൻ ദേവദാസ് ഇന്നും ജീവിച്ചിരിപ്പുണ്ട്. എന്നാൽ കനകയുമായി അകൽച്ചയിലാണ്. ഇതേക്കുറിച്ച് ഇദ്ദേഹം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
കോടതിയിൽ വിധി വന്നതാണ്. എന്നാൽ സ്വത്ത് സ്വന്തം പേരിലേക്ക് അവൾ മാറ്റിയിട്ടില്ല. തനിക്കൊപ്പം വരണമെന്ന് കനക ആഗ്രഹിക്കുന്നില്ല. തന്റെ സ്വത്തുക്കൾക്ക് അവകാശമില്ലെന്നും ദേവദാസ് പറയുകയുണ്ടായി എന്റെ കൂടെയുണ്ടെങ്കിൽ ഞാൻ കൊടുക്കും. പക്ഷെ എന്നിൽ നിന്നും അകന്നതാണ്. കല്യാണം കഴിച്ച് അനന്തരാവകാശികളെ തരാൻ പറഞ്ഞു.
ഇവിടെ എനിക്ക് മൂന്ന് ഗ്രൗണ്ടും ഒരു ചെറിയ സ്വിമ്മിംഗ് പൂളുമുണ്ട്. ഫ്ലാറ്റുണ്ട്. അതെല്ലാം അവൾക്ക് കൊടുക്കാം. പക്ഷെ ഒന്നും ചോദിക്കുന്നില്ല. ഇന്ന് അത് 120 കോടി വില മതിക്കുന്നതാണെന്നും ദേവദാസ് പറയുന്നു. കനക താമസിക്കുന്ന വീട് അലങ്കോലമാക്കിയിട്ടിരിക്കുകയാണെന്നും ദേവദാസ് പറഞ്ഞു. ദേവികയുടെ സ്വത്ത് സംബന്ധിച്ച് കനകയ്ക്കും ദേവദാസിനും ഇടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കോടതിയിൽ ഇത് പരിഹരിക്കപ്പെട്ടു.

മകളെ നേരിട്ട് കണ്ടിട്ട് 12 വർഷത്തിലേറെയായി. എനിക്കിപ്പോൾ 88 വയസായി. കനകയെ സംരക്ഷിക്കാൻ ഞാൻ ഇപ്പോഴും തയ്യാറാണ്. അവളാണ് ആരെയും അടുപ്പിക്കാത്തതെന്നാണ് ദേവദാസ് പറയുന്നത്. കനകയ്ക്ക് പൊതുസമൂഹത്തിൽ ജീവിച്ച് പരിചയമില്ല. സ്വയം ചിന്തിച്ച് തീരുമാനമെടുക്കാനുള്ള ബുദ്ധിയില്ല. കാരണം വീട്ടിൽ നിറയെ നായകളും പൂച്ചകളുമൊക്കെയാണ്. വൃത്തികേടായിരിക്കുന്നെന്ന് ചുറ്റുമുള്ളവർ പറയുന്നു. ആരെയും വിശ്വസിക്കുന്നില്ല. സ്വയമെങ്കിലും വിശ്വസിച്ച് കൂടേ. സ്വതന്ത്രമായി ജീവിക്ക്. നാലാൾക്കാരെ കണ്ട് സംസാരിക്കെന്നും ദേവദാസ് കനകയോടായി പറഞ്ഞു. മകൾ എപ്പോൾ വന്നാലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. കനകയെ സാധാരണ മനുഷ്യസ്ത്രീയാക്കി മാറ്റേണ്ടതുണ്ടെന്നും ദേവദാസ് പറഞ്ഞു.
കനകയുടെ അമ്മ ദേവിക പഴയ കാല നായിക നടിയായിരുന്നു. ഒരുപാട് സ്വത്തുക്കൾ ഇവർക്കുമുണ്ടായിരുന്നു. ഇതിന്റെ അവകാശിയും കനകയാണ്. ഒരിക്കൽ നടി കുട്ടി പത്മിനി ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നിന്റെ അമ്മ എത്ര കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്തുക്കളാണിത്. ഇന്ന് ആ സ്വത്തുക്കൾക്ക് 13 കോടിയോളം വില വരും. ആരെയെങ്കിലും കണ്ട് അവരിൽ നിന്നും ഭംഗിയുള്ള ഒരു ഫ്ലാറ്റ് വാങ്ങെന്ന് ഞാൻ പറഞ്ഞു. അവൾക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാവുന്നതാണ്. ബാലൻസുള്ള തുക ഫിക്സഡ് ഡെപ്പോസിറ്റായി ഇടാം എന്ന് കനകയെ ഉപദേശിച്ചിരുന്നു എന്നാണ് കുട്ടി പത്മിനി പറഞ്ഞത്.
ഇതെല്ലാമുണ്ടായിട്ടും കനക ഉൾവലിഞ്ഞ് ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. കനകയുടെ അമ്മയുടെ കാലത്ത് പണിത പഴയ വീട്ടിലാണ് നടി ഇപ്പോഴും താമസിക്കുന്നത്. ആരുമായും വലിയ അടുപ്പമില്ല. ഗേറ്റിന് ഏഴെട്ട് പൂട്ടുണ്ട്. ഗേറ്റ് ചാടി കടന്നാൽ അത് കുറ്റമാണ്. ഉള്ളിൽ കടന്നാൽ കതക് തട്ടി ആരെ വിളിക്കും. ഫോൺ സ്വിച്ച് ഓഫ് ആയിരിക്കും. ആവശ്യമെങ്കിൽ ഫോൺ ഓൺ ചെയ്ത് സ്വിഗിയിൽ ഓർഡർ ചെയ്യും. എവിടെക്കെങ്കിലും പോകാനുണ്ടെങ്കിൽ ഓട്ടോയിലോ ഊബറിലോ പോകും. അല്ലാതെ അവൾ പുറത്ത് വരാറേ ഇല്ല. എന്തോ കാരണത്താൽ അവൾ ഡിപ്രഷനിലേക്ക് പോയി. അതിൽ നിന്ന് പുറത്ത് വന്ന് ആരെയും വിശ്വസിക്കാൻ കനക തയ്യാറല്ലെന്നാണ് ഈയടുത്ത് കുട്ടി പത്മിനി പറഞ്ഞത്.


Click it and Unblock the Notifications

