ആകെ തളർത്തി, ഓവർകം ചെയ്യാൻ രണ്ടര വർഷമെടുത്തു,പ്രിയപ്പെട്ടവന്റെ വേർപാടിനെപ്പറ്റി വിൻസി
മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് വിൻസി അലോഷ്യസ്. ഇന്നും ഷോയിലെ വിൻസിയുട സ്കിറ്റുകളും പ്രകടനങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. 2019 ൽ പുറത്ത് ഇറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് വിൻസി വെള്ളിത്തിരയിൽ എത്തുന്നത്. സൗബിന്റെ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് ഭീമന്റെ വഴി, കനകം കാമിനി കലഹം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഇപ്പോഴിത ജീവിതത്തിലെ സന്തോഷ നിമിഷത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ വെളിപ്പെടുത്തുകയാണ് താരം. മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സന്തോഷം വന്നാൽ ചെയ്യുന്നതിലൊക്കെ ആകാര്യം ഭയങ്കരമായി എഫക്ട് ചെയ്യുമെന്നാണ് വിൻസി പറയുന്നത്. കൂടാതെ പ്രണയത്തെ കുറിച്ചും പറയുന്നുണ്ട്.

വിൻസിയുടെ വാക്കുകൾ ഇങ്ങനെ.. ''സന്തോഷം വന്നാൽ ചെയ്യുന്ന കാര്യങ്ങളിലൊക്കെ അത് ഭയങ്കരമായി ഇഫക്ട് ചെയ്യും. ഹാപ്പിയായിരിക്കുമ്പോഴാണ് അഭിനയിക്കുന്നതെങ്കിൽ അത് കറക്ട് ആയിരിക്കും. അത് ഇമോഷനൽ സീൻ ആണെങ്കിലും. ഞാൻ മനസ്സ് മാക്സിമം കാം ആൻഡ് ഹാപ്പിയായി വെക്കാൻ നോക്കും. അങ്ങനെ നമ്മൾ ചെയ്യുന്നതൊക്കെ അടിപൊളിയാണ്. പക്കയായിരിക്കും. നായിക നായകനിൽ ഡയറക്ട് വർക് ഷോപ്പ് അറ്റൻഡ് ചെയ്യാൻ പറ്റിയതാണ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷമെന്നും താരം സന്തോഷനിമിഷത്തെ കുറിച്ച് പറഞ്ഞു കൊണ്ട് താരം പറഞ്ഞു.

ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്പർശിച്ച അനുഭവത്തെ കുറിച്ചും വിൻസി പറയുന്നുണ്ട്. സങ്കടവും ഡിപ്രഷനുമെല്ലാം കൂടി തളർന്ന് പോയി എന്നാണ് താരം ആ സംഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞത്. ബെസ്റ്റ് ഫ്രണ്ടിന്റെ വിയോഗത്തെ കുറിച്ചായിരുന്നു പറഞ്ഞത്. വിൻസിയുടെ വാക്കുകൾ ഇങ്ങനെ... '' എന്റെ ലൈഫിൽ ഏറ്റവും കണക്ടഡ് ആയിട്ടുള്ള ഒരു അനുഭവമാണത്. തലേദിവസം വരെ മെസേജ് ചെയ്ത എന്റെ ബെസ്റ്റ് ഫ്രണ്ട് ഇനിയില്ല എന്ന് പിറ്റേന്നു രാവിലെ വേറൊരാൾ വിളിച്ചു പറഞ്ഞറഞ്ഞപ്പോൾ എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ പറ്റിയില്ല.

സങ്കടവും ഡിപ്രഷനുമെല്ലാംകൂടി ഞാൻ തളർന്നുപോയി. അത് ഓവർകം ചെയ്യാൻ രണ്ടര വർഷമെടുത്തുവെന്നും വിൻസി പറയുന്നു ആ സുഹൃത്തിനോടാണ് പ്രണയം തോന്നിയതെന്നും താരം കൂട്ടിച്ചേർത്തു. പ്രണയത്ത കുറിച്ച് പറയവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യം നല്ല സുഹൃത്തായി, പിന്നെ പിന്നെ കാമുകനായി, പിന്നെ വീണ്ടും ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി ഇരിക്കുമ്പോഴായിരുന്നു വിയോഗം.

സിനിമയിൽ ഏറ്റവും ദേഷ്യം തോന്നിയ നിമിഷത്തെ കുറിച്ചും വിൻസി പറയുന്നുണ്ട്.ചിലരുടെ കാഴ്ചപ്പാടുകളാണ് ദേഷ്യം പിടിപ്പിക്കുക എന്നാണ് താരം പറയുന്നത്. നമ്മൾ നമ്മളായിട്ട് നിൽക്കുമ്പോൾ, ഒരു നടി അങ്ങനെ ചെയ്യാൻ പാടില്ല, ഇങ്ങനെ ചെയ്യാൻ പാടില്ലെന്നു പറയുന്നത് സങ്കടമുണ്ടാക്കും. അവർക്കെന്താ നമ്മളെ മനസ്സിലാക്കാൻ പറ്റാത്തത് എന്ന് ആലോചിക്കുമ്പോൾ ദേഷ്യം വരും. ആളുകൾ ആൾക്കാർ ഫേക്കായി നമുക്കൊപ്പം നിൽക്കുന്നതും തന്നെ ചൊടിപ്പിക്കുമെന്നും വിൻസി പറയുന്നു. അത് ഭയങ്കര ദേഷ്യമാണ്. നടി ആയത് കൊണ്ട് ഒരാൾ കള്ളത്തരം കാട്ടുന്നത് എനിക്ക് തിരിച്ചറിയാൻ പറ്റും. എന്നിട്ടും അയാൾ കള്ളത്തരത്തിൽ തന്നെ ഉറച്ചുനിൽക്കുമ്പോൾ ദേഷ്യം തോന്നാറുണ്ടെന്നും വിൻസി പറയുന്നു.

സന്തോഷം തോന്നുമ്പോൾ ആദ്യം പോകുന്നത് ഫോർട്ട് കൊച്ചിയിലാണെന്നും വിൻസി പറയുന്നു. അവിടെ സ്ഥിരം ഏരിയ ഉണ്ട്. സീഗൽ എന്നൊരു റസ്റ്റാറൻറുണ്ട്, ഹാപ്പിയാണെങ്കിൽ അവിടെ പോകുമെന്നും വിൻസി പറയുന്നു. പഴയ പ്രണയങ്ങളും ജീവിതത്തിൽ ഒറ്റപ്പെട്ട നിമിഷങ്ങളും ചില യാത്രകളുമൊക്കെ... വളരെ നല്ല ഓർമകളാണെന്നും വിൻസി പറയുന്നു. ഫോർട്ടുകൊച്ചിയിൽ ആമ്പൽ ക്ലോത്തിങ്ങിലേക്ക് കയറിയപ്പോൾ എനിക്ക് അപ്പാപ്പന്റെയും അമ്മാമ്മയുടെയും വീട് ഓർമ വന്നു. അവിടത്തെ ആമ്പിയൻസും മണവുമൊക്കെ നൊസ്റ്റാൾജിയയുണ്ടാക്കിയെന്നും താരം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.


Click it and Unblock the Notifications