'അമ്മയെ തെറ്റ് പറയാൻ പറ്റില്ല; അത്രയും പ്രിയപ്പെട്ട മകളായിരുന്നു; ആത്മാവുമായി സംസാരിക്കാൻ ശ്രമിച്ചു'

സിനിമാ ലോകത്ത് ഇപ്പോഴും ചർച്ചയാകുന്ന നടിയാണ് കനക. അഭിനയ രംഗത്ത് നിന്ന് പിൻവാങ്ങിയിട്ട് വർഷങ്ങളായെങ്കിലും കനകയെ മറക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ സിനിമകളിലൂടെയാണ് കനകയെ ഇന്നും മലയാളി പ്രേക്ഷകർ ഓർക്കുന്നത്. കുസൃതി നിറഞ്ഞ കണ്ണുകളുമായി ആരാധക ഹൃദയം കവർന്ന കനകയുടെ ജീവിതത്തിൽ പിന്നീട് അപ്രതീക്ഷിതമായ പല സംഭവങ്ങളുമുണ്ടായി.

പഴയ കാല നടി ദേവികയാണ് കനകയുടെ അമ്മ. അമ്മയുടെ മരണം കനകയെ വലിയ തോതിൽ ബാധിച്ചു. ഈ ആഘാതത്തിൽ നിന്നും പുറത്ത് വരാൻ നടിക്ക് ബുദ്ധിമുട്ടായി. ഇന്ന് ചെന്നെെയിലെ വീട്ടിൽ പുറംലോകവുമായി അധികം ബന്ധമില്ലാതെ കനക കഴിയുന്നതിന് കാരണവും ഇത് തന്നെയാണെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കനകയുടെ വീടിന് തീപിടിച്ചെന്ന വാർത്ത പുറത്ത് വന്നപ്പോഴാണ് നടി വീണ്ടും വാർത്തകളിൽ നിറയുന്നത്.

Kanaka, Kutty Padmini

ഒരു കാലത്ത് സിനിമാ രംഗത്ത് തരംഗമായി മാറിയ കനകയ്ക്ക് എന്താണ് സംഭവിച്ചത് എന്നതിൽ കൃത്യമായ വിവരം പലർക്കും അറിയില്ല. കനകയെക്കുറിച്ച് നടി കുട്ടി പത്മിനി മുൻപൊരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. കനകയുടെ ജീവിതത്തെക്കുറിച്ചും അമ്മയുടെ വിയോഗത്തെക്കുറിച്ചും നടി സംസാരിച്ചു.

കനകയ്ക്ക് മൂന്ന് വയസുള്ളപ്പോൾ അമ്മയും അച്ഛനും വേർപിരിഞ്ഞു. പിൽക്കാലത്ത് ദേവിക അക്കയുടെ ജീവിതം മുഴുവൻ കനയ്ക്കായി മാറ്റി വെച്ചു. മകളെന്നാൽ അവർക്ക് ജീവനായിരുന്നു. അതിലൊരിക്കലും തെറ്റ് പറയാൻ പറ്റില്ല. ഒറ്റ മകളാണ്. ഭർത്താവോ, സഹോദരിമാരോ മറ്റ് ബന്ധുക്കളോ ഇല്ല. ആ സ്നേഹം മുഴുവനും മകൾക്ക് നൽകി.

Kanaka

മകൾക്കും അമ്മയെ വളരെ സ്നേഹമായിരുന്നു. കനകയുടെ കരിയർ നോക്കിയത് അമ്മയാണ്. കനകയെക്കുറിച്ച് സിനിമാ രംഗത്ത് മോശമായ ഒരു സംസാരവും ഉണ്ടായില്ല. അമ്മയുടെ കൂടെ വന്ന് അമ്മയുടെ കൂടെ തന്നെ തിരിച്ച് പോകും. കനക അഭിനയിച്ച സിനിമകളിൽ മിക്കതും ഹിറ്റായിരുന്നെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.

ഇതിനിടെ താൻ കുടുംബ ജീവിതത്തിലേക്ക് കടന്നു. കുറേ നാളുകൾക്ക് ശേഷം ദേവിക അക്ക മരിച്ച വിവരമാണ് ഞാൻ അറിഞ്ഞത്. അമ്മ മരിച്ച ശേഷം കനകയ്ക്ക് സഹിക്കാൻ പറ്റില്ല. അവളുടെ എല്ലാം അമ്മയായിരുന്നു. ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. അമ്മയുടെ ആത്മാവുമായി സംസാരിക്കാമെന്ന് പറഞ്ഞ് നിരവധി പേർ കനകയെ പറ്റിച്ചതായി ഞാൻ കേട്ടിട്ടുണ്ട്. അമ്മ മരിച്ച ശേഷം അവരുൾപ്പെട്ട സ്വത്ത് കേസുകൾ കനകയ്ക്ക് നടത്തേണ്ടി വന്നെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

Kanaka, Kutty Padmini

കുറച്ച് വർഷങ്ങൾക്ക് മുമ്പ് കനക മരിച്ചു എന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. വ്യാജ വാർത്ത നിഷേധിച്ച് കനക രം​ഗത്തെത്തി. അച്ഛനും കനകയും തമ്മിൽ അസ്വാരസ്യത്തിലാണ്. അമ്മയെക്കുറിച്ച് അച്ഛൻ അനാവശ്യങ്ങൾ പറഞ്ഞെന്നും അച്ഛനല്ല, അമ്മയാണ് തന്നെ വളർത്തിയതെന്നും കനക മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. കനകയുടെ ഇന്നത്തെ ജീവിതം എങ്ങനെ മുന്നോട്ട് പോകുന്നെന്ന് അധികമാർക്കും അറിയില്ല.

അയൽക്കാരുമായി പോലും നടിക്ക് ഒരു ബന്ധവുമില്ല. സിനിമാ ലോകത്ത് ഇന്നും കനകയുടെ സാഹചര്യം ചർച്ചയാകുന്നു. എന്നാൽ തനിക്ക് കുഴപ്പം ഒന്നുമില്ലെന്നും സന്തോഷമായാണ് കഴിയുന്നതെന്നും നേരത്തെ കനക പറഞ്ഞിട്ടുണ്ട്. അമ്മയുടെ മരണ ശേഷം കനകയുടെ കരിയറിലും പാളിച്ചകൾ വന്നു. പിന്നീടാണ് നടി സിനിമാ ലോകത്ത് നിന്നും അകന്നത്.

Read more about: kanaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X