കടയിൽ പോലും ഒറ്റയ്ക്ക് പോകില്ല; അവളുടെ മനസിനെ ബാധിച്ചത്; കനകയുടെ അമ്മ തുറന്ന് പറഞ്ഞു; സംവിധായകൻ
സിനിമാ ലോകത്തിന് മറക്കാൻ പറ്റാത്ത നടിയാണ് കനക. പഴയ കാല നടി ദേവികയുടെ മകളായ കനക അമ്മയുടെ പാത പിന്തുടർന്ന് സിനിമാ ലോകത്തെ അറിയപ്പെടുന്ന നടിയായി. ദേവദാസ് എന്നാണ് പിതാവിന്റെ പേര്. ദേവികയും ദേവദാസും നേരത്തെ തന്നെ വേർപിരിഞ്ഞതാണ്. അമ്മയ്ക്കൊപ്പമാണ് കനക വളർന്നത്. അമ്മയുടെ മരണം കനകയെ തളർത്തി. ഇന്ന് എല്ലാവരിൽ നിന്നും മാറി ഒറ്റപ്പെട്ട് ജീവിക്കുകയാണ് കനക, നടിയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ വി ശേഖർ. ഇദ്ദേഹം സംവിധാനം ചെയ്ത സിനിമയിൽ കനക അഭിനയിച്ചിട്ടുണ്ട്. അന്നത്തെ അനുഭവങ്ങളാണ് സംവിധായകൻ പങ്കുവെച്ചത്.
കനകയുടെ അമ്മ ദേവിക തന്നോട് പങ്കുവെച്ച വിഷമങ്ങളെക്കുറിച്ച് സംവിധായകൻ സംസാരിച്ചു. കരിയറിന്റെ പീക്കിലായിരുന്നപ്പോൾ എത്രയോ വലിയ നടൻമാരെ വിവാഹം ചെയ്യാമായിരുന്നു. ഞാൻ ഇദ്ദേഹത്തെ കല്യാണം കഴിച്ചു. ഇത്ര വലിയ നടിയെ വിവാഹം ചെയ്തു എന്ന ചിന്ത അവർക്ക് വേണ്ടേ, പകരം അവർക്ക് വേണ്ട രീതിയിൽ നമ്മളെ ഒതുക്കുന്നു. സിനിമയിലാകുമ്പോൾ സ്വാതന്ത്ര്യം വേണം. ആളുകൾ വന്ന് സംസാരിക്കും. എന്നാൽ കിളിയെ കൂട്ടിലിട്ട പോലെ തന്നെ ഭർത്താവ് നിയന്ത്രിച്ചെന്ന് ദേവിക തന്നോട് പറഞ്ഞിരുന്നെന്ന് സംവിധായകൻ ഓർത്തു.

സംശയ രോഗം ഉണ്ടായിരുന്നു. ഇത് ശരിയാകില്ലെന്ന് മനസിലായതോടെ പിരിഞ്ഞു. പക്ഷെ എന്റെ മകൾ കുട്ടികളെ പോലെയായി. അവളുടെ മനസിനെ എന്തോ ബാധിച്ചു. ഇപ്പോൾ നല്ല സിനിമകൾ ചെയ്യുന്നു. വിവാഹം ചെയ്യിക്കണം. പക്ഷെ അത് നീട്ടിക്കൊണ്ട് പോകുന്നു. ഞാനാണ് അമ്മയും അച്ഛനും ദൈവുമെന്നാണ് കനക കരുതുന്നതെന്നും ദേവിക തന്നോട് പറഞ്ഞെന്ന് സംവിധായകൻ വ്യക്തമാക്കി.
നീ അവളെ സ്വതന്ത്ര്യമായി വിടണമെന്ന് ഞാൻ ഉപദേശിച്ചു. എന്നാൽ മകൾ താനില്ലാതെ എവിടെയും പോകില്ലെന്നാണ് പറയുന്നത്. ഒരു കടയിൽ പോകണമെങ്കിൽ പോലും ഞാൻ ഒപ്പം പോകണം. ഇത് തനിക്കും ശീലമായിപ്പോയെന്നും ദേവിക തന്നോട് തുറന്ന് പറഞ്ഞതായി സംവിധായകൻ ഓർത്തു. അതേസമയം ദേവികയെ അഭിനന്ദിക്കേണ്ടതുണ്ടെന്ന് സംവിധായകൻ പറയുന്നു. എസ് എ ചന്ദ്രശേഖർ മകൻ വിജയിനെ സിനിമയിലേക്ക് കൊണ്ട് വന്നു.

ശിവാജി സർ പ്രഭുവിനെ കൊണ്ട് വന്നു. ശിവകുമാർ സൂര്യയെ കൊണ്ട് വന്നു. ആണുങ്ങൾ അവരുടെ മക്കളെ സിനിമയിലേക്ക് കൊണ്ട് വന്നു. എന്നാൽ സ്ത്രീകൾക്ക് അവരുടെ പെൺമക്കളെ നടിയാക്കണമെങ്കിൽ വീട്ടുകാരോട് സമ്മതം വാങ്ങണം. നീ അഭിനയിച്ച് തന്നെ മതിയെന്ന് വീട്ടുകാർ പറയും. എന്നാൽ ദേവിക കനകയെ വലിയ നടിയാക്കണമെന്ന് ദൃഡനിശ്ചയം എടുത്തു. അതിൽ പാതി വിജയിച്ചു. എന്നാൽ ദേവിക മരിച്ചതോടെ കനകയ്ക്ക് വീഴ്ച സംഭവിച്ചെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.
അമ്മമാർ മക്കളെ പൊത്തിവെച്ച് വളർത്താതെ ധൈര്യമുള്ളവരാക്കി വളർത്തണം. അതിന് ഉദാഹരണമാണ് ജയലളിത. അമ്മ മരിച്ചപ്പോൾ ജയലളിതയ്ക്കും വലിയ വീഴ്ചയുണ്ടായി. സിനിമയില്ലാതായി. മാഗസിനുകൾ പോലും നടത്തി. എംജിആറുമായി പിരിഞ്ഞതിനിടെയാണ് അമ്മ മരിച്ചത്. അവർ വലിയ തോതിൽ കഷ്ടപ്പെട്ടു. എന്നാൽ അതെല്ലാം താണ്ടി മുന്നോട്ട് പോകാൻ അവർക്ക് കഴിഞ്ഞെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. അതേ പോലെ കനകയും മുന്നോട്ട് വരണം. അമ്മയില്ലെങ്കിലും ഞാനാണ് അമ്മ എന്ന് വിചാരിച്ച് ജയലളിതയെ പോലെ ഉയരണം. ജയലളിത നേരിട്ട കഷ്‌ടതകളൊന്നും കനകയ്ക്ക് വന്നിട്ടില്ലെന്നും സംവിധായകൻ വി ശേഖർ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications