മോഹന്‍ലാല്‍ നായികയെ എടുത്ത് തലകുത്തനെ പിടിച്ച് എത്ര കുലുക്കിയിട്ടും താക്കോല്‍ താഴെ വീണില്ല!!

1993 ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ഗാന്ധര്‍വ്വം. മോഹന്‍ലാല്‍ സാം അലക്‌സാണ്ടര്‍ എന്ന മെക്കാനിക്കായി എത്തിയ ചിത്രത്തില്‍ ബോളിവുഡ് സുന്ദരി കാഞ്ചനയായിരുന്നു നായിക. ഇരുവരും തമ്മിലുള്ള രസകരമായ രംഗങ്ങള്‍ ഓര്‍ത്ത് ഇന്നും മലയാളികള്‍ ചിരിക്കുന്നു.

കാഞ്ചനയുടെ ആദ്യത്തെയും അവസാനത്തെയും മലയാള സിനിമയാണ് ഗാന്ധര്‍വ്വം. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ചതോ, സിനിമയില്‍ സംഭവിച്ചതോ ആയ ഒരു കാര്യങ്ങളും നടിയ്ക്ക് മറക്കാന്‍ സാധിക്കില്ല. മോഹന്‍ലാലിനെപോലൊരു വലിയ നടനൊപ്പം അഭിനയിച്ച അനുഭവവും അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ കാഞ്ചന പങ്കുവച്ചു.

gandharvammoviepic


എന്റെ ജീവിതത്തിലെ വേറിട്ട ഒരു അനുഭവമാണ് ഗാന്ധര്‍വ്വം എന്ന സിനിമയില്‍ അഭിനയിച്ചത്. ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ മറ്റൊരു ഇന്റസ്ട്രിയിലും ലഭിക്കാത്ത സ്വാതന്ത്രമാണ് സത്യത്തില്‍ മലയാളം ഇന്റസ്ട്രിയില്‍ നിന്ന് ലഭിച്ചത്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ എല്ലാവരുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞു. അത് എനിക്കുള്ള അപരിചിതത്വം ഇല്ലാതെയാക്കി. മോഹന്‍ലാല്‍ അത്രയും വലിയ നടനാണെന്ന് എനിക്കറിയില്ലായിരുന്നു. കാരണം അദ്ദേഹം ഒരിക്കല്‍ പോലും തന്റെ വിനയം കൈവെടിഞ്ഞിരുന്നില്ല.

ഒപ്പം അഭിനയിക്കുന്നവരെ അദ്ദേഹം വളരെ അധികം കംഫര്‍ട്ടായി നിര്‍ത്തും. റീ ഷോട്ടുകള്‍ പോവുമ്പോള്‍ മുഖം കറുപ്പിയ്ക്കുകയും മോശമായി സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ചിത്രീകരണത്തിനിടെ ഒരു രസകരമായ സംഭവം ഉണ്ടായി. ലാല്‍ സാര്‍ കാറിന്റെ കീ ചോദിക്കുമ്പോള്‍ ഞാന്‍ അത് ഡ്രസ്സിനുള്ളില്‍ ഒളിച്ചുവയ്ക്കുന്ന ഒരു രംഗമുണ്ട്. എന്നെ എടുത്ത് തലകുത്തനെ പിടിച്ച് കുലുക്കി താക്കോല്‍ വീഴ്ത്തി എടുത്തുകൊണ്ടു പോകുന്നതാണ് രംഗം. എന്നാല്‍ അദ്ദേഹം എന്നെ എത്രതന്നെ പിടിച്ച് കുലുക്കിയിട്ടും താക്കോല്‍ താഴെ വീഴുന്നില്ല. ഒടുവില്‍ താക്കോല്‍ കൈ കൊണ്ടെടുത്ത് താഴെയിട്ട്, സിനിമയില്‍ സ്വാഭാവികമായി വീഴുന്നപോലെ കാണിക്കുകയായിരുന്നു- കാഞ്ചന ഓര്‍ത്തെടുത്ത് പറഞ്ഞു.

Recommended Video

മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X