കുറച്ച് കാലം മാത്രം നിന്ന പ്രണയത്തിൽ പോലും അങ്ങനെയുണ്ടായിട്ടില്ല, ഞാൻ ശ്രദ്ധയോടെ ചൂസ് ചെയ്യും: കനി കുസൃതി
കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് നടി കനി കുസൃതി ഇന്ന് കടന്ന് പോകുന്നത്. നിരവധി ശ്രദ്ധേയ സിനിമകളിൽ കനി അഭിനയിച്ചു. ഓൾ വി ഇമാജിൻ ആസ് ലെെറ്റ് എന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടി. ഗേൾസ് വിൽ ബി ഗേൾസ് എന്ന സിനിമയും പ്രശംസ നേടി. മലയാളത്തിൽ ശ്രദ്ധേയ സിനിമകൾ കനി അധികം ചെയ്തിട്ടില്ല.
തന്റെ ജീവിതത്തെക്കുറിച്ച് കനി പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. ഫിലിം മേക്കർ ആനന്ദ് ഗാന്ധിയുമായി ദീർഘകാലം പ്രണയത്തിലായിരുന്നു കനി. ഇന്ന് ഈ ബന്ധം സൗഹൃദമായി നിലനിൽക്കുന്നു. ഓപ്പൺ റിലേഷൻഷിപ്പാണ് ആനന്ദുമായെന്നും ആനന്ദ് മറ്റൊരു പങ്കാളിയെ കണ്ടുപിടിച്ചിട്ടുണ്ടെന്നും കനി നേരത്തെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ പങ്കാളികളെക്കുറിച്ച് പരാമർശിക്കുകയാണ് കനി കുസൃതി. ഫിലിം ഫെയറുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ആത്മവിശ്വാസവും അഭിപ്രായങ്ങളുമുള്ളതിനാൽ ജീവിതത്തിൽ വന്ന പുരുഷൻമാർ ഇന്റിമിഡേറ്റ് ആയിട്ടുണ്ടോ എന്ന് അഭിമുഖത്തിൽ ചോദ്യം വന്നു. ഇല്ലെന്നായിരുന്നു കനിയുടെ മറുപടി. എനിക്ക് ഒരിക്കലും അങ്ങനെയുള്ള പങ്കാളികളോ ബോയ് ഫ്രണ്ട്സോ ഉണ്ടായിട്ടില്ല. ഞാൻ വളര ശ്രദ്ധാ പൂർവം തെരഞ്ഞെടുക്കുന്നു. എനിക്കതിൽ കഴിവുണ്ട്. ചെറിയ കാലം മാത്രം നിന്ന പ്രണയമാണെങ്കിൽ പോലും ഇത്തരത്തിലുള്ള പുരുഷൻമാർ തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്ന് കനി വ്യക്തമാക്കി.
ചിലർക്ക് എന്റെ അഭിനയം ഇഷ്ടമായിട്ടില്ല. ചിലപ്പോൾ എനിക്കും എന്റെ അഭിനയം ഇഷ്ടമല്ല. അവർ സിനിമയോട് താൽപര്യമുള്ളവരാണെങ്കിൽ അതേക്കുറിച്ച് സംസാരിക്കും. എന്നാൽ സിനിമ കാണാത്തവരും എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അത് കുഴപ്പമില്ല. എല്ലാം സിനിമയല്ലെന്നും കനി കുസൃതി പറഞ്ഞു.

ആനന്ദ് ഗാന്ധിയെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ കനിയുടെ പിതാവ് മെെത്രേയൻ സംസാരിച്ചിരുന്നു. ടെക്നിക്കലി കനിയുടെ പങ്കാളിയാണിപ്പോൾ. ആനന്ദിനിപ്പോൾ വേറൊരു കൂട്ടുകാരിയുണ്ട്. പക്ഷെ അവർ മൂന്ന് പേരും ഒരുമിച്ചാണ് ജീവിക്കുന്നത്. പാർടണറാണോ എന്നറിയില്ല. ഞാൻ അങ്ങനെ ചോദിക്കാറില്ലെന്നും മെെത്രേയൻ പറഞ്ഞു.
റിലേഷൻഷിപ്പിനെക്കുറിച്ച് കനി പറഞ്ഞ വാക്കുകൾ നേരത്തെ വലിയ ചർച്ചയായിരുന്നു. ആനന്ദ് മറ്റൊരു ബന്ധത്തിലേക്ക് കടന്നെന്നും തങ്ങൾ ഇപ്പോൾ പ്രൈമറി പാർട്ണർമാർ അല്ലെന്നും കനി കുസൃതി ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. സൗഹൃദമുണ്ട്. ഞാനും ആനന്ദും തമ്മിലുള്ള ബന്ധത്തിൽ റൊമാന്റിക്കായ കാര്യം വേണ്ടെന്ന് വെച്ചു. തന്നെ സംബന്ധിച്ച് റിലേഷൻഷിപ്പിൽ സംസാരിക്കുമ്പോൾ മനസിലാക്കാൻ പറ്റണം എന്നേയുള്ളൂയെന്നും കനി കുസൃതി വ്യക്തമാക്കി.
മെെത്രേയനും ഡോ ജയശ്രീക്കും പിറന്ന ഏക മകളാണ് കനി കുസൃതി. കനിയെ പോലെ റിലേഷൻഷിപ്പിൽ തുറന്ന കാഴ്ചപ്പാടാണ് മാതാപിതാക്കൾക്കുമുള്ളത്. മെെത്രേയനും ജയശ്രീയും വിവാഹിതരല്ല. കനിക്ക് പ്രായ പൂർത്തിയായ ശേഷം മെെത്രേയൻ കുടുംബം പിരിച്ച് വിടുകയും ചെയ്തു. ഈ തീരുമാനം പല തരത്തിൽ ചർച്ചയായി. ഈയടുത്ത് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തിൽ മെെത്രേയൻ വ്യക്തത വരുത്തി.
കുടുംബം പിരിച്ച് വിടുന്നു എന്ന് പറഞ്ഞാൽ കുട്ടിയെ വളർത്തുന്ന പ്രവർത്തനത്തിൽ നിന്ന് പിരിഞ്ഞെന്നാണ് അർത്ഥം. ഞാൻ ജയശ്രീയെ ഉപേക്ഷിച്ചു എന്നല്ലെന്ന് മെെത്രേയൻ വ്യക്തമാക്കി. ജയശ്രീയുടെ വരുമാനത്തിൽ ജീവിക്കുന്നു എന്നൊക്കെ ആളുകൾ പറയുമെങ്കിലും അത് സത്യമല്ല. ഞങ്ങൾ ഒരുമിച്ച് ജീവിക്കുന്ന സമയത്ത് ഒരു വാടക അല്ലാതെ ഒരു രൂപ ജയശ്രീ കൂടുതൽ തന്നിട്ടില്ലെന്നും മെെത്രേയൻ അന്ന് വ്യക്തമാക്കി. മാതാപിതാക്കളെ അച്ഛൻ, അമ്മ എന്നല്ല കനി വിളിക്കാറ്. മെെത്രേയൻ എന്നു ജയശ്രീ ചേച്ചി എന്നുമാണ്.


Click it and Unblock the Notifications











