എന്റെ എല്ലാ ബന്ധത്തിലും ഞാനാണത് പറഞ്ഞത്; പൊതുവെ ആണുങ്ങളാണ് അങ്ങനെ പറയാറ്: കനി കുസൃതി

അച്ഛനും അമ്മയും തനിക്ക് കുട്ടിക്കാലത്തേ തന്ന സ്വാതന്ത്രത്തെക്കുറിച്ച് സംസാരിച്ച് നടി കനി കുസൃതി. തനിക്കെല്ലാ കാര്യവും മാതാപിതാക്കളോട് തുറന്ന് പറയാമായിരുന്നു എന്ന് കനി പറയുന്നു. ഞാനാദ്യമായി പ്രേമിച്ചയാളെക്കുറിച്ചെല്ലാം അച്ഛനോട് എനിക്ക് സംസാരിക്കാൻ പറ്റിയിട്ടുണ്ട്. ഞാനാദ്യമായി പ്രേമിച്ചപ്പോൾ എനിക്ക് 13 വയസാണ്. അമ്മയോട് പറഞ്ഞു. ഞാൻ പറയാതെ തന്നെ ആരോടോ പ്രേമമുണ്ടെന്ന് അവർക്ക് മനസിലായി. ഇപ്പോൾ നീ ഇവരെ കല്യാണം കഴിക്കണമെന്ന് വിചാരിക്കും, കുറേ നാൾ കഴിയുമ്പോൾ ചിലപ്പോൾ നിനക്ക് ഇയാളോടുള്ള ഇഷ്ടം പോകും. ഇഷ്ടം പോയെന്ന് അയാളെ വേദനിപ്പിക്കാതെ പറയാൻ പറ്റുമോ എന്നൊക്കെ എന്നോട് ചോദിച്ചു. എന്തൊക്കെയാണ് ഈ പറയുന്നത്.

ഞാനയാളെ തന്നെയേ കല്യാണം കഴിക്കൂ എന്ന് ഞാൻ. അനാവശ്യമായി വാക്ക് കൊടുക്കരുത് എന്ന് ആദ്യം എന്നോട് പറഞ്ഞ് എന്റെ അമ്മയാണ്. ഇയാളില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് ഇമോഷണലി തോന്നും. പക്ഷെ കുറേ നാൾ കഴിയുമ്പോൾ ഇയാളുടെ കൂടെയേ ജീവിക്കാൻ പറ്റില്ല എന്നായിരിക്കും തോന്നുക എന്നെല്ലാം എന്നെ പറഞ്ഞ് മനസിലാക്കി തന്നു.

Kani Kusruti

ഒരാൾക്കൊപ്പം ജീവിതം പങ്കുവെക്കാൻ ആ​ഗ്രഹിക്കുന്നു എന്നത് പ്രണയത്തിലാകുന്നതിൽ നിന്നും വ്യത്യസ്തമാണ്. ചിലപ്പോൾ രണ്ടും ഒരുമിച്ച് വരാം. ഇഷ്ടമാണെന്ന് പറഞ്ഞാൽ ഇതിനർത്ഥം ഞാൻ കല്യാണം കഴിക്കും എന്നല്ലെന്ന് ഞാൻ ആദ്യമേ പറയും. പൊതുവെ ആണുങ്ങളാണ് അങ്ങനെ പറയാറ്. പക്ഷെ എന്റെ എല്ലാ ബന്ധത്തിലും ഞാനാണത് പറഞ്ഞിട്ടുള്ളതെന്നും കനി കുസൃതി പറഞ്ഞു.

More from Filmibeat

Read more about: kani kusruti
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X