റിമ പറഞ്ഞത് അനുഭവിക്കുന്നവരെ കണ്ടിട്ടുണ്ട്; പക്ഷെ പങ്കാളികളെ കണ്ടുപിടിക്കാൻ പറ്റാത്തവരുണ്ട്; കനി കുസൃതി

മികച്ച സിനിമകളിലൂടെയും സീരീസുകളിലൂടെയും ശ്രദ്ധേയ സാന്നിധ്യമായി മാറാൻ കഴിഞ്ഞ നടിയാണ് കനി കുസൃതി. ബിരിയാണി എനന സിനിമിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ കനി കരിയറിലെ മികച്ച സമയത്തിലൂടെയാണിപ്പോൾ കടന്ന് പോകുന്നത്. സൂപ്പ് എന്ന ഹിന്ദി വെബ് സീരീസിൽ കനി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കനിയും ദിവ്യ പ്രഭയും പ്രധാന വേഷം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന സിനിമ കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നു.

സിനിമകൾ‌ക്കൊപ്പം കനിയുടെ അഭിമുഖങ്ങളും എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ജീവിതത്തെക്കുറിച്ച് തുറന്ന കാഴ്ചപ്പാടുള്ള നടി ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്യുന്നു. വിവാഹത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണിപ്പോൾ കനി കുസൃതി. വിവാഹമെന്ന സങ്കൽപ്പത്തെ താൻ പൂർണമായും എതിർക്കുന്നില്ലെന്ന് കനി പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

Kani Kusruti

വിവാഹമെന്ന സമ്പ്രദായം സ്ത്രീകൾക്ക് ഒരു ചരത്തിലും ​ഗുണകരമല്ലെന്ന് നേരത്തെ നടി റിമ കല്ലിങ്കൽ പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള തന്റെ അഭിപ്രായ പങ്കുവെച്ചതാണ് റിമ. റിമ പറഞ്ഞ അഭിപ്രായം അനുഭവിക്കുന്ന സ്ത്രീകളെയും ആണുങ്ങളെയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ വിവാഹത്തെക്കുറിച്ച് എനിക്കറിയാവുന്നിടത്തോളം ​‌ട്രെെബൽ ആയി വളർന്ന കാലത്ത് എല്ലാവർക്കും പങ്കാളികളെ കിട്ടിയിട്ടില്ല. ഏറ്റവും ശക്തരായിരുന്ന ആണുങ്ങൾക്കാണ് സ്ത്രീകളെ കിട്ടിയിരുന്നത്.

അവർക്കാണ് കുഞ്ഞുങ്ങളെ ഉണ്ടാക്കാനുള്ള സാഹചര്യവും ഉണ്ടായിട്ടുള്ളത്. വീക്കായിട്ടുള്ള പുരുഷനും സ്ത്രീക്കും പങ്കാളിയെ കിട്ടാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ‌ അങ്ങനെയുള്ള സമയത്താണ് വിവാഹം എന്ന പ്രൊപ്പോസൽ വരുന്നത്. അത് ഒരു വശമാണ്. ചിലർക്ക് പ്രേമിച്ച് ഒരാളെ കണ്ടെത്താനുള്ള കഴിവ് ഇല്ലാത്തത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനത്തെ പെൺകുട്ടികളെയും ആൺകുട്ടികളെും കണ്ടിട്ടുണ്ട്. എനിക്ക് ആരെയും കാണിച്ച് തരുമോ എന്നവർ വീട്ടിൽ പറയും.

Kani Kusruti

ആ​ഗ്രഹമുണ്ടായിട്ടും കണ്ടുപിടിക്കാൻ പറ്റുന്നില്ലെങ്കിൽ ചിലപ്പോൾ അറേഞ്ച്ഡ് മാര്യേജ് വേണ്ടി വരാം. പക്ഷെ വിവാഹമെന്നത് ഇപ്പോൾ എങ്ങനെയാണെന്നത് പ്രശ്നമായി തോന്നിയിട്ടുണ്ട്.. ഇത് ചെയ്തേ പറ്റൂ, ഈ പ്രായമാകുമ്പോൾ ചെയ്യണം, പഠിച്ചത് മതി തുടങ്ങിയതൊക്കെ കൂടുതലും സ്ത്രീകൾക്ക് നേരെയാണ് വരുന്നത്. അത് ശരിയല്ലെന്നും കനി കുസൃതി വ്യക്തമാക്കി.

എനിക്കൊരാളെ കണ്ടുപിടിച്ച് തരണം, ഒരാളെ കണ്ടുപിടിച്ചു, ഈ പ്രായത്തിലാണ് കഴിക്കുന്നത്, അല്ലെങ്കിൽ കല്യാണം കഴിക്കേണ്ട എന്നീ എല്ലാ ഓപ്ഷനും നിലനിൽക്കുന്നി‌ടത്തേക്ക് സമൂഹം എത്തുമ്പോഴാണ് ആ ഉയർച്ചയുള്ളതായി എനിക്ക് തോന്നുന്നതെന്നും കനി കുസൃതി വ്യക്തമാക്കി.

വിവാഹത്തെക്കുറിച്ച് നേരത്തെ റിമ കല്ലിങ്കൽ ‌നടത്തിയ പരാമർശം നേരത്തെ ശ്രദ്ധ നേടിയിരുന്നു, ഒറ്റ ദിവസം കൊണ്ട് നമ്മളെ എല്ലാവരും കാണുക വിവാഹിതയായ സ്ത്രീയായാണ്. പക്ഷെ ഞാൻ ഒരു തരിപോലും മാറിയിട്ടില്ല. പക്ഷെ ഇവർക്കാണ് മാറ്റം. വിവാഹത്തിൽ വിശ്വസിക്കുന്നില്ല. വിവാഹം സ്ത്രീകൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. എല്ലായി‌ടത്തും മൈനസ് ആണെന്നും റിമ കല്ലിങ്കൽ വ്യക്തമാക്കി.

More from Filmibeat

Read more about: kani kusruti
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X