ഒരുമിച്ച് ജീവിച്ച ആളായത് കൊണ്ട് ഞാൻ എന്നെക്കുറിച്ച് മനസിലാക്കിയത്; അങ്ങനെയൊരാൾ വന്നാൽ നോക്കാം; കനി കുസൃതി

കരിയറിലും ജീവിതത്തിലും എന്നും വ്യത്യസ്തയാണ് നടി കനി കുസൃതി. നാ‌ടക രം​ഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന കനിക്ക് ശ്രദ്ധേയമായ ഒരുപിടി വേഷങ്ങൾ ലഭിച്ചു. ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും കനിയെ തേടി വന്നു. എന്നാൽ പുരസ്കാരം ലഭിക്കുന്നതിന് മുമ്പും ശേഷവും കനി മലയാള സിനിമാ രം​ഗത്ത് സജീവമായിരുന്നില്ല. മലയാളത്തിൽ നിന്ന് തനിക്ക് വലിയ അവസരങ്ങൾ വന്നിട്ടില്ലെന്ന് കനി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ‌

അതേസമയം ബോളിവുഡിൽ നിന്നുൾപ്പെടെ മികച്ച വേഷങ്ങൾ കനിക്ക് ലഭിച്ചു. ഓൾ വി ഇമേജിൻ ആസ് ലൈറ്റ് എന്ന സിനിമയിലൂടെ കാൻ ഫിലിം ഫെസ്റ്റിലും തനി സാന്നിധ്യം അറിയിച്ചു. ഒരിടവേളയ്ക്ക് ശേഷം നാ​ഗേന്ദ്രൻസ് ഹണിമൂൺ എന്ന സീരീസിലൂടെ വീണ്ടും മലയാളത്തിൽ സാന്നിധ്യം അറിയിക്കുകയാണ് കനി. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ കനി മടിക്കാറില്ല. പങ്കാളിയായിരുന്ന ആനന്ദ് ​ഗാന്ധിയുമായുള്ള ബന്ധത്തിൽ വന്ന മാറ്റത്തെക്കുറിച്ച് കനി നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്.

Kani Kusruti

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് കനി കുസൃതി. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. രണ്ട് വ്യക്തികൾ തമ്മിൽ കൂടിച്ചേരൽ ആഘോഷിക്കണമെന്ന് ആ​ഗ്രഹിക്കുമ്പോൾ ചെയ്യുന്ന കാര്യമാണ് കല്യാണം. അത് തോന്നുമ്പോൾ ചെയ്യുക. എല്ലാം പങ്കുവെക്കാൻ ഒരാൾ ഉണ്ടായിരിക്കുക, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ഒരാൾ ഉണ്ടാവുകയെന്നത് നല്ല കാര്യമാണ്.

റിലേഷൻ‌ഷിപ്പിൽ ഉണ്ടായിരുന്ന ആളായത് കൊണ്ടും ആളുകളുടെ കൂടെ ഒരുമിച്ച് ജീവിച്ചിട്ടുള്ളത് കൊണ്ടും എനിക്ക് മനസിലായത് ഞാൻ‌ എന്റെ ബെസ്റ്റ് ഒറ്റയ്ക്ക് ജീവിക്കുമ്പോൾ ആണെന്നാണ്. ചിലർ അവരുടെ ബെസ്റ്റ് വെർഷൻ ആകുന്നത് നല്ലൊരു പങ്കാളി ഉണ്ടായിരിക്കുമ്പോഴാണ്. എന്റെ ബെസ്റ്റ് വെർഷൻ ഒറ്റയ്ക്ക് ജീവിക്കുമ്പോഴാണ്. ഒറ്റയ്ക്ക് ഒരു വീട്ടിൽ ജീവിക്കണം എന്നല്ല. എനിക്കെന്റെ കൂട്ടുകാരും കുടുംബമെന്ന് ഞാൻ കരുതുന്നവരും ഉണ്ട്.

Kani Kusruti

പക്ഷെ പങ്കാളി ഇല്ലാത്തപ്പോഴാണ് ഞാൻ ഏറ്റവും നന്നായി പെരുമാറുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇനി അത് മാറുന്ന വിധത്തിൽ ആരെങ്കിലും വന്നാൽ അപ്പോൾ നോക്കാമെന്നും കനി കുസൃതി വ്യക്തമാക്കി. അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ ബന്ധത്തെക്കുറിച്ച് കനി തുറന്ന് സംസാരിക്കുകയുണ്ടായി. പങ്കാളിയായിരുന്ന ആനന്ദ് ​ഗാന്ധി മറ്റൊരു പങ്കാളിയെ കണ്ടെത്തിയെന്നും താനിപ്പോൾ പ്രെെെമറി പാർട്ണർ അല്ലെന്നും കനി വ്യക്തമാക്കി.

ആനന്ദിന്റെ ഇപ്പോഴത്തെ പങ്കാളിയുമായി തനിക്ക് അടുത്ത സൗഹൃദമുണ്ട്. ആനന്ദുമായി താൻ പൂർണമായും അകന്നിട്ടില്ലെന്നും കനി വ്യക്തമാക്കി. ഓപ്പൺ റിലേഷൻഷിപ്പ് ആ​ഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ആനന്ദ് മോണോ​ഗമസ് ആണ്. അങ്ങനെയാണ് ആനന്ദ് ഒരാളെ കണ്ടുപിടിക്കുന്നതെന്നും കനി തുറന്ന് പറഞ്ഞു. അഭിപ്രായങ്ങൾ തുറന്ന് പ്രകടിപ്പിക്കാൻ കനി മടിക്കാറില്ല. കാൻ ഫിലിം ഫെസ്റ്റിവലിൽ നടി പലസ്തീന് ഐക്യദാർഡ്യം പ്രകടിപ്പിച്ചത് വാർത്തയായിരുന്നു.

More from Filmibeat

Read more about: kani kusruti
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X