പ്രെെവറ്റ് ഫാമിലി അല്ലെന്ന് മെെത്രേയൻ ആദ്യമേ പറഞ്ഞു, വഴക്കിട്ടാണ് ​കുട്ടി വേണമെന്ന് കൺവിൻസ് ചെയ്തത്: ജയശ്രീ

ആക്ടിവിസ്റ്റുകളായ മെെത്രേയന്റെയും ഡോ. ജയശ്രീയുടെയും ഒരുമിച്ചുള്ള ജീവിതം ഒരു കാലത്ത് വലിയ ചർച്ചയായതാണ്. സാമ്പ്രദായിക കുടുംബ വ്യവസ്ഥയിൽ അല്ല ഇരുവരും ജീവിച്ചത്. വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ച ഇവർക്ക് കനി കുസൃതി എന്ന മകളും പിറന്നു. കനി ഇന്ന് അറിയപ്പെടുന്ന നടിയാണ്. മെെത്രേയനൊപ്പമുള്ള ജീവിതത്തെക്കുറിച്ച് ജയശ്രീ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് കനി മനസ് തുറന്നത്.

മക്കളുടെ ഉത്തരവാദിത്വം പുരുഷന്മാർക്ക് നൽകണം, വിവാഹേതര ബന്ധങ്ങളും ഡിവോഴ്സും കുറയും; രവിക്ക് വീണ്ടും വിമർശനം!
മക്കളുടെ ഉത്തരവാദിത്വം പുരുഷന്മാർക്ക് നൽകണം, വിവാഹേതര ബന്ധങ്ങളും ഡിവോഴ്സും കുറയും; രവിക്ക് വീണ്ടും വിമർശനം!

വിവാഹമെന്ന സങ്കൽപ്പത്തിൽ തനിക്ക് ആദ്യമേ വിശ്വാസമില്ലായിരുന്നെന്ന് ജയശ്രീ പറയുന്നു. മെെത്രേയന്റെ വീട്ടിൽ നിന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഒന്നാമത് മെെത്രേയൻ വീട് വിട്ട് പോയ ആളാണ്. അങ്ങനെയാണ് ആശ്രമത്തിലേക്ക് പോയത്. ഫാമിലിയിൽ നിന്നും എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. മെെത്രേയന്റെ കൂട്ടുകാരന്റെ വീട്ടിൽ വെച്ചാണ് ഞങ്ങൾ കണ്ട് കൊണ്ടിരുന്നത്. ചുറ്റുമുള്ളവരൊക്കെ ഞാൻ മോശം സ്ത്രീയാണെന്ന തരത്തിൽ കണ്ടു. ചിലപ്പോൾ എനിക്ക് തോന്നിയതാകും. കൂടെ പഠിക്കുന്നവരും അങ്ങനെയാണ് കാണുന്നത്. ഞങ്ങൾ താമസിച്ചത് വീടാണെന്ന് പറയാൻ പറ്റില്ല. പ്രെെവറ്റ് ഫാമിലി അല്ലെന്ന് മെെത്രേയൻ ആദ്യമേ പറഞ്ഞിട്ടുണ്ട്.

Dr Jayasree AK  Kani Kusruti

പ്രെെവറ്റ്, പബ്ലിക് എന്ന ഡിവിഷൻ ഇല്ല. എനിക്കങ്ങനെ ആ രീതിയിൽ എടുക്കാൻ പറ്റുമായിരുന്നില്ല. ഒരു ഐഡന്റിറ്റി ക്രെെസിസ് ആയിരുന്നു എനിക്ക്. ഞാനന്ന് സോഷ്യലി ആക്ടീവ് അല്ല. മെഡിക്കൽ കോളേജിൽ പഠിച്ച് കൊണ്ടിരിക്കുന്ന ഒരാൾ മാത്രമാണ്. ഞങ്ങൾ താമസിക്കുന്നിടത്ത് എപ്പോഴും ആളുകളായിരിക്കും. എന്താണ് എന്റെ റോൾ എന്ന കോൺഫ്ലിക്ട് തോന്നുന്നുണ്ട്. സാധാരണ ലെെഫിലുള്ളത് പോലെ പ്രോപ്പർട്ടി ഷെയറിം​ഗ് ഇല്ല. കുറേ ആൾക്കാർ ഒരുമിച്ചാണ് എപ്പോഴും. പ്രെെവസി എന്ന സങ്കൽപ്പം മെെത്രേയനില്ല. മാർക്സിസമൊക്കെ പഠിച്ചപ്പോഴാണ് അത് മനസിലായത്.

മൊണാലിസയ്ക്ക് താലി കെട്ടി ഫർമാൻ ഖാൻ; അച്ഛന്റെ എതിർപ്പ് മറിക‌ടന്ന് പ്രണയ സാഫല്യം
മൊണാലിസയ്ക്ക് താലി കെട്ടി ഫർമാൻ ഖാൻ; അച്ഛന്റെ എതിർപ്പ് മറിക‌ടന്ന് പ്രണയ സാഫല്യം

മെെത്രേയന് കുട്ടി വേണ്ട എന്ന അഭിപ്രായമായിരുന്നു ആദ്യം. ഒരുമിച്ച് ജീവിതം തുടരാൻ കുട്ടി അല്ല ഫാക്ടർ. ഒരുപക്ഷെ കുട്ടിയും കാരണമായിരിക്കാം. ഒരുമിച്ച് ജീവിക്കുന്നത് തന്നെ സോഷ്യൽ ആക്ടായിരുന്നു. ഞാനൊരുപാട് വഴക്കിട്ടാണ് കുട്ടി ആകാമെന്ന് കൺവിൻസ് ചെയ്യുന്നത്. മെെത്രേയൻ കുട്ടികളെ നന്നായി നോക്കുമെന്ന് എനിക്കറിയാം. ​ഗുരുകുലത്തിലെ കുട്ടികളെ മെെത്രേയൻ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

സാധാരണ ആണുങ്ങളാണെങ്കിൽ കുട്ടി നമുക്ക് ബാധ്യതയാകും. പ്രെ​ഗ്നൻസിയും ഡെലിവറിയും അനുഭവിക്കുക എന്നതായിരുന്നു എന്റെ പ്രധാന താൽപര്യം. അന്ന് ഞാൻ ​ഗെെനക്കോളജി പഠിച്ച് കാെണ്ടിരിക്കുകയാണ്. കുട്ടി വേണ്ടെന്ന് മെെത്രേയൻ പറഞ്ഞാലും പത്ത് കൊല്ലം കഴിഞ്ഞാൽ എനിക്കതിന്റെ പ്രായം കഴിഞ്ഞ് പോകും. അന്ന് ഇന്നത്തെ പോലെ ആർട്ടിഫിഷ്യൽ കാര്യങ്ങളില്ല. ​ഗർഭിണിയാകുക എന്നത് എന്റെ ആവശ്യമായിരുന്നെന്നും ജയശ്രീ പറഞ്ഞു. മാതാപിതാക്കളെക്കുറിച്ച് നേരത്തെ കനിയും സംസാരിച്ചിട്ടുണ്ട്. അച്ഛൻ, അമ്മ എന്ന് വിളിക്കാതെ അവരെ പേര് വിളിക്കാനാണ് തന്നെ പഠിച്ചതെന്ന് കനി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും കാഴ്ചപ്പാടുകൾ ജീവിതത്തിലുണ്ടാക്കിയ സാമീപ്യത്തെക്കുറിച്ചും കനി സംസാരിച്ചിട്ടുണ്ട്.

More from Filmibeat

Read more about: kani kusruti
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X