അച്ഛനും അമ്മയും വിവാഹം കഴിക്കാതെ ജീവിച്ചതിനെ പറ്റി കനി ആദ്യം പറഞ്ഞത് ഞങ്ങളെ ഞെട്ടിച്ചു! മൈത്രേയനും ജയശ്രീയും
ലിവിങ് ടുഗതര്‍ എന്ന വാക്ക് ഇപ്പോള്‍ കേരളത്തിലും കോമണായിരിക്കുകയാണ്. മുന്‍പ് വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരെ വിശേഷിപ്പിക്കുന്നതാണെങ്കില്‍ ഇന്ന് അതൊരു ജീവിതശൈലിയായി പലരും തിരഞ്ഞെടുക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ലിവിങ് ടുഗതറായി ജീവിക്കുന്നതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടവരാണ് മൈത്രേയനും ജയശ്രീയും.
നടി കനി കുസൃതിയുടെ മാതാപിതാക്കളായ ഇരുവരും തങ്ങളുടെ സ്വതന്ത്ര ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അത്തരത്തില്‍ വിവാഹം കഴിക്കാതെ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ച് ഓര്‍ത്ത് ചെറുപ്പകാലത്ത് കനി വിഷമിച്ചിരുന്നോ എന്നും അന്നത്തെ കനിയുടെ പ്രതികരണം എന്തായിരുന്നു എന്നതിനെക്കുറിച്ചും പറയുകയാണ് ജയശ്രീയും മൈത്രയനുമിപ്പോള്‍. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

'കുട്ടിയായിരുന്ന സമയത്ത് കനിയ്ക്കും കാര്യങ്ങള്‍ അത്ര സുഖമായിരുന്നില്ല. മറ്റ് കുട്ടികളെ പോലെ അവള്‍ക്കും എല്ലാം തുറന്നു സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. അവള്‍ വളര്‍ന്നതിനുശേഷമാണ് പഴയ കാര്യങ്ങള്‍ കൂടുതല്‍ പറഞ്ഞത്. ഇതുപോലെയുള്ള കാര്യങ്ങള്‍ വളര്‍ന്നതിനുശേഷം ആണ് തിരിച്ചറിഞ്ഞത്. അതുവരെ സാധാരണ കുട്ടികളുടേത് പോലെയുള്ള സംശയങ്ങളായിരുന്നു അവള്‍ക്ക്.
ഞങ്ങള്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്നൊന്നും അവള്‍ ചോദിച്ചിട്ടില്ല. കനി ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ചാനല്‍ ഞങ്ങളുടെ അഭിമുഖത്തിനായി വന്നു. അവള്‍ കയറി വരുമ്പോള്‍ അഭിമുഖം നടക്കുകയാണ്. ഇത് കണ്ട് കനി തിരിഞ്ഞോടി പോയി. ലിവിങ് ടുഗതര്‍ ജീവിതത്തെക്കുറിച്ച് ഒക്കെയാണ് അവരന്ന് ഞങ്ങളോട് ചോദിച്ചത്, കുറച്ച് ചോദ്യങ്ങള്‍ മകളോടും ചോദിച്ചോട്ടെ എന്ന് ചോദിച്ച് അവളെ കൂടി അഭിമുഖത്തിലേക്ക് വിളിച്ചു.
അമ്മയും അച്ഛനും വിവാഹം കഴിക്കാതെ ജീവിക്കുമ്പോള്‍ സ്‌കൂളില്‍ നിന്ന് കൂട്ടുകാര്‍ കളിയാക്കുകയും അതില്‍ വിഷമമൊന്നും തോന്നിയിട്ടില്ലേ എന്നായിരുന്നു ചോദ്യം. എന്നാല്‍ എല്ലാവരും കനിയുടെ അച്ഛനെയും അമ്മയെയും പോലെ ഉള്ളവരെ കിട്ടിയിരുന്നെങ്കില്‍ ഭാഗ്യമാണെന്നാണ് അവളോട് പറഞ്ഞിരുന്നത്. ഞങ്ങള്‍ അതൊരിക്കലും പ്രതീക്ഷിച്ച മറുപടി ആയിരുന്നില്ല. മറ്റു കുട്ടികളൊക്കെ നോക്കുമ്പോള്‍ എനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നത് പോലെയായിരുന്നു എന്നും കനി പറഞ്ഞു. അക്കാലത്ത് ഞങ്ങള്‍ക്ക് കിട്ടിയ വലിയൊരു കോംപ്ലിമെന്റ് ആയിരുന്നു അതെന്ന്' മൈത്രേയന്‍ പറയുന്നു.

'നമ്മള്‍ വളര്‍ത്തിയ കുഞ്ഞ് എന്നൊരു സ്‌നേഹം അല്ലാതെ അവരാണ് ജീവിതമെന്നുള്ള പ്രതീക്ഷകളൊന്നുമില്ല. അവള്‍ ഇന്‍ഡിപെന്‍ഡന്റ് ആയിട്ടുള്ള വ്യക്തിയാണ്. അവളുടെ സ്വപ്നങ്ങള്‍ക്ക് സപ്പോര്‍ട്ട് കൊടുക്കുക എന്നല്ലാതെ മറ്റ് പ്രതീക്ഷകള്‍ ഒന്നുമില്ല. അവളുടെ ആവശ്യങ്ങള്‍ ചെയ്ത ുകൊടുക്കുക എന്നല്ലാതെ ഒരു അച്ഛന്റെ കടമ എന്നൊന്നുമില്ലെന്നാണ്' മൈത്രേയന്‍ പറയുന്നത്.
'മകളുടെ വിവാഹത്തെക്കുറിച്ച് പലരും എന്നോട് ചോദിക്കുമായിരുന്നു. ഞാന്‍ വിവാഹം കഴിച്ചിട്ടില്ല, ആദ്യം ഞാന്‍ വിവാഹം കഴിക്കട്ടെ എന്നിട്ട് മോളുടെ കാര്യം നോക്കാമെന്ന് പറയും. പിന്നെ അവള്‍ക്ക് കുട്ടികള്‍ ഉണ്ടാവുന്ന കാര്യത്തെ പറ്റിയാണ് മറ്റ് ചോദ്യങ്ങള്‍. എനിക്ക് കുട്ടി വേണമെന്നത് എന്റെ ഇഷ്ടമായിരുന്നു. അവള്‍ക്ക് വേണമെങ്കില്‍ അത് അവളുടെ മാത്രമായുള്ള കാര്യമാണ്. അല്ലാതെ വേറൊരു സ്വപ്നം ഇല്ലെന്ന്' ജയശ്രീയും പറയുന്നു.


Click it and Unblock the Notifications











