ആനിക്കൊപ്പം കനിഹയും! പ്രിയനായികമാര്‍ ഒരുമിച്ചപ്പോള്‍ ആരാധകര്‍ക്കും സന്തോഷം! ചിത്രം വൈറല്‍!

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളുടെ ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കനിഹ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിനില്‍ക്കുന്ന ആനിക്കൊപ്പമുള്ള ചിത്രവുമായാണ് താരമെത്തിയത്. ആനീസ് കിച്ചണില്‍ അതിഥിയായെത്തിയതിന് ശേഷമുള്ള ചിത്രമാണ് കനിഹ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഷാജി കൈലാസുമായുള്ള വിവാഹത്തിന് പിന്നാലെയായാണ് ആനി സിനിമയോട് ബൈ പറഞ്ഞത്. കുടുംബ കാര്യങ്ങളുമൊക്കെയായി ആകെ തിരക്കിലാണ് താനെന്നും അവസരങ്ങളൊക്കെ ലഭിച്ചിരുന്നുവെങ്കിലും അഭിനയത്തില്‍ തിരിച്ചുവരാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു താരം പറഞ്ഞത്. സിനിമയില്‍ സജീവമല്ലെങ്കിലും സ്വകാര്യ ചടങ്ങുകളിലും ടെലിവിഷനിലൂടെയുമൊക്കെയായി ആനി എത്തുന്നുണ്ട്.

അമൃത ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന ആനീസ് കിച്ചണിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയാണ് ആനീസ് കിച്ചണിലേക്ക് എത്താറുള്ളത്. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ പറയുന്നതിനിടയില്‍ രുചികരമായ വിഭവവും ആനി വിളമ്പാറുണ്ട്. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ആനിക്ക് മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയതാരമാണ് കനിഹ. ഇടയ്ക്ക് ഇടവേളയെടുക്കാറുണ്ടെങ്കിലും ചിത്രങ്ങളുമായി കനിഹ വീണ്ടും എത്താറുണ്ട്.

Kaniha, Annie

തമിഴകത്തുനിന്നും മലയാളത്തിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് ഈ താരം.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഭാഗ്യനായികമാരിലൊരാള്‍ കൂടിയാണ് കനിഹ. മമ്മൂട്ടിയുടെ ഭാഗ്യനായികമാരുടെ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുള്ള താരമാണ് ആനിയും. മഴയെത്തും മുന്‍പേ എന്ന ഒരൊറ്റ സിനിമ മതി ഇവരുടെ കൂട്ടുകെട്ടിനെക്കുറിച്ച് മനസ്സിലാക്കാന്‍. മലയാളികളുടെ പ്രിയനായികമാര്‍ ഒരു ഫ്രെയിമിലെത്തിയപ്പോള്‍, കനിഹയുടെ പോസ്റ്റ് കാണാം.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X