അങ്ങനെയൊരാളെയല്ല വിവാഹം ചെയ്യുന്നതെന്ന് അറിയാമായിരുന്നു; കടപ്പെട്ടിരിക്കുന്നത് ആ നടിയോട്; കനിഹ

മലയാളികൾക്ക് സുപരിചിതയായ നടിയാണ് കനിഹ. തമിഴ്നാട്ടുകാരിയായ കനിഹയ്ക്ക് തമിഴിലേക്കാൾ മലയാള സിനിമകളിലാണ് മികച്ച അവസരങ്ങൾ ലഭിച്ചത്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള സൂപ്പർസ്റ്റാറുകൾക്കൊപ്പം നടിക്ക് തുടരെ സിനിമകൾ ലഭിച്ചു. ഭാ​ഗ്യദേവത, പഴശ്ശിരാജ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം കനിഹയ്ക്ക് ലഭിച്ചു. തമിഴിൽ സീരിയൽ രം​ഗത്ത് കനിഹ ഇന്ന് സാന്നിധ്യം അറിയിക്കുന്നുണ്ട്. ശ്യാം രാധാകൃഷ്ണനെന്നാണ് കനി​ഹയുടെ ഭർത്താവിന്റെ പേര്. ഒരു മകനുമുണ്ട്.

കരിയറിലെ തിരക്കിനിടെ പെട്ടെന്ന് വിവാഹം ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ കനിഹ. അക്കാലത്ത് എല്ലാത്തിനും സമയക്രമം ഉണ്ടായിരുന്നു. ഇപ്പോൾ 30, 35 ലും കല്യാണം കഴിക്കാം. ആ പ്രഷർ ഇന്നത്തെ തലമുറയ്ക്കില്ല. കല്യാണത്തിന് ശേഷവും ഞാൻ അഭിനയിച്ചിരുന്നു. എന്റെ കരിയറിനെയോ പാഷനെയോ തടുക്കുന്ന ആളെയല്ല കല്യാണം കഴിക്കുന്നത് എന്നറിയാമായിരുന്നു. എനിക്ക് ആ സ്വാതന്ത്ര്യം എപ്പോഴും വേണം.

Kaniha

അറേഞ്ച്ഡ് മാര്യേജാണ്. പ്രണയത്തിലാവാനുള്ള സമയം എടുത്തിട്ടുണ്ട്. ഞാനൊരു ​ഗെയിം ഷോ ഹോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം എന്നെ ടിവിയിൽ കണ്ടു. ശ്യാമിന്റെ ചേച്ചി നടിയാണ്. ജയശ്രീ. അവർ എന്നെ കണ്ട് സുഹാസിനി മാമിന് ഫോൺ ചെയ്തു. ഇത് ഞങ്ങൾ ഇൻ‌ഡ്രഡ്യൂസ് ചെയ്ത കുട്ടിയാണെന്ന് പറഞ്ഞ് സുഹാസിനി മാം ഫുൾ സർട്ടിഫിക്കറ്റ് കൊടുത്തു. അങ്ങനെയാണ് വിവാഹാലോചന നടക്കുന്നതെന്നും കനിഹ വ്യക്തമാക്കി.

തന്റെ ഇന്നത്തെ സന്തോഷത്തിന് കടപ്പെട്ടിരിക്കുന്നത് സുഹാസിനിയോ‌ടാണെന്നും കനിക പറയുന്നു. മകൻ ജനിച്ച സമയത്തെ വിഷമഘ‌ട്ടത്തെക്കുറിച്ചും കനിഹ സംസാരിച്ചു. യുഎസിലാണ് ഞാൻ കുഞ്ഞിനെ പ്രസവിച്ചത്. നോർമൽ പ്രെ​ഗ്നൻസിസായിരുന്നു. എന്നാൽ ഡെലിവറിക്ക് ശേഷം കുഞ്ഞിനെ പെട്ടെന്ന് എടുത്ത് കൊണ്ട് പോയി. ഏഴ് മണിക്കൂറോളമായി. കുഞ്ഞിന് ഹൃദയത്തിന് ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു.

Kaniha

ഏഴ് ദിവസം ലൈഫ് സപ്പോർട്ടിൽ വെച്ചു. ഏഴാം ദിവസം ഓപ്പറേഷൻ ചെയ്തു. ആ ഏഴ് ദിവസം എങ്ങനെ അതിജീവിച്ചെന്ന് തനിക്കറിയില്ല. കുഞ്ഞിനെ തൊടുകയോ എടുക്കുകയോ ചെയ്തിരുന്നില്ല. മകൻ റിഷി ഇപ്പോൾ ഹാപ്പി ബോയ് ആണ്. 13 വയസായി. എന്റെ ഉയരത്തിൽ വളർന്നു. മകന് നെഞ്ചിൽ സർജറിയുടെ പാടുണ്ട്. ഇത് പറഞ്ഞ് ഭാവിയിൽ ആരെങ്കിലും അവനെ കളിയാക്കുമോ എന്ന് ഞാൻ ഭയന്നിരുന്നു. എന്നാൽ മകൻ അഭിമാനത്തോടെ ഈ പാട് കാണിക്കുമെന്നും കനിഹ വ്യക്തമാക്കി.

കരിയറിനെക്കുറിച്ചും കനിഹ സംസാരിച്ചു. ഈ വർഷം മലയാളം സിനിമയിലേക്ക് ശ്രദ്ധ നൽകണം. എതിർനീച്ചൽ എന്ന സീരിയൽ ചെയ്തിരുന്നതിനാൽ മലയാളം പ്രൊജക്ടുകൾ ചെയ്യാൻ സാധിച്ചില്ല. കാരണം 15 ദിവസത്തോളം ഡേറ്റ് വേണ്ടി വരും. സീരിയൽ ചെയ്തതിനാൽ ഈ ഡേറ്റ് നൽകാൻ സാധിക്കില്ലായിരുന്നെന്നും കനിഹ ചൂണ്ടിക്കാട്ടി. മലയാള സിനിമാ രം​ഗം തനിക്ക് പ്രിയപ്പെട്ടതാണെന്ന് കനിഹ പറയുന്നു. എന്നോട് ഒരിക്കലും അവർ വേർതിരിവ് കാണിച്ചി‌ട്ടില്ല. വിവാഹം കഴിഞ്ഞു, കുട്ടിയുണ്ട് എന്ന് പറഞ്ഞ് മാറ്റി നിർത്തിയില്ല. ഒരുപാട് നല്ല സിനിമകൾ തന്നെന്നും കനിഹ ചൂണ്ടിക്കാട്ടി.

More from Filmibeat

Read more about: kaniha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X