ഇത്രയും നിഷ്‌കളങ്കയായിരുന്നോ കനിഹ! പഴയ ഫോട്ടോ പങ്കുവെച്ച് താരത്തിന്‍രെ ചോദ്യം! പോസ്റ്റ് വൈറല്‍!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കനിഹ. തമിഴകത്തുനിന്നും മലയാളത്തിലേക്കെത്തിയ താരത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായി മാറിയിരുന്നു ഈ താരം. മോഹന്‍ലാലിനും മമ്മൂട്ടിക്കും ജയറാമിനും സുരേഷ് ഗോപിക്കുമൊപ്പവുമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് താരം. ശക്തമായ ആരാധകപിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ കനിഹയുടെ പോസ്റ്റുകള്‍ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. ദിവ്യയെന്നായിരുന്നു താരത്തിന്റെ യഥാര്‍ത്ഥ പേര്. കോളേജിലെ ഐഡി കാര്‍ഡും പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയത്. പ്രളയത്തിനിടയില്‍ വിലപ്പെട്ട പല കാര്യങ്ങളും നഷ്ടമായിരുന്നുവെങ്കിലും ഈ കാര്‍ഡ് അവശേഷിച്ചിരുന്നു. ഇന്നും താന്‍ നിധി പോലെയാണ് ഇത് സൂക്ഷിക്കുന്നതെന്ന് താരം പറയുന്നു. ഫിറ്റ്‌ന്‌സ് നിലനിര്‍ത്തുന്ന കാര്യത്തിലും അതീവ ശ്രദ്ധയാണ് കനിഹ നല്‍കുന്നത്.

കനിഹയുടെ വര്‍ക്കൗട്ട് വീഡിയോയും ചിത്രങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. 2001-2002 വര്‍ഷത്തെ ഐഡി കാര്‍ഡാണ് കനിഹ പങ്കുവെച്ചത്. നടി അഹാന കൃഷ്ണയുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. അന്ന് താന്‍ ഇത്രയും നിഷ്‌കളങ്കയായിരുന്നോയെന്ന സംശയവും കനിഹ ചോദിക്കുന്നുണ്ട്.


Click it and Unblock the Notifications











