ഫഹദ് ഫാസിലിനെ നേരിൽ കണ്ട നിമിഷത്തെ കുറിച്ച് കന്നഡ താരം വാസുകി, ഒരു ആഗ്രഹം കൂടി പങ്കുവെച്ച് നടൻ
മലായളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസിൽ. യുവതാരങ്ങളിൽ പ്രധാനിയായ താരത്തിന് സഹപ്രവർത്തകരുടെ ഇടയിൽ തന്നെ ആരാധകരുണ്ട്. ഫഹദിന്റെ അഭിനയ ശൈലിയേയും അദ്ദേഹത്തിന്റെ ചിത്രങ്ങളേയും പുകഴ്ത്തി സീനിയർ താരങ്ങളും സംവിധായകന്മാരും രംഗത്തെത്താറുണ്ട്. കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന നടൻ എന്നാണ് ഫഹദിനെ വിശേഷിപ്പിക്കുന്നത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും താരങ്ങളുടെ ഇടയിലും താരത്തിന് ആരാധകരുണ്ട്. ഇപ്പോഴിത ഫാഹദിനെ നേരിൽ കണ്ട നിമിഷത്തെ കുറിച്ച് കന്നഡ താരവും ബിഗ് ബോസ് മത്സരാർഥിയുമായുമായ വാസുകി വൈഭവ്. സംഗീത സംവിധായകൻ കൂടിയാണ് ഇദ്ദേഹം.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ വാസുകി ഫാൻ ബോയ് നിമിഷത്തെ കുറിച്ച് പങ്കുവെച്ചത്. ഫഹദിനേടൊപ്പമുള്ള ചിത്രവും നടൻ പങ്കുവെച്ചിട്ടുണ്ട്, ദിവസങ്ങൾക്ക് മുൻപ് ഭാര്യ നസ്രിയയ്ക്കൊപ്പം ഫഹദ് ബെംഗളൂരുവിൽ എത്തിയിരുന്നു. അപ്പോഴായിരുന്നു താരങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. തന്റെ ഏറ്റവും പുതിയ ആരാധനാപാത്രത്തിനോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ സാധിച്ചു.ലാളിത്യവും ദയയുമുള്ള ഒരു മനുഷ്യൻ. വളരെ പെട്ടെന്ന് തന്നെ നിങ്ങളുമായി പ്രവർത്തിക്കാൻ കാത്തിരിക്കുന്നു എന്ന് വാസുകി കുറിച്ചു. നസ്രിയയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു താരത്തിന് ഇൻസ്റ്റഗ്രാം പോസ്റ്റ്.
ദിവസങ്ങൾക്ക് മുൻപായിരുന്നു മേഘ്ന രാജിന്റെ കുഞ്ഞിനെ കാണാൻ നസ്രിയയും ഫഹദും ബെംഗളൂരുവിൽ എത്തിയത്. നസ്രിയയുടെ ഏറ്റവും അചുത്ത സുഹൃത്താണ് മേഘ്നയും ചിരഞ്ജീവി സർജയും. സ്വകാര്യ ആശുപത്രിലെത്തിയായിരുന്നു അമ്മയേയും കുഞ്ഞിനേയും താരങ്ങൾ സന്ദർശിച്ചത്. ആശുപത്രിയിൽ നിന്നുള്ള ഇവരുടെ വീഡിയോ പുറത്തു വരുകയും ചെയ്തിരുന്നു. ചീരഞ്ജീവി സർജയുടെ സ്മാരകം സന്ദർശിച്ചതിന് ശേഷമാണ് ഇരുവരും നാട്ടിലേയ്ക്ക് മടങ്ങിയത്. മേഘ്ന കുഞ്ഞിന് ജന്മം നൽകിയപ്പോൾ നടിക്കും ആശംസയുമായ നസ്രിയ എത്തിയിരുന്നു. ഇന്സ്റ്റഗ്രാം പേജിലൂടെയായിരുന്നു നടി സന്തോഷം പങ്കുവെച്ചത്.
ഈ വർഷം പുറത്തിറങ്ങിയ ഫ്രഞ്ച് ബിരിയാണി എന്ന ചിത്രത്തിൃന്റെ സംഗീത സംവിധാനം നിർവഹിച്ചത് വാസുകിയായിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തതിരുന്നു ഈ ചിത്രത്തിലൂടെ ഏറെ പ്രശംസയും താരത്തെ തേടി എത്തിയിരുന്നു. കന്നഡയിലെ ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാളായി മാറുകയായിരുന്നു . വാസുകി സംഗീതം സംവിധാനം നിർവഹിച്ച മറ്റൊരു ചിത്രമായിരുന്നു ലോ. ആമസോൺ പ്രൈമിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. ലീഗല്‍ ത്രില്ലര്‍ ചിത്രമാണ് ലോ. മലയാള ചിത്രം സൂഫിയും സുജാതക്കും ശേഷാണ് ലോ അമസോണിൽ എത്തിയത്.


Click it and Unblock the Notifications