അഞ്ജലി നായർക്കൊപ്പമുള്ള വിവാഹ ചിത്രം,സത്യം വെളിപ്പെടുത്തി കണ്ണൻ നായർ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. ജീത്തു ജോസഫ് മോഹൻലാൽ കൂട്ട്കെട്ടിൽ പിറന്ന ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 2 ലെ നടിയുടെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. സരിത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. സിനിമയിൽ വഴിത്തിരിവായ കഥാപാത്രമായിരുന്നു ഇത്. സോഷ്യൽ മീഡിയയിൽ നിന്ന് നടിക്ക് മികച്ച അഭിപ്രായം ലഭിക്കുമ്പോൾ നടൻ കണ്ണൻ നായരുമായുള്ള വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.

anjali-kanna niar

സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് കണ്ണൻ നായർ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ചിത്ര എന്ന ഷോര്‍ട്ട് ഫിലിമിലെ ഫോട്ടോയാണ് അത്. പ്രമോഷന് വേണ്ടി ആ ഫോട്ടോ അന്ന് ഉപയോഗിച്ചിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളെല്ലാം ആ ചിത്രം ഉപയോഗിച്ചിരുന്നു. കൃത്യമായാണ് അന്ന് വാര്‍ത്ത കൊടുത്തത്. ചിത്രം ഏതാണെന്ന് പോലും പരിശോധിക്കാതെയാണ് വിവാഹമോചന വാര്‍ത്തയ്‌ക്കൊപ്പം ഈ ഫോട്ടോ കൊടുത്തത്. പത്തോളം ലിങ്കുകളാണ് എനിക്ക് ഷെയര്‍ ചെയ്ത് കിട്ടിയത്. എന്നെ അടുത്തറിയുന്നവര്‍ക്കെല്ലാം ഇതേക്കുറിച്ച് അറിയാം, അതിനാല്‍ ആരും വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

Recommended Video

ലാലേട്ടനെ ചതിച്ച് കിട്ടിയത് ഓസ്ക്കാർ | Anjali Nair Exclusive Interview | Filmibeat Malayalam

തന്റെ വ്യക്തിപരമായ കാര്യം മറ്റുള്ളവര്‍ക്ക് മുന്നില്‍ ചര്‍ച്ച ചെയ്യാനും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനും താന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു അഞ്ജലി പ്രതികരിച്ചത്. ദൃശ്യം 2 റിലീസ് ചെയ്തതിന് പിന്നാലെ നടിയുടെ വിവാഹമോചന വാർത്തകൾ പുറത്തു വന്നിരുന്നു. ജോർജ്ജ് കുട്ടിയെ രക്ഷപ്പെടുത്തിയ വാക്കീലാണ് നടിയ്ക്ക് വിവാഹ മോചനം നേടി കൊടുക്കുന്നതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

Read more about: anjali nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X