തിരക്കിനിടയിലും പിഷാരടി എല്ലാം ചെയ്തുതന്നു! സര്‍ജറി ചെയ്യാന്‍ അഡ്മിറ്റായി: കണ്ണന്‍ സാഗര്‍

സോഷ്യല്‍മീഡിയയിലൂടെയായി എല്ലാ കാര്യങ്ങളും പങ്കുവെക്കാറുണ്ട് കണ്ണന്‍ സാഗര്‍. ശാരീരികമായി അത്ര നല്ല അവസ്ഥയിലൂടെയല്ല കടന്ന് പോവുന്നതെന്ന് അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും കഠിന പ്രയത്‌നത്തിലൂടെ കാര്യങ്ങളെല്ലാം നടത്തി മുന്നോട്ട് പോവുകയായിരുന്നു. അതിനിടയിലാണ് വെള്ളിടി പോലെ അസുഖം വന്നത്. ഇനിയെന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയായിരുന്നു. ഞാന്‍ പറയാതെ ഇനി മുന്നോട്ട് നീങ്ങരുത് എന്ന് പറഞ്ഞ് നില്‍ക്കുകയായിരുന്നു ബുദ്ധിമുട്ടുകള്‍.

അങ്ങനെയാണ് ആശുപത്രിയിലേക്ക് പോയത്. വിദഗ്ദ്ധ പരിശോധനകള്‍ക്കൊടുവിലാണ് ബൈപാസ് സര്‍ജറി ചെയ്യണമെന്ന് പറഞ്ഞത്. അതേക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ഭാര്യയും മക്കളും നല്ല വിഷമത്തിലായിരുന്നു. എങ്ങനെയൊക്കെയോ അവരെ സമാധാനിപ്പിക്കുകയായിരുന്നു. എന്നെക്കൊണ്ട് താങ്ങാന്‍ പറ്റുന്നതല്ല ഇപ്പോഴത്തെ ചെലവുകള്‍. അത്രയും വലിയ തുക മുന്നില്‍ കാണാതെ സര്‍ജറി ചെയ്യാനാവില്ലെന്നും ബോധ്യപ്പെട്ടിരുന്നു.

Kannan Sagar  new post
Photo Credit: Kannan Sagar / Facebook

അതോടെയായിരുന്നു ഈ വിവരം സംഘടനയിലും, സുഹൃത്തുക്കളോടുമൊക്കെ പറഞ്ഞത്. ക്ഷണിക്കപ്പെടാതെ വന്ന അതിഥിയെ പറഞ്ഞ് വിടുന്ന തിരക്കിലാണ് താന്‍ എന്നായിരുന്നു നേരത്തെ അദ്ദേഹം കുറിച്ചത്. അന്നത്തെ കുറിപ്പ് വൈറലായിരുന്നു. നിരവധി പേരായിരുന്നു സഹായിക്കാനായി മുന്നോട്ട് വന്നത്. പിന്നീടുള്ള വിവരങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ടായിരുന്നു.ഇപ്പോഴിതാ ആശുപത്രിയില്‍ നിന്നുള്ള വീഡിയോയുമായാണ് അദ്ദേഹം എത്തിയിട്ടുള്ളത്.

ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുകയാണ് ഞാന്‍. സര്‍ജറി എനിക്ക് ആവശ്യമായിട്ടുണ്ട്. ആറാം തീയതിയാണ് ബൈപാസ് ചെയ്യുന്നത്. അതിന് വേണ്ടിയാണ് അഡ്മിറ്റായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായി അസുഖത്തെക്കുറിച്ചും, എന്റെ വയ്യായ്മയെക്കുറിച്ചും ഞാന്‍ പറഞ്ഞിരുന്നു. അതുകേട്ട് എന്ന സഹായിക്കാന്‍ എന്റെ പ്രിയപ്പെട്ട സംഘടന 'മാ'യിലെ പ്രിയ സഹോദരങ്ങള്‍ മുന്നിട്ട് വന്നിട്ടുണ്ട്. അവരുടെയെല്ലാ അനുഗ്രഹം എനിക്കുണ്ട്. കെഎസ് പ്രസാദ് ചേട്ടനും നിരന്തരം വിളിക്കുകയും, കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു.

ഈ സര്‍ജറിക്ക് വേണ്ട കാര്യങ്ങളെല്ലാം ഒരുക്കി തന്നത് രമേഷ് പിഷാരടിയാണ്. നല്ല തിരക്കിലാണ് അദ്ദേഹം. എങ്കിലും എന്റെ മെസേജ് കാണുകയും, എന്നെ സഹായിക്കാനായി മുന്നോട്ട് വരികയും ചെയ്തു. എല്ലാ കാര്യങ്ങളും ചെയ്ത് തന്നു. സ്‌നേഹം കൊണ്ടും, സാമ്പത്തികം കൊണ്ടും, അന്വേഷണം കൊണ്ടും കൂടെയുള്ളവരോടെല്ലാം പറഞ്ഞാല്‍ തീരാത്തത്ര നന്ദിയും, കടപ്പാടുണ്ട്. എനിക്കും കുടുംബത്തിനും വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കുക എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എത്രയും പെട്ടെന്ന് സുഖമാവട്ടെ, പ്രാര്‍ത്ഥനകളുമായി കൂടെയുണ്ട്. പൂര്‍ണ ആരോഗ്യവാനായി തിരികെ വരൂ. പെട്ടെന്ന് തന്നെ എല്ലാം ശരിയാവട്ടെ. നിരവധി പേരായിരുന്നു കമന്റുകളിലൂടെയായി സ്‌നേഹവും പിന്തുണയും അറിയിച്ചെത്തിയിട്ടുള്ളത്.

More from Filmibeat

Read more about: Kannan Sagar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X