ഓർമ്മകൾ കുറച്ചേയുള്ളൂ, അടുത്തവര്‍ക്ക് അദ്ദേഹത്തെ ഓര്‍ക്കാന്‍ അതുമതി, കണ്ണന്‍ സാഗറിന്‍റെ കുറിപ്പ് വൈറല്‍
കുറച്ചു നാൾ മുമ്പ് പ്രതീക്ഷിക്കാതെ ഒരു ഫോൺകാൾ വന്നുവെന്ന് പറഞ്ഞായിരുന്നു കണ്ണന്‍ സാഗര്‍ സുഹൃത്തിനെക്കുറിച്ച് എഴുതിയത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.
ഹലോ, കണ്ണനാണോ. അതേ.. ഞാൻ ഒന്ന് സംശയിച്ചു കാരണം നമ്പർ ഞാൻ സേവ് ചെയ്തിട്ടില്ല, ഞാൻ ജിമ്മിയാണ് കണ്ണാ. എനിക്ക് ഭയങ്കര സന്തോഷമായി പെട്ടന്നുള്ള ആ വിളിയിൽ. പിന്നെ നിർത്താതെയുള്ള ചിരിയാണ്, പഴയ കാര്യങ്ങൾ പറഞ്ഞും, ഓർത്തും.ഞങ്ങൾ ഒന്നിച്ചു വിദേശത്തു പോയിട്ടുണ്ട് പരിപാടിക്ക്.
അതീവ ഗ്ലാമറസായി ഷംന കാസിം, ചിത്രങ്ങള്‍ കാണാം
കൊച്ചിൻ സാഗർ മിമിക്സ് പരേട് നിർത്തി, മിമിക്സ് ഡ്രമാ എന്ന ആശയത്തിന് അബിയിക്ക രൂപം നൽകി, ഇതിൽ ഒരു കഥയുണ്ടാവും, ഡാൻസ്, പാട്ട്, നൃത്തം, തമാശ, സീരിയസ്, സൗണ്ടിന്റെയും, ലൈറ്റ്ന്റെയും, സെറ്റിന്റെയും ഒക്കെ മാസ്മരിക പ്രപഞ്ചം തന്നെ കോർത്തിണക്കി "അവൈ ഷണ്മുഖൻ" എന്ന മിമിക്സ് ഡ്രാമ സെറ്റുചെയ്തു, അത് സൂപ്പർ ഹിറ്റായി, ഒരു സീസണിൽ തന്നെ നാനൂറ്റി ഇരുപതിൽ പരം സ്റ്റേജ് കയറി ഇറങ്ങി, വ്യത്യസ്തമായ അനുഭവം തന്നെയായിരുന്നു ഈ സ്റ്റേജ് ഷോ.

ജിമ്മി ചേട്ടന്‍
ഈ ഷോ ഗൾഫ് നാടുകളിൽ യാത്രപോയി, ആ കൂടെ ഗായകനും, അഭിനേതാവുമായി പ്രിയപ്പെട്ട കലാഭവൻ ജിമ്മിചേട്ടൻ ഉണ്ടായിരുന്നു, ഒരു ചെറുതമാശക്കുപോലും ആർത്ഥലച്ചു ചിരിക്കുന്ന നിഷ്കളങ്കനായ, ജീവിതത്തിൽ പലർക്കും സംഭവിച്ച ചിലകാര്യങ്ങൾ തമാശകലർത്തി ഇദ്ദേഹം പറയാറുണ്ട്, പിന്നെ പരിസരം മറന്നുള്ള ചിരിയുടെ പൊടിപൂരമാണ്.

പോസിറ്റീവ് എനര്‍ജി
സംഗീതവും, അത്യാവശ്യം അഭിനയവും, എപ്പോഴും ചിരിച്ച മുഖവും, അതിലേറെ സ്നേഹവും നിറഞ്ഞ, ജിമ്മിചേട്ടാന്നു വിളിച്ചു കൂടെ കൂടിയപ്പോഴക്കെ, സാമീപ്യം കൊണ്ട് പോസിറ്റീവ് എനർജിയോടെ നിലനിന്ന ജേഷ്ട്ടതുല്യനായ ഒരു കലാ പ്രതിഭ തന്നെയായിരുന്നു, കലാഭവൻ ജിമ്മിയെന്ന അനുഗ്രഹീതനായ ഇദ്ദേഹം...
കഴിഞ്ഞ ദിവസം ഒരു ഞെട്ടലോടെയാണ് ആ വാർത്ത കാതുകളിൽ വന്നത്, വിശ്വസിക്കാൻ ആയില്ല, മറ്റു വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പരതി നോക്കി ശരിയാണ് അദ്ദേഹം യാത്രയായി.

അതുമതി
കുറച്ചേ ഉള്ളൂ ഓർമ്മകൾ എങ്കിലും, അദ്ദേഹത്തോടെ അടുത്തവർക്ക് അതുമതി ജീവിതത്തിൽ ഓർത്തിരിക്കാൻ, അതുപോലെ മനസിനോട് അടുക്കുന്ന ഒരു മാസ്മരിക സ്വഭാവം അദ്ദേഹത്തിന് ദൈവം നൽകിയിട്ടുണ്ട്, ആരോടും പിണങ്ങാത്ത, കൂടുതൽ ഇഷ്ട്ടപ്പെടുന്ന ജിമ്മിചേട്ടന്. മരണം വരുമൊരു നാൾ, ഓർക്കുക മർത്യാനീ"...
ഈ മരണപ്പാട്ടു അത്രഫീലിൽ പാടിയിരിക്കുന്നത് ഇദ്ദേഹമാണ്.
Recommended Video

ഭക്തിഗാനങ്ങള്‍
ഒരുപാട് ക്രിസ്തീയ ഭക്തിഗാനങ്ങൾ പാടി ഹിറ്റാക്കിയിട്ടുണ്ട്, കലാഭവന്റെ വേൾഡ് ടൂറിൽ നിറ സാനിദ്യമായിരുന്നു കലാഭവൻ ജിമ്മിചേട്ടൻ. മനസിന് ഓർമ്മകൾ വരുമ്പോൾ ചുണ്ടകളിൽ ഒരു വിതുമ്പൽ,കണ്ണുകൾക്ക് ഒരു നനവ്, ആ മുഖത്തുള്ള ചിരിമായുന്നില്ല. പ്രിയ സോദരന്, അനുഗ്രഹീതനായ ആ കലാകാരന്, കണ്ണീർ പൂക്കളാൽ പ്രണാമം,. ഇനിയൊരു ജന്മമുണ്ടെങ്കിൽ, നമുക്കാ, സരയൂ തീരത്തുകാണാമെന്നുമായിരുന്നു കണ്ണന്‍ സാഗര്‍ കുറിച്ചത്.


Click it and Unblock the Notifications