ഞങ്ങളില്ലേ! വേദനകളില്‍ കൂടെനിന്നു! സമയംപോലും നോക്കാതെ ഓടിവന്നു! ആ ദിനങ്ങളെക്കുറിച്ച് കണ്ണന്‍ സാഗര്‍
ആശുപത്രി നാളുകളെക്കുറിച്ചും, സര്‍ജറിക്ക് ശേഷമുള്ള അനുഭവങ്ങളുമെല്ലാം കണ്ണന്‍ സാഗര്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നുണ്ട്. സര്‍ജറിക്ക് തൊട്ട് മുന്നേയായാണ് അദ്ദേഹം അഭിനയിച്ച സിനിമയായ വാഴ 2 തിയേറ്ററുകളിലേക്കെത്തിയത്. മിമിക്രിക്കാരനായതിനാല്‍ അങ്ങനെ വല്ലതും അഭിനയത്തില്‍ കയറി വന്നിട്ടുണ്ടോയെന്ന് സംവിധായകനോട് ചോദിച്ചിരുന്നു. അങ്ങനെയൊന്നുമില്ല, ചേട്ടന്‍ പറ്റാവുന്നത് പോലെ ചെയ്‌തോ, ആവശ്യമുള്ളത് ഞാന്‍ എടുത്തോളാമെന്ന മറുപടിയായിരുന്നു സംവിധായകന്‍ തന്നത്. സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അച്ഛയുടെ സര്‍ജറി വിജയകരമായിരുന്നുവെന്നും, റൂമിലേക്ക് മാറ്റിയെന്നുമുള്ള വിവരങ്ങള്‍ മക്കള്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് ജീവന്‍ തിരിച്ചുതന്നവരോട് ആത്മാര്‍ത്ഥമായ നന്ദി അറിയിച്ചിരിക്കുകയാണ് കണ്ണന്‍. ആലുവ ചുണങ്ങൻവേലിയിലുള്ള 'രാജഗിരി ഹോസ്പിറ്റലിലെ' കാർഡിയോളജി തോറാസിസിക് സർജറി ഔട്ട് പേഷ്യന്റ് ഡിപ്പാർട്മെന്റ് ടീമാണ് ജീവിതം നീട്ടിത്തരാൻ പ്രയത്നിച്ച ദൈവതുല്യരായ ഡോക്ടേഴ്‌സും ചില മാലാഖമാരുമാണ് ചിത്രത്തിൽ. ഇത്രയും വലിയ ഒരു ഓപ്പറേഷന്റെ ഞെട്ടലിൽ ഞാൻ ആകെ തളർന്നപ്പോൾ ആത്മവിശ്വാസവും ധൈര്യവും നൽകി സർജറി വിജയകരമായി പൂർത്തിയാക്കി. ഞാൻ ഡിസ്ചാർജായി പോകുന്ന ദിവസം എല്ലാവരും അടുത്തെത്തി എനിക്ക് വേണ്ട മുന്നോട്ടുള്ള ചികിത്സാ നിർദ്ദേശങ്ങൾ നൽകി.

ഇടക്ക് ചെക്കപ്പിനായി എത്തണമെന്നും അറിയിച്ചു. വേദനയുടെ ആ വലിയ ലോകത്ത് ഞാൻ മുറിവുകളിലെ ഈർഷത നിറഞ്ഞ വലിച്ചിലുകൾക്കിടയിൽ അമരുമ്പോഴും നേരമെന്നോ സമയമെന്നോ നോക്കാതെ ഓടി അരികിലെത്തും. തമാശക്കാർക്ക് ഇത്ര വേദനയെന്തിനാ, ഞങ്ങളൊക്കെയില്ലേ ഇവിടെ എന്നുപറഞ്ഞു ഈ ഡിപ്പാർട്ടുമെന്റിലെ ഓരോരുത്തരും നമുക്കായി അത്ര സംരക്ഷണമാണ് നൽകുന്നത്. ആട് 3യും,വാഴ 2 എന്ന സിനിമയും ഡോക്ടർസ് ഉൾപ്പെടെ മിക്ക സ്റ്റാഫുകളും കാണുകയും അഭിനന്ദനങ്ങളും തുടരെ നല്ല വേഷങ്ങൾ കിട്ടട്ടെയെന്നു ആശംസിച്ചു. എന്റെ വേദനകൾ ഒരു പരിധിവരെ മറന്നതും ഈ അഭിനന്ദനങ്ങളിൽ ആയിരുന്നു. സത്യത്തിൽ ചിത്രം എനിക്ക് ഇപ്പോഴും കാണാൻ കഴിഞ്ഞിട്ടില്ല.
മറ്റ് സ്റ്റാഫുകൾക്കും, ഇടക്ക് അന്വേഷണം നടത്തി ഓടിവരുകയും രക്തം തന്നു സഹായിക്കാൻ സഹകരിക്കാൻ രക്തദാധാക്കളെ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന സോദരൻ സാജു കൊടിയൻ, ആശുപത്രിയിൽ ചെന്ന നാളുമുതൽ സഹായിക്കാനും കൂടെ ഒരു ചേട്ടനെ പോലെ ഓടിനടന്നു സമയമുള്ളപ്പോൾ വേണ്ട നിർദ്ദേശങ്ങളും നൽകിയ ഗുരുതുല്യൻ പ്രിയ കെഎസ് പ്രസാദ് ചേട്ടൻ, സാമ്പത്തിക സഹായങ്ങളിലൂടെയും ഇടതടവില്ലാതെ അസുഖവിവരങ്ങൾ തിരക്കികൊണ്ടിരുന്ന പ്രിയ സഹപ്രവർത്തകർ സുഹൃത്തുക്കൾ, രാജഗിരി ആശുപത്രിയിലെ മാനേജ് മെന്റിനും സിവിടിഎസ് ഡിപ്പാർട്ടുമെന്റിനോടും.
എന്റെ സാമ്പത്തികഭദ്രതയും നിസംഗതയും കേട്ടറിഞ്ഞു സഹായിക്കാൻ മനസുകാട്ടിയ പ്രിയ സോദരൻ രമേഷ് പിഷാരടിക്കും മാ സംഘടനാ പ്രവർത്തകർക്കും അതിലൊക്കെ ഉപരി അങ്ങ്
ഓസ്‌ട്രേലിയ എന്ന രാജ്യത്തിരുന്നു മമ്മൂക്കാ ഫൗണ്ടേഷൻ ചുക്കാൻ പിടിച്ച് സമയാസമയം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും, പേടിക്കണ്ടാ കൂടെയുണ്ട് എന്നു ധൈര്യവും നൽകികൊണ്ടിരുന്ന റോബർട്ട് ജിൻസ് അവർകൾക്കും, എന്റെ ദൈവതുല്യനായ മഹാനടൻ മമ്മൂക്കയ്ക്കും ഒരായിരം നന്ദി എന്നായിരുന്നു കുറിപ്പ്. എത്രയും പെട്ടെന്ന് എല്ലാം ഭേദമാവട്ടെ, ഇനിയും വേദികളിലും സിനിമകളിലും കാണണം, പ്രാര്‍ത്ഥനകളുണ്ടെന്നായിരുന്നു കമന്റുകള്‍.


Click it and Unblock the Notifications

